കൊച്ചി: ഡിബിഎസ് ബാങ്ക് 2021 മാര്‍ച്ചിലവസാനിച്ച ധനകാര്യ വര്‍ഷത്തില്‍ 2673 കോടി രൂപ വരുമാനം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 1444 കോടി രൂപയേക്കാള്‍ 85 ശതമാനം കൂടുതലാണ്.

ബാങ്കിന്റെ അറ്റാദായം മുന്‍വര്‍ഷമിതേ കാലയളവിലെ 111 കോടി രൂപയില്‍നിന്ന് 312 കോടി രൂപയിലെത്തി. ബാങ്കിന്റെ നികുതിക്കുമുമ്പുള്ള അറ്റാദായം 170 കോടി രൂപിയില്‍നിന്ന് 679 കോടി രൂപയിലേക്ക് ഉയര്‍ന്നു. ഇതില്‍ എല്‍വിബിയുടെ 341 കോടി രൂപയുടെ നികുതിക്കുമുമ്പുള്ള നഷ്ടവും ഉള്‍പ്പെടുന്നു.
ഡിപ്പോസിറ്റ് 44 ശതമാനം വര്‍ധനയോടെ (എല്‍വിബിയുടെ 18823 കോടി ഉള്‍പ്പെടെ) 51501 കോടി രൂപയിലേക്ക് ഉയര്‍ന്നു. വായ്പ 36973 കോടി രൂപയാണ്. കാസാ അനുപാതം 19 ശതമാനത്തില്‍നിന്ന് 31 ശതമാനമായി. മൂലധന പര്യാപ്തത 15.13 ശതമാനമാണ്. നെറ്റ് എന്‍പിഎ 2.83 ശതമാനമാണ്.ബാങ്കിന് ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലായി 600 ശാഖകളും 5500 ജോലിക്കാരുമുണ്ട്.
2020 നവംബറില്‍ ലക്ഷ്മി വിലാസ് ബാങ്ക് ലയിച്ചിട്ടും മികച്ച നേട്ടം കൈവരിക്കാന്‍ ബാങ്കിനു സാധിച്ചുവെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുരോജിത് ഷോം പറഞ്ഞു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications