ഡെബിറ്റ് കാർഡുകളുടെ എണ്ണത്തിൽ വൻ ഇടിവ്; വിപണിയിൽ നിന്ന് ഇല്ലാതായത് 15% ഡെബിറ്റ് കാർഡുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ഡെബിറ്റ് കാർഡുകളുടെ എണ്ണം കുറയുന്നു. 2018 ഒക്‌ടോബറിൽ ഇന്ത്യയിലെ ഡെബിറ്റ് കാർഡുകളുടെ എണ്ണം ഒരു ബില്ല്യണിന് അടുത്ത് എത്തിയിരുന്നു. 998 മില്ല്യൺ ഡെബിറ്റ് കാർഡുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ കാർഡുകളുടെ എണ്ണത്തിൽ 15 ശതമാനമാണ് ഇടിവ് സംഭവിച്ചത്. മാഗ്നറ്റിക് സ്ട്രിപ്പ് കാർഡുകളിൽ നിന്ന് പുതിയ ഇഎംവി ചിപ്പ് അധിഷ്ഠിത കാർഡുകളിലേക്ക് മാറിയത് ഡെബിറ്റ് കാർഡുകളുടെ എണ്ണം കുറയാൻ ഒരു കാരണമായി.

 

വിപണിയിൽ നിന്ന് ഏകദേശം 155 ദശലക്ഷം കാർഡുകൾ ഇതിനെത്തുടർന്ന് പുറത്ത് പോയതായി ബാങ്കുകൾ വ്യക്തമാക്കുന്നു. ഇനിയും ധാരാളം ഉപഭോക്താക്കൾ ഇഎംവി ചിപ്പ് കാർഡുകളിലേക്ക് മാറാനുണ്ടെന്നാണ് സൂചന. കൂടാതെ വളരെ കാലമായി ഇടപാടുകളൊന്നും നടത്താതെയുള്ള സേവിംഗ്സ് അക്കൗണ്ടുകളുടെ ഡെബിറ്റ് കാർഡുകൾ ബാങ്കുകൾ നിർത്താലാക്കുന്നതും ഡെബിറ്റ് കാർഡുകളുടെ എണ്ണത്തിൽ കുറവ് വരാൻ കാരണമാവുന്നുണ്ട്.

ഡെബിറ്റ് കാർഡുകളുടെ എണ്ണത്തിൽ വൻ ഇടിവ്; വിപണിയിൽ നിന്ന് ഇല്ലാതായത് 15% ഡെബിറ്റ് കാർഡുകൾ

നിങ്ങൾ അറിഞ്ഞോ, 2019ലെ പുതിയ ചില പി‌പി‌എഫ് നിയമങ്ങൾ‌ ഇവയാണ്

ഇഎംവി ചിപ്പ് കാർഡുകൾ കൂടുതൽ സുരക്ഷിതമായതിനാലാണ് ആർബിഐയുടെ നിർദ്ദേശപ്രകാരം ബാങ്കുകൾ ഇതിലേക്ക് മാറിയത്. ഈ വർഷത്തോടെയാണ് മിക്ക സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും പുതിയ ഇഎംവി ചിപ്പ് കാർഡുകൾ ഉപഭോക്താക്കൾക്ക് നൽകിയത്. കൂടാതെ മാഗ്നറ്റിക് സ്ടിപ് കാർഡുകൾ ബ്ലോക്കുചെയ്യുകയും ചെയ്‌തു. എന്നാൽ ഇതോടെ ഡെബിറ്റ് കാർഡുകളുടെ എണ്ണത്തിൽ കുറവുണ്ടായി. അതേസമയം രാജ്യത്തെ ജൻധൻ അക്കൗണ്ടുകൾ വഴി വിതരണം ചെയ്യുന്ന റൂപേ കാർഡുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ജൻധൻ അക്കൗണ്ട് ഉടമകളുടെ കാർഡ് ഉപയോഗത്തിൽ പ്രതിവർഷം 13 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.

English summary

ഡെബിറ്റ് കാർഡുകളുടെ എണ്ണത്തിൽ വൻ ഇടിവ്; വിപണിയിൽ നിന്ന് ഇല്ലാതായത് 15% ഡെബിറ്റ് കാർഡുകൾ

Debit cards fall sharply in the country
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X