ഡി മാർട്ടിന്റെ പ്രൊമോട്ടർ സ്ഥാപനത്തിന്റെ ഓഹരി വില കുത്തനെ ഉയരുന്നതിനിടെ അവന്യൂ സൂപ്പർമാർട്ട്സ് സ്ഥാപകൻ രാധാകിഷൻ ദമാനി ഇന്ത്യയിലെ അഞ്ചാമത്തെ സമ്പന്നനായി മാറി. ഫെബ്രുവരി 14 ന് ദമാനിയുടെ മൊത്തം ആസ്തി 13.30 ബില്യൺ ഡോളറായി ഉയർന്നു. ഇത് ലക്ഷ്മി മിത്തലിന്റെ 13.10 ബില്യൺ ഡോളറിനേക്കാൾ കൂടുതലാണ്. ഗൌതം അദാനിയുടെ നിലവിലെ ആസ്തി 10.9 ബില്യൺ ഡോളറും സുനിൽ മിത്തലിന്റേത് 9.62 ബില്യൺ ഡോളറുമാണ്.
ഫെബ്രുവരി 5 ന് ഓഹരി വിൽപ്പന പ്രഖ്യാപിച്ചതിനെത്തുടർന്ന് ഫെബ്രുവരി 13 ന് അവന്യൂ സൂപ്പർമാർട്ടിന്റെ ഓഹരികൾ എക്കാലത്തെയും ഉയർന്ന നിരക്കായ 2,559 രൂപയായി ഉയർന്നിരുന്നു. 3,032.5 കോടി രൂപ ലഭിക്കുന്ന ഓഫർ ഫോർ സെയിൽ (ഓഫ്‌സ്) വഴി 2.28 ശതമാനം ഓഹരികൾ പ്രൊമോട്ടർമാർ വിൽക്കുമെന്നും കമ്പനി അറിയിച്ചു.

പ്രൊമോട്ടർമാരായ രാധാകിഷൻ ദമാനി, ഗോപികിഷൻ എസ് ദമാനി, ശ്രീകാന്താദേവി ആർ ദമാനി, കിരാണ്ടേവി ജി ദമാനി എന്നിവർ 1.48 കോടി ഓഹരികൾ ഓഹരി വിൽപ്പനയിലൂടെ വിൽക്കുമെന്ന് ബിഎസ്‌ഇ ഫയലിംഗിൽ അറിയിച്ചിട്ടുണ്ട്. 2,049 രൂപയ്ക്കായിരിക്കും ഓഹരികൾ വിൽക്കുക.
നോൺ റീട്ടെയിൽ നിക്ഷേപകർക്ക് ഇന്ന് മുതൽ വാങ്ങാവുന്നതാണ്. റീട്ടെയിൽ നിക്ഷേപകർക്ക് ഫെബ്രുവരി 17, ലേലം വിളിക്കാം.
ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പലചരക്ക് വ്യാപാര സ്ഥാപനമാണ് അവന്യൂ സൂപ്പർമാർട്ട്. 196 സ്റ്റോറുകളിലൂടെ ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്കാണ് ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും കുറഞ്ഞ മാര്ക്കറ്റ് വിലകൾ നല്കുന്നതിൽ നിരന്തരമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ കമ്പനി വ്യവസായരംഗത്തെ പ്രമുഖ സ്ഥാനം നേടിയെടുത്തിട്ടുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
