24 മണിക്കൂറും നിങ്ങൾക്ക് ലോകത്തിലുള്ള മുഴുവൻ കാര്യങ്ങളെക്കുറിച്ചും പറഞ്ഞുതരുന്ന, നിങ്ങൾ ചോദിക്കുന്നത് എല്ലാം മുന്നിലേക്ക് വെച്ച് തരുന്ന ചാറ്റ് ജി പി ടി എന്ന വിസ്മയത്തെ ഇന്നറിയാത്തവരായി ആരും ഉണ്ടാവില്ല. യന്ത്ര ബുദ്ധികൊണ്ട് ജോലിഭാരം കുറയ്ക്കാനും, തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ കമ്പനികളെ സഹായിക്കാനും ചാറ്റ് ജി പി ടി യെ ഉപയോഗപ്പെടുത്തുന്നവർ നിരവധിയുണ്ട്. ഇപ്പോഴിതാ ചാറ്റ് ജി പി ടി എന്ന അമേരിക്കയുടെ വിസ്മയത്തെ കടത്തി വെട്ടിയിരിക്കുകയാണ് ചൈനീസ് ആപ്പ് ആയ ഡീപ്സീക്.
ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഡൗണ്‍ലോഡുകളുടെ എണ്ണത്തിലാണ് ഡീപ്സീക് ചാറ്റ് ജിപിടിയെ മറികടന്ന് മുന്നിലെത്തിയത്. തങ്ങളുടെ ഫ്ളാഗ്ഷിപ്പ് മോഡലായ ആര്1 പുറത്തിറക്കിയതിന് പിന്നാലെയാണ് ഡീപ്സീക് ഡൗണ്‍ലോഡുകളില്‍ ഒന്നാമതായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചാറ്റ് ജിപിടിക്ക് അടുത്തകാലത്ത് വന്‍വെല്ലുവിളി ഉയര്‍ത്തുന്ന ചൈനീസ് കമ്പനിയായിരുന്നു ഡീപ് സീക്. എന്നാൽ ആപ്പിന്റെ വളർച്ചയിൽ ഇപ്പോഴുണ്ടായ ഈ മുന്നേറ്റം ടെക്നോളജി രംഗത്ത് അമേരിക്കയ്ക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍എ.ഐയുടേയും ഗൂഗിളിന്റേയും മെറ്റയുടേയും സാധ്യതകളെ മറികടക്കുന്ന തരത്തിലുള്ളതാണ് ഡീപ്സീകിന്റെ ലാര്‍ജ് ലാംഗ്വേജ് മോഡലെന്നാണ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ചൈനീസ് ക്വാണ്ട് ഹെഡ് ഫണ്ട് മാനേജര്‍ ലിയാങ് വെന്‍ഫെങ്ങിന്റെ നേതൃത്വത്തില്‍ ഉള്ള കമ്പനിയാണ് ഡീപ്സീക്. അതുകൊണ്ട് തന്നെ വലിയ നേട്ടങ്ങൾ കമ്പനി കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ കീഴ്പ്പെടുത്തുമെന്നും, അനന്ത സാധ്യതകൾ ഉപയോക്താക്കൾക്ക് ഇതിലൂടെ ലഭ്യമാകുമെന്നും വിലയിരുത്തൽ ഉണ്ട്.
ചൈനീസ് നിർമാണം ആയത് കൊണ്ട് തന്നെ യു.എസ്. കമ്പനികളെ അപേക്ഷിച്ച് ചെലവുകുറഞ്ഞ രീതിയിലാണ് ഡീപ്സീക് മോഡലുകള്‍ വികസിപ്പിക്കുന്നത്. ഇത് ടെക്നോളജി പരമാവധി ഉപയോഗപ്പെടുത്താനും, കൂടുതൽ ഫലം നല്‍കാനും സഹായിക്കുന്നു. 2024 ഡിസംബറില്‍ ഡീപ്സീക് പുറത്തുവിട്ട കണക്കുകൾ പ്രകാരം വി3 മോഡല്‍ വികസിപ്പിക്കാനും ട്രെയിന്‍ ചെയ്യാനും ആറ് ദശലക്ഷം ഡോളറില്‍ താഴെയാണ് ചെലവ് വന്നിരുന്നത്. എന്‍വിഡിയയുടെ 2,000 എച്ച്800 ചിപ്പുകളാണ് ഇതിനുവേണ്ടി ഉപയോഗിച്ചതെന്നും, എച്ച്100 ആണ് എന്‍വിഡിയയുടെ ഫ്ളാഗ്ഷിപ്പ് ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ (ജി.പി.യു) എന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം, അമേരിക്കയുടെ ഉപരോധം കാരണം ചൈനയ്ക്ക് എച്ച്100 ജി.പി.യുകള്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കില്ല. അതിനാലാണ് ഡീപ്സീക് എച്ച്800 ചിപ്പുകള്‍ ഉപയോഗിക്കുന്നത്. എച്ച്100-നെ അപേക്ഷിച്ച് ഇവയ്ക്ക് ഡാറ്റാ ട്രാന്‍സ്ഫര്‍ നിരക്ക് കുറവാണ്. ഉപരോധം കൂടി നീങ്ങിയാൽ ഒരുപക്ഷെ ഡീപ്സീക് കുത്തനെ ഉയർന്ന് ഏറ്റവും മികച്ച ആപ്പായി മാറുമെന്നതിൽ സംശയം വേണ്ട.
More From GoodReturns

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ബംഗളൂരുവിന്റെ രണ്ടാം വിമാനത്താവളം ഹാരോഹള്ളിയിലേക്ക്? സാധ്യതകൾ ഇങ്ങനെ, അറിയേണ്ടതെല്ലാം

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഐടിആർ ഫയലിംഗിൽ ചലാൻ മിസ്മാച്ച് പ്രശ്നമാണോ? അവസാന നിമിഷത്തെ ടെൻഷൻ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications