സൈബർ ലോകം ഞെട്ടലിൽ! 2025-ൽ ഏറ്റവുമധികം ഉപയോഗിച്ച പാസ്‌വേഡുകൾ ചോർന്നു; നിങ്ങളുടെ പാസ്‌വേഡ് ഇതിലുണ്ടോ?

സൈബർ സുരക്ഷക്ക് ഏറെ പ്രാധാന്യം നൽകുന്ന കാലത്താണ് നാം ജീവിക്കുന്നത്. എന്നിട്ടും തട്ടിപ്പുകൾ കുറയുന്നില്ല എന്നതാണ് സത്യം. അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ലോ​ഗിൻ ചെയ്യേണ്ട വെബ്സൈറ്റുകളിലെ പാസ്‌വേഡുകളെല്ലാം ദുരുപയോ​ഗം ചെയ്യപ്പെടുന്നുണ്ട്. പല തരത്തിലുള്ള സെക്യൂരിറ്റി ചെക്കുകൾ പൂർത്തിയാക്കി അക്കൗണ്ട് ക്രിയേറ്റ് ചെയ്താലും സൈബർ കുറ്റവാളികൾ അത് കണ്ടെത്തുന്നു. ഇതിന് പ്രധാന കാരണം ദുർബലമായ പാസ്‌വേഡുകൾ തന്നെയാണ്.

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും ആളുകൾ സുരക്ഷിതമല്ലാത്ത പാസ്‌വേഡുകൾ ഉപയോ​ഗിക്കുന്നു എന്നതാണ് വേദനാജനകം. ഈയിടെ കമ്പാരിടെക്ക് പുറത്തിയക്കിയ പുതിയ റിപ്പോർട്ട് അനുസരിച്ച്, ലോകത്തിൽ ഏറ്റവുമധികം ഉപയോ​ഗിച്ചുള്ള പാസ്‌വേഡ് "123456" ആണ്. ഇത് ഇപ്പോഴും ആളുകൾ വ്യാപകമായി ഉപയോ​ഗിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

സൈബർ കുറ്റവാളികൾ ലീക്ക് ചെയ്ത 2 ബില്യണിലധികം പാസ്‌വേഡുകൾ വിശകലനം ചെയ്തതിലൂടെ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. അതായത് ദശലക്ഷക്കണക്കിന് അക്കൗണ്ടുകൾ ഏറ്റവുമധികം ഉപയോ​ഗിച്ച പാസ്‌വേഡുകൾ 123456, 12345678, 123456789 ഇതായിരുന്നു. admin, password, 12345 പോലുള്ള പരിചിതമായ പാസ്‌വേഡുകളും ആദ്യ പത്തിൽ ഉൾപ്പെടുന്നു.

ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 10 പാസ്‌വേഡുകൾ

  • 123456
  • 12345678
  • 123456789
  • admin
  • 1234
  • Aa123456
  • 12345
  • password
  • 123
  • 1234567890

 

2025-ൽ ഏറ്റവുമധികം ഉപയോഗിച്ച പാസ്‌വേഡുകൾ ചോർന്നു; നിങ്ങളുടെ പാസ്‌വേഡ് ഇതിലുണ്ടോ?

ശ്രദ്ധേയമായ പാസ്‌വേഡുകളും ശൈലികളും

കമ്പാരിടെക് നൽകിയ കണക്കുകൾ പ്രകാരം 1,000 പാസ്‌വേഡുകൾ പരിശോധിച്ചാൽ അതിൻ്റെ നാലിലൊന്നിൽ അക്കങ്ങൾ മാത്രമേ അടങ്ങിയിട്ടുള്ളൂ. മൂന്നിലൊന്നിൽ കൂടുതൽ അതായത് 38.6 ശതമാനത്തോളം 123 എന്ന രീതി പ്രയോ​ഗിച്ചിട്ടുണ്ട്.

ചിലർ മറ്റൊരു രീതി പരീക്ഷിച്ചിച്ചു. അതായത് 1,000 പാസ്‌വേഡുകളിൽ ഏകദേശം 4 ശതമാനത്തോളം "Password" എന്നതിന്റെ വകഭേദങ്ങൾ പ്രത്യക്ഷപ്പെട്ടു. മറുവശത്ത് 2.7 ശതമാനത്തോളം "Admin" എന്നതാണ് കാണാൻ സാധിച്ചത്. മാത്രമല്ല qwerty, welcome തുടങ്ങിയ പാസ്‌വേഡുകളും ഇത്തരത്തിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെട്ടവയാണ്.

minecraft എന്നത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന 100-ാമത്തെ പാസ്‌വേഡായി മാറി. ഏകദേശം 90,000 തവണ ഇത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം India123 എന്ന പാസ്‌വേഡ് 53-ാം സ്ഥാനത്തെത്തി.

പാസ്‌വേഡിൻ്റെ ദൈർഘ്യം എത്ര?

സാധാരണയായി 12 ക്യാരക്ടറുകളോടെയാണ് ഒരു മികച്ച സ്രോംങ് പാസ്‌വേഡ് കണക്കാക്കുന്നത്. മിക്ക വിദ​ഗ്ധരും ഇതാണ് ശുപാർശ ചെയ്യുന്നത്. അതായത് പാസ്‌വേഡിൻ്റെ നീളം വർദ്ധിക്കുമ്പോൾ അത് ഹാക്ക് ചെയ്യാനുള്ള സാധ്യതയും കുറയുന്നു എന്നാണം വിദ​ഗ്ധർ പറയുന്നത്. എന്നാൽ റിപ്പോർട്ട് അനുസരിച്ച് 65.8% പാസ്‌വേഡുകളും 12 ക്യാരക്ടുകളിൽ താഴെയായിരുന്നു.

സൈബർ കുറ്റകൃത്യങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഇത് തടയാൻ ഓരോ ഉപഭോക്താവും പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഒരു പാസ്‌വേഡ് സൃഷ്ടിക്കുമ്പോൾ അതിൽ വിവിധ ക്യാരക്ടറുകളും ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക, ഒപ്പം നമ്പറും, അക്ഷരങ്ങളും ചേർക്കുക. നിങ്ങളുടെ വിരൽ തുമ്പിലാണ് സൈബർ സുരക്ഷ.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X