കത്തിക്കയറി ഡിഫൻസ് സൂചിക, കീശ നിറയാൻ ഈ ഓഹരി വാങ്ങാം, വ്യോമസേനയുടെ നിർദ്ദേശം പൊളിച്ചു

തിങ്കളാഴ്ച ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് (എച്ച്എഎൽ), ഭാരത് ഡിഫൻസ് (ബിഡിഎൽ), ആസ്ട്ര മൈക്രോവേവ് പ്രോഡക്‌ട്‌സ് തുടങ്ങിയ പ്രതിരോധ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി ഇന്ത്യ ഡിഫൻസ് സൂചികയിൽ ആസ്ട്ര മൈക്രോവേവ് പ്രോഡക്‌ട്‌സ് , കൊച്ചിൻ ഷിപ്പ്‌യാർഡ്, ഡാറ്റ പാറ്റേൺസ് (ഇന്ത്യ), ഡിസിഎക്‌സ് സിസ്റ്റംസ് എന്നിവ 2-4% വീതം ഉയർന്നു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് , പരാസ് ഡിഫൻസ് ആൻഡ് സ്പേസ് ടെക്നോളജീസ്, മിശ്ര ധാതു നിഗം , ഭാരത് ഡൈനാമിക്സ് (ബിഡിഎൽ), ഭാരത് ഇലക്ട്രോണിക്സ് എന്നിവയും നേട്ടമുണ്ടാക്കി.

കുതിപ്പിന് പിന്നിൽ

ഇന്ത്യയിൽ നിർമ്മിച്ച 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഇന്ത്യൻ വ്യോമസേനയുടെ നിർദ്ദേശം പ്രതിരോധ മന്ത്രാലയം സ്വീകരിച്ചതായും ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് പ്രതിരോധ ഓഹരികൾ മുകളിലേക്ക് ഉയർന്നത്. ഫ്രഞ്ച് എയ്‌റോസ്‌പേസ് ഭീമനായ ഡസ്സോൾട്ട് ഏവിയേഷൻ ഇന്ത്യൻ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ കരാറിന് രണ്ട് ലക്ഷം കോടി രൂപയിലധികം വിലവരുമെന്ന് കണക്കാക്കപ്പെടുന്നു. വരും ആഴ്ചകളിൽ പ്രതിരോധ സെക്രട്ടറി അധ്യക്ഷനായ പ്രതിരോധ സംഭരണ ​​ബോർഡ് ഈ നിർദ്ദേശങ്ങൾ പരിഗണിക്കുമെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇന്ത്യ ഇതിനകം 180 എൽസിഎ മാർക്ക്1എ ജെറ്റുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.

ശ്രദ്ധ ആകർഷിച്ച് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്

പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ഒക്ടോബറോടെ ആദ്യത്തെ രണ്ട് തേജസ് MK1A വിമാനങ്ങൾ വിതരണം ചെയ്യുമെന്നാണ് സൂചന. അതോടൊപ്പം മറ്റ് വലിയ ഓർഡറുകളും കമ്പനിയെ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ഓഹരി വരും നാളുകളിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ വിലയിരുത്തുന്നത്.

ഈ പ്രതിരോധ ഓഹരി വാങ്ങുന്നോ..? നേട്ടം 34%

ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ആന്‍റിക് സ്റ്റോക്ക് ബ്രോക്കിംഗ് ഓഹരിയിൽ അവരുടെ പോസിറ്റീവ് നിലപാട് നിലനിർത്തുന്നു. ഒരു ഷെയറിന് 6,360 എന്നതാണ് ഓഹരിയുടെ ടാർഗെറ്റ് വില. ഇത് വെള്ളിയാഴ്ചത്തെ ക്ലോസിംഗ് വിലയിൽ നിന്നും ഏകദേശം 34 ശതമാനത്തിന്‍റെ വളർച്ചയെ സൂചിപ്പിക്കുന്നു. പ്രതിരോധ കമ്പനിയുടെ
ഓർഡർ പൈപ്പ്‌ലൈനും ശക്തമായി തുടരുന്നു, തേജസ് എംകെ II, എഎംസിഎ, ടിഇഡിബിഎഫ്, ഐഎംആർഎച്ച്, എൽസിഎച്ച്, എഎൽഎച്ച് തുടങ്ങിയ പ്രോഗ്രാമുകൾ അടുത്ത ദശകത്തിൽ എച്ച്എഎല്ലിന് 4.5 ട്രില്യൺ മൂല്യമുള്ള ബിസിനസ് അവസരങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് ബ്രോക്കറേജ് വ്യക്തമാക്കി.

പാദഫലം

2025 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ എച്ച്എഎല്ലിന്‍റെ സംയോജിത അറ്റാദായം 3.7 ശതമാനം വാർഷിക ഇടിവ് രേഖപ്പെടുത്തി 1,383.77 കോടി രൂപയായി. 2025 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ഇത് 1,437.14 കോടി രൂപയായിരുന്നു. ലാഭത്തിൽ ഇടിവുണ്ടായിട്ടും, പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ മൊത്തം വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4,347.50 കോടി രൂപയിൽ നിന്ന് 10.8 ശതമാനം ഉയർന്ന് 4,819.01 കോടി രൂപയായി. കമ്പനിയുടെ മൊത്തം വരുമാനം കഴിഞ്ഞ വർഷത്തെ ഇതേ പാദത്തിലെ 5,083.85 കോടി രൂപയിൽ നിന്ന് 9.5 ശതമാനം വർധിച്ച് 5,566.10 കോടി രൂപയായി.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X