യു.പി.ഐ ആപ്പുകൾ ഏറെ ജനകീയമായി. കൈകളിൽ പണം സൂക്ഷിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു കൊണ്ടിരിക്കുന്നു. ഇടപാടുകൾ എളുപ്പമാക്കാൻ ഇപ്പോൾ എന്തിനും ഏതിനും യു.പി.ഐ മാത്രം. മൊബൈൽ റീച്ചാർജ്, കറന്റ് ബിൽ, വാട്ടർ ബിൽ തുടങ്ങി എല്ലാത്തിനും ഇത്തരം പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ വഴി പണം അടക്കാവുന്നതാണ്. അതിനാൽ മിനിറ്റുകൾക്കുള്ളിൽ ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കുന്നു. കടകളിൽ പോലും ഈ സംവിധാനം വ്യാപകമായി ഉപയോഗിക്കുന്നു.
യു.പി.ഐ ഉപയോഗിക്കുന്നവർ ഈ കാര്യം അറിയാതെ പോകരുത്. ഓരോ ട്രാൻസാക്ഷനും മികച്ച ക്യാഷ്ബാക്കുകളും ഡിസ്കൗണ്ടുകളും നിങ്ങൾക്ക് ലഭിച്ചേക്കാം. അതിൽ പലതും ക്യാഷ്ബാക്ക് ആവണമെന്നില്ല. പലതും ഡിസ്കൗണ്ട് കൂപ്പണുകളും പലതരം വൗച്ചറുകളും മാത്രമാവാം. എന്നാൽ നിങ്ങൾക്ക് ഡിസിബി ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ മികച്ച ക്യാഷ്ബാക്ക് ഓഫറുകൾ തീർച്ചയായും ഉറപ്പാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം;

ഡിസിബി ബാങ്ക് ഹാപ്പി സേവിംഗ്സ് അക്കൗണ്ട്
സ്വകാര്യ മേഖലയിലെ ഡിസിബി ബാങ്കിൻ്റെ ഹാപ്പി സേവിംഗ്സ് അക്കൗണ്ട് വഴി നിങ്ങൾ യുപിഐ പേയ്മെൻ്റുകൾ നടത്തിയാൽ പ്രതിവർഷം 7,500 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. എന്നാൽ ഇതിനായി കുറഞ്ഞത് 500 രൂപയുടെ യുപിഐ ഇടപാട് നടത്തണം. നിരവധി ക്യാഷ്ബാക്കുകൾ ഓരോ ട്രാൻസാക്ഷനും നിങ്ങൾക്ക് ലഭിക്കാറുണ്ട്. എന്നാൽ ഇത്തരമൊരു ഓഫർ ആരും വാഗ്ദാനം ചെയ്യില്ലെന്ന് ഉറപ്പാണ്.
7,500 രൂപ ക്യാഷ്ബാക്ക് നേടാം
വർഷത്തിലെ ഓരോ പാദത്തിലും നടത്തിയ ഇടപാടുകളുടെ അടിസ്ഥാനത്തിലാണ് ക്യാഷ്ബാക്ക് ലഭിക്കുക. മാത്രമല്ല ഒരു പാദം അവസാനിച്ചതിന് ശേഷം ആ ക്യാഷ്ബാക്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഹാപ്പി സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ പരമാവധി 625 രൂപ നേടാം. അതുപോലെ ഒരു വർഷത്തിൽ പരമാവധി 7,500 രൂപയും ക്യാഷ്ബാക്ക് ലഭിക്കും.
മൂന്ന് മാസത്തെ ശരാശരി ഇടപാടുകൾ 25,000 രൂപ ആയിരിക്കണം
ഡി.സി.ബി ഹാപ്പി സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് 10,000 രൂപയെങ്കിലും മൂന്ന് മാസത്തെ ശരാശരി ബാലൻസ് തുക ഉണ്ടായിരിക്കണം. എന്നാൽ മേൽ പറഞ്ഞ പോലെ യുപിഐ ഇടപാടുകളിൽ ക്യാഷ്ബാക്ക് ലഭിക്കാൻ അക്കൗണ്ടിൽ കുറഞ്ഞത് 25,000 രൂപയെങ്കിലും ബാലൻസ് ഉണ്ടായിരിക്കണം. മാത്രമല്ല ഏറ്റവും വലിയ കാര്യം ഡിസിബി ബാങ്കിൻ്റെ ഏത് എടിഎമ്മിൽ നിന്നും നിങ്ങൾക്ക് സൗജന്യമായി പരിധിയില്ലാത്ത ഇടപാടുകൾ നടത്താം എന്നതാണ്.
എന്താണ് യു.പി.ഐ
യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ് എന്നാണ് യു.പി.ഐ യുടെ പൂർണ രൂപം. നിരവധി സെക്യൂരിറ്റി ഡാറ്റകൾ ചേർത്തിട്ടാണ് ഒരു യു.പി.ഐ അക്കൗണ്ട് സൃഷ്ടിക്കുന്നത്. പണം ലഭിക്കേണ്ട ആളുടെ ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.കോഡ് തുടങ്ങിയ വിവരങ്ങളൊന്നും യു.പി.ഐ വഴി പണം കൈമാറാൻ ആവശ്യമില്ല. മാത്രമല്ല ഏതു സമയത്തും എവിടെയിരുന്നും സുരക്ഷിതമായി പണമിടപാടുകൾ നടത്താം. ഗൂഗിൾ പേ, ഫോൺ പേ, ക്രെഡ്, പേടിഎം തുടങ്ങി ഒട്ടനവധി പേയ്മെന്റ് ആപ്പുകൾ നിലവിലുണ്ട്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications