2020 മാർച്ച് 31 നകം ആധാറുമായി ബന്ധപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. പാൻ, ആധാർ എന്നിവ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നിരവധി തവണ നീട്ടിയിരുന്നെങ്കിലും നിലവിലെ അവസാന തീയതി 2020 മാർച്ച് 31ആണ്.
2020 ജനുവരി 27 വരെ 30.75 കോടി പാൻ കാർഡുകളാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. എന്നിരുന്നാലും, 17.58 കോടി പാൻ കാർഡുകൾ
ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല.
സിബിഡിടി ആദായനികുതി നിയമങ്ങളിൽ ഭേദഗതി വരുത്തുകയും 114 എഎഎ നിയമം ഉൾപ്പെടുത്തുകയും ചെയ്തതുവഴിയാണ് പാൻ നമ്പർ പ്രവർത്തനരഹിതമാക്കുന്നത്. ആധാറും പാനും ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഐ-ടി നിയമപ്രകാരം എല്ലാ പരിണതഫലങ്ങൾക്കും പാൻ കാർഡ് ഉടമകൾ വിധേയരാകുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

2020 മാർച്ച് 31 ന് ശേഷം പാൻ ആധാറുമായി ബന്ധിപ്പിക്കുന്നവർക്ക്, ആധാർ നമ്പർ പാനുമായി ബന്ധിപ്പിക്കുന്ന തീയതി മുതൽ പാൻ കാർഡ് പ്രവർത്തനക്ഷമമാകുമെന്നും ഐ-ടി വകുപ്പ് അറിയിച്ചു. ആദായനികുതി നിയമത്തിലെ സെക്ഷൻ 139 എഎ (2) അനുസരിച്ച്, 2017 ജൂലൈ ഒന്ന് മുതൽ പാൻ കാർഡുള്ളവർ ആധാർ നമ്പറുമായി ബന്ധിപ്പിക്കണം.
2018 സെപ്റ്റംബറിൽ സുപ്രീം കോടതി ആധാർ ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡുകൾ അനുവദിക്കുന്നതിനും ബയോമെട്രിക് ഐഡി നിർബന്ധമായും വേണമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ സ്വദേശികൾക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി അഥവാ യുഐഡിഎഐ ആണ് ആധാർ നൽകുന്നത്. ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ സ്ഥാപനത്തിനോ ആദായനികുതി വകുപ്പ് അനുവദിക്കുന്ന 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
