രാജ്യത്തെ മുന്‍നിര എഫ്എംസിജി കമ്പനിയായ ഡാബുര്‍ ഇന്ത്യ ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. കഴിഞ്ഞത്രൈമാസപാദം 494 കോടി രൂപ അറ്റാദായം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചു. കൃത്യം ഒരു വര്‍ഷം മുന്‍പ് ഡാബുര്‍ ഇന്ത്യ 399 കോടി രൂപയായിരുന്നു അറ്റാദായം കയ്യടക്കിയത്. ഇത്തവണ അറ്റാദായത്തില്‍ 24 ശതമാനം വര്‍ധനവുണ്ടായി.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തിലും വളര്‍ച്ച കാണാം. ഡിസംബര്‍ പാദത്തില്‍ 16 ശതമാനം നേട്ടത്തോടെ 2,729 കോടി രൂപ പ്രവര്‍ത്തന വരുമാന ഇനത്തില്‍ ഡാബുര്‍ കണ്ടെത്തി. മുന്‍ സാമ്പത്തികവര്‍ഷം ഇത് 2,353 കോടി രൂപയായിരുന്നു.

കമ്പനിയുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും ഉയര്‍ന്ന വരുമാനവും അറ്റാദായവുമാണ് ഡിസംബര്‍ പാദം രേഖപ്പെടുത്തിയത്. പറഞ്ഞുവരുമ്പോള്‍ ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ ഡാബുറിന്റെ ചിലവുകളും വര്‍ധിച്ചു. ഇക്കുറി 2,218.68 കോടി രൂപയാണ് കമ്പനിക്ക് സംഭവിച്ച മൊത്തം ചിലവ്. ലളിത് മാലിക് രാജി വെച്ച സാഹചര്യത്തില്‍ പുതിയ സിഎഫ്ഓ ആയി അങ്കുഷ് ജെയിനെ നിയമിച്ച വിവരവും ഡാബുര്‍ ഇന്ത്യ വെള്ളിയാഴ്ച്ച വെളിപ്പെടുത്തി.
വിപണിയില്‍ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടിയതിനാലാണ് മികച്ച നേട്ടം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞതെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഡാബുര്‍ ഇന്ത്യയുടെ ഹോം ആന്‍ഡ് പേഴ്സണല്‍ കെയര്‍ ബിസിനസ് മാത്രം 16 ശതമാനം വളര്‍ച്ചയാണ് കുറിച്ചത്.
കമ്പനിയുടെ കണ്‍സ്യൂമര്‍ കെയര്‍ ബിസിനസിലും മുന്നേറ്റം ദൃശ്യമാണ്. പോയപാദം 18.47 ശതമാനം വര്‍ധനവോടെ 2,442.18 കോടി രൂപയാണ് കണ്‍സ്യൂമര്‍ കെയര്‍ ബിസിനസില്‍ നിന്നും ഡാബുര്‍ വരുമാനം കണ്ടെത്തിയത്. മുന്‍വര്‍ഷമിത് 2,061.36 കോടി രൂപയായിരുന്നു. സമാനമായി ഭക്ഷ്യ ബിസിനസ് 228.87 കോടി രൂപയില്‍ നിന്നും 236.45 കോടി രൂപയായി ഉയര്‍ന്നു.
റീടെയില്‍ ബിസിനസില്‍ നിന്നും 21.23 കോടി രൂപയാണ് കമ്പനി കുറിച്ചത്. റീടെയില്‍ ബിസിനസില്‍ 38.69 ശതമാനം തകര്‍ച്ച ഡാബുര്‍ നേരിട്ടു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഡിസംബര്‍ പാദത്തില്‍ റീടെയില്‍ ബിസിനസില്‍ നിന്നും 34.63 കോടി രൂപ വരുമാനം നേടാന്‍ ഡാബുറിന് സാധിച്ചിരുന്നു.
ഇവയ്ക്ക് പുറമെ മറ്റു ബിസിനസ് മേഖലകളെല്ലാം കൂടി കമ്പനിക്ക് 23.60 കോടി രൂപ ഡിംസബര്‍ പാദത്തില്‍ ഡാബുറിന് സമര്‍പ്പിച്ചത് കാണാം. നിലവില്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഡാബുര്‍ ഇന്ത്യ ഓഹരിയൊന്നിന് 515.25 രൂപയാണ് വില. വെള്ളിയാഴ്ച്ച ബിഎസ്ഇ സൂചികയില്‍ 2.34 ശതമാനം നഷ്ടത്തിലാണ് കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
