ഈ വർഷം അവസാനിക്കാറായി. 2024 നോട് വിടപറയാൻ ഇനി വെറും 33 ദിവസങ്ങൾ മാത്രം. ഈ ഡിസംബറിൽ ബാങ്ക് ഇടപാടുകൾ നടത്താനുള്ളവർ ഡിസംബറിലെ അവധി ദിവസങ്ങളെ കുറിച്ചും അറിഞ്ഞിരിക്കുക. ഇന്ത്യയിലുടനീളം വിവിധ ദിവസങ്ങളിലായി 17 അവധി ദിനങ്ങളുണ്ട്. ആ ദിവസങ്ങളിലൊന്നും ബാങ്ക് പ്രവർത്തിക്കില്ല. ഡിസംബർ ആഘോഷങ്ങളുടെ ഒരു പാക്കേജാണ്. ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങളും ഡിസംബറിന്റെ ഏറ്റവും വലിയ ആകർഷകമാണ്.
ഡിസംബറിലെ 17 അവധി ദിവസങ്ങളിൽ ഞായറാഴ്ച അവധികളും, രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഉൾപ്പെടുന്നു. ബാങ്ക് ഇടപാടുകൾക്ക് തിരഞ്ഞെടുക്കുന്ന ദിവസം ബാങ്ക് പ്രവർത്തി ദിവസമാണോ എന്ന് അറിയണം. അതിനായി ഡിസംബറിലെ ഈ അവധി ദിവസങ്ങളെ കുറിച്ച് വിശദമായി പരിശോധിക്കാം.

2024 ഡിസംബർ മാസം ഇന്ത്യയിലെ ബാങ്ക് അവധി ദിനങ്ങൾ -
1. ഡിസംബർ, 3 (ചൊവ്വ): വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ തിരുനാൾ. ഈ ദിവസം ഗോവയിൽ അവധി ദിവസമായി ആചരിക്കും.
2. ഡിസംബർ, 12 (വ്യാഴം): മേഘാലയയിൽ പാ-ടോഗൻ നെങ്‌മിഞ്ച സാംഗ്മ ദിനം അവധി ദിവസമായി ആഘോഷിക്കും.
3. ഡിസംബർ, 18 (ബുധൻ): ഗുരു ഘാസിദാസ് ജയന്തി. ഇത് ചണ്ഡീഗഢിൽ അവധി ദിവസമായി ആചരിക്കും.
4. ഡിസംബർ, 18 (ബുധൻ): യു സോസോ താമിൻ്റെ ചരമ വാർഷികം മേഘാലയയിൽ അവധിയായിരിക്കും.
5. ഡിസംബർ, 19 (വ്യാഴം): ഗോവ വിമോചന ദിനം ഗോവയിൽ പൊതു അവധിയായി ആചരിക്കും.
6. ഡിസംബർ, 24 (ചൊവ്വ): മിസോറാം, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ ക്രിസ്മസ് രാവിന് അവധിയായിരിക്കും.
7. ഡിസംബർ, 24 (ചൊവ്വ): ഗുരു തേജ് ബഹാദൂറിൻ്റെ രക്തസാക്ഷിത്വ ദിനം പഞ്ചാബിലും ചണ്ഡീഗഡിലും അവധിയായിരിക്കും.
8. ഡിസംബർ, 25 (ബുധൻ): ഇന്ത്യയിലുടനീളം ക്രിസ്മസ് അവധിയായി ആചരിക്കും. എല്ലാ സംസ്ഥാനങ്ങളിലും ഇത് ബാധകമാണ്.
9. ഡിസംബർ, 30 (തിങ്കൾ): തമു ലോസർ എന്ന ഈ ദിവസം സിക്കിമിൽ അവധിയായി ആഘോഷിക്കും. ഈ ദിവസം മേഘാലയയിൽ യു കിയാങ് നങ്‌ബാ ദിനമായി ആചരിക്കും.
10. ഡിസംബർ 31 (ചൊവ്വ): പുതുവർഷ രാവ് അവധിയായിരിക്കും മിസോറാമിൽ.
ഈ അവധി ദിവസങ്ങളെല്ലാം ഇന്ത്യയിലുടനീളമുള്ള അവധിയാണ്. ഇതിൽ ഡിസംബർ 14, 28 ദിവസങ്ങൾ യഥാക്രമം രണ്ടാം ശനിയും നാലാം ശനിയുമാണ്. ആ ദിവസങ്ങളിൽ ബാങ്ക് അവധിയാണ്. ഡിസംബർ 1, 8, 15, 22, 29 ദിവസങ്ങൾ ഞായറാഴ്ചയാണ്. ഈ ദിവസങ്ങളിലും ബാങ്ക് പ്രവർത്തിക്കില്ല എന്ന് മറക്കരുത്. ഇതിൽ കേരളത്തിലെ പ്രതിവാര അവധികൾ ഒഴിച്ചു നിർത്തിയാൽ ഡിസംബർ 25 ക്രിസ്മസിനാണ് ഒരു പൊതു അവധി നൽകിയിരിക്കുന്നത്. അതായത് കേരളത്തിൽ 8 ബാങ്ക് അവധികളാണ് ഡിസംബറിൽ ഉള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
