സൊമാറ്റോ മാതൃ സ്ഥാപനം എറ്റേര്‍ണലിന്റെ സ്ഥാപകനും സിഇഒയുമായ ദീപിന്ദര്‍ ഗോയലിന്റെ രാജി നിക്ഷേപകരെ ഞെട്ടിച്ചു. ഇന്ത്യന്‍ ഡെലിവറി വ്യവസായത്തിന്റെ പോസ്റ്റര്ബോയിയായ അദ്ദേഹം സൊമാറ്റോയെ രാജ്യത്തെ ഏറ്റവും വലിയ ഡെലിവറി പ്ലാറ്റ്ഫോമാക്കി മാറ്റിയ വ്യക്തിയാണ്. ഗ്രോഫേഴ്സിനെ ഏറ്റെടുത്തതിലൂടെ അതിവേഗ ഡെലിവറി മേഖലയിലേയ്ക്ക് കമ്പനിയെ നയിക്കാനും ഗോയലിനായി. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന്റെ പതാകവാഹകരില്‍ ഒന്നാണ് ഇന്ന് സൊമാറ്റോ. കമ്പനി ഇന്ത്യയുടെ ഭക്ഷ്യ വിതരണമേഖലയെ പരിവര്‍ത്തനത്തിന് വിധേയമാക്കുകയും വിജയകരമായ യൂണിക്കോണുകളിലൊന്നാകുകയും ചെയ്തു.

''ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി ഞാന്‍ മാറി നില്‍ക്കുകയാണ്. വൈസ് ചെയര്‍മാനായി ഡയറക്ടര്‍ ബോര്‍ഡില്‍ തുടരും. അല്‍ബിന്ദര്‍ ദിന്‍ഡ്സ (ആല്‍ബി) എറ്റേണലിന്റെ പുതിയ ഗ്രൂപ്പ് സിഇഒ ആയിരിക്കും,'' ഗോയല്‍ അറിയിച്ചു.പുതിയ ആശയങ്ങള്‍ പിന്തുടരാനാണ് രാജിയെന്നും അത് കമ്പനിയ്ക്ക് പുറത്ത് മാത്രം സാധ്യമാകുന്നതാണെന്നും ഓഹരിയുടമകള്‍ക്കയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ദീപിന്ദര്‍ ഗോയലിന്റെ വിദ്യാഭ്യാസം, ആസ്തി, കുടുംബം തുടങ്ങിയ വിശദാംശങ്ങള്‍ ചുവടെ:
വിദ്യാഭ്യാസം, കരിയര്‍
വിഖ്യാതമായ ഐഐടി ഡല്‍ഹിയിലെ പുര്വവിദ്യാര്ത്ഥിയാണ് ഗോയല്‍. ഇന്റഗ്രേറ്റഡ് എം.ടെക് മാത്തമാറ്റിക്സ്, കമ്പ്യൂട്ടിംഗ് എന്നിവയിലാണ് ബിരുദം. 2006-ല്‍ ബെയിന്‍ ആന്‍ഡ് കമ്പനിയില്‍ സീനിയര്‍ അസോസിയേറ്റായി ചേര്‍ന്ന അദ്ദേഹം 2001 ലാണ് സൊമാറ്റോ സ്ഥാപിക്കുന്നത്. 2021 ല്‍ കമ്പനിയുടെ ഐപിഒ നടന്നു. 35 തവണ ഓവര്‍ സബ്സ്ക്രൈബ് ചെയ്യപ്പെട്ട സൊമാറ്റോ ഐപിഒ നിക്ഷേപകര്‍ ആവേശപൂര്‍വ്വമാണ് ഏറ്റെടുത്തത്. 2022-ല്‍, ഗ്രോഫേഴ്സിനെ ഏറ്റെടുത്തതിലൂടെ അതിവേഗ ഡെലവിറി വിഭാഗത്തിലേയ്ക്ക് കടക്കാനുമായി. അതിനെ 10 മിനിറ്റ് ഡെലിവറി സേവനമാക്കി മാറ്റിയ സൊമാറ്റോ ഇന്ന് ആ നീക്കത്തില്‍ നിന്നും നേട്ടമുണ്ടാക്കുന്നു. കമ്പനിയുടെ നെടും തൂണാണ് ഇപ്പോള്‍ ബ്ലിങ്കിറ്റെന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട കമ്പനി.
ആസ്തിയും ശമ്പളവും
ഫോബ്സ് റിയല്‍ ടൈം ബില്യണയേഴ്സിന്റെ കണക്കനുസരിച്ച്, ദീപീന്ദര്‍ ഗോയലിന്റെ ആസ്തി 1.6 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞനാല് വര്‍ഷമായി അദ്ദേഹം സൊമാറ്റോയില്‍ നിന്ന് ശമ്പളമൊന്നും സ്വീകരിക്കുന്നില്ല. 3.5 കോടി രൂപയായിരുന്നു ഗോയലിന്റെ വാര്‍ഷിക ശമ്പളം.
കുടുംബം
ഗോയലിന്റെ മാതാപിതാക്കളെക്കുറിച്ചോ സഹാദരങ്ങളെക്കുറിച്ചോ വിവരങ്ങള്‍ ലഭ്യമല്ല. ആദ്യവിവാഹം ഐഐടി ഡല്‍ഹിയിലെ സഹപാഠിയായിരുന്ന കാഞ്ചന് ജോഷിയുമായി. പിന്നീട് വിവാഹമോചനം നേടിയ ഗോയല്‍ മെക്സിക്കന്‍ സംരഭകയായ ഗ്രേഷ്യ മനോസിനെ വിവാഹം കഴിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
