ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് എട്ട് എയ്‌റോസ്‌പേസ്, പ്രതിരോധ ഓഹരികളിൽ കവറേജ് ആരംഭിച്ചു. അവയിൽ ആറ് ഓഹരികളിൽ വാങ്ങുക എന്ന ശുപാർശയാണ്. ഒരു ഓഹരിയിൽ "ന്യൂട്രൽ" റേറ്റിംഗും മറ്റൊന്നിൽ വിൽക്കുക എന്ന റേറ്റിംഗുമാണ് ബ്രോക്കറേജ് നൽകിയിരിക്കുന്നത്. സോളാർ ഇൻഡസ്ട്രീസ് ലിമിറ്റഡ്, പിടിസി ഇൻഡസ്ട്രീസ് ലിമിറ്റഡ്, ആസ്ട്ര മൈക്രോവേവ് ലിമിറ്റഡ്, ഡാറ്റ പാറ്റേൺസ് ലിമിറ്റഡ്, ആസാദ് എഞ്ചിനീയറിംഗ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നിവയ്ക്ക് 12% മുതൽ 58% വരെ അപ്‌സൈഡ് സാധ്യതയുള്ള "വാങ്ങുക" എന്ന ശുപാർശ നൽകിയിട്ടുണ്ട്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ 9% അപ്‌സൈഡ് സാധ്യതയുള്ള ബ്രോക്കറേജ് ന്യൂട്രൽ റേറ്റിംഗാണ് നൽകിയിരിക്കുന്നത്. അതേസമയം ഭാരത് ഡൈനാമിക്സ് ഓഹരി വിൽക്കാനാണ് ശുപാർശ. ഓഹരി 11 ശതമാനത്തോളം താഴേക്ക് വീഴാനുള്ള സാധ്യതയാണ് ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നത്. എന്തായാണ് ബ്രോക്കറേജ് ശുപാർശയെ നമുക്ക് വിശദമായി പരിശോധിക്കാം.
1. സോളാർ ഇൻഡസ്ട്രീസ് - എൻഎസ്ഇയിൽ 13,841 രൂപ എന്നതാണ് ഓഹരിയുടെ വില. 18,215 രൂപയാണ് ടാർഗെറ്റ് വില. ഇത് 36 ശതമാനം നേട്ടത്തെ സൂചിപ്പിക്കുന്നു.
2. പി.ടി.സി. ഇൻഡസ്ട്രീസ് - എൻഎസ്ഇയിൽ 16,330 രൂപ എന്നതാണ് ഓഹരിയുടെ വില. 24,725 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ശുപാർശ. ഇത് 58 ശതമാനം നേട്ടത്തെ സൂചിപ്പിക്കുന്നു.
3. ആസ്ട്ര മൈക്രോവേവ് - 1,043.90 രൂപ എന്നതാണ് നിലവിലെ ഓഹരി വില. 1,455 രൂപയാണ് ടാർഗെറ്റ് വില. 45 ശതമാനം നേട്ടത്തെ ഇത് സൂചിപ്പിക്കുന്നു.

4. ഡാറ്റ പാറ്റേണ്സ് - 2,787.10 രൂപ എന്നതാണ് നിലവിൽ എൻഎസ്ഇയിൽ ഓഹരിയുടെ വില. 3,640 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാം. ഇത് 38 ശതമാനം നേട്ടത്തെ സൂചിപ്പിക്കുന്നു.
5. ആസാദ് എഞ്ചിനീയറിംഗ് - എൻഎസ്ഇയിൽ 1,737.90 രൂപ എന്നതാണ് നിലവിലെ വില. 2,055 രൂപയാണ് ടാർഗെറ്റ്. ഇത് 28 ശതമാനം നേട്ടത്തെ സൂചിപ്പിക്കുന്നു.
6. ഭാരത് ഇലെക്ട്രനിക്സ് - 411 രൂപയാണ് എൻഎസ്ഇയിൽ ഓഹരി വില. 455 രൂപയാണ് ടാർഗെറ്റ്. 12 ശതമാനം നേട്ടം.
7. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്- 4,865.50 രൂപയാണ് വില. ബ്രോക്കറേജ് സ്ഥാപനം ഓഹരിയിൽ ന്യൂട്രൽ റെറ്റിംഗാണ് നൽകിയിരിക്കുന്നത്. ഇത് 9 ശതമാനം നേട്ടത്തെ സൂചിപ്പിക്കുന്നുണ്ട്.
8. ഭാരത് ഡൈനാമിക്സ് - ഭാരത് ഡൈനാമിക്സ് ഓഹരി ബ്രോക്കറേജ് വിൽക്കാൻ ശുപാർശ ചെയ്യുന്നു.
ബ്രോക്കറേജ് വിലയിരുത്തൽ
സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വകാര്യ മേഖലയിലെ കമ്പനികൾ കൂടുതൽ പോസിറ്റീവാണെന്ന് ഗോൾഡ്മാൻ സാച്ച്സ് പറയുന്നു.പൊതുമേഖലാ ഓഹരികളുടെ 13% മായി താരതമ്യപ്പെടുത്തുമ്പോൾ, സ്വകാര്യ പ്രതിരോധ കമ്പനികൾ അവരുടെ ഓഹരിയിൽ നിന്നുള്ള വരുമാനത്തിന് (EPS) 32% ഉയർന്ന കോമ്പൗണ്ടഡ് വാർഷിക വളർച്ചാ നിരക്ക് (CAGR) റിപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള പ്രതിരോധ ചെലവിലെ വർദ്ധനവിൽ നിന്ന് സ്വകാര്യ കമ്പനികൾക്കും വലിയ ഗുണഭോക്താക്കളാകാമെന്ന് ഗോൾഡ്മാൻ സാച്ച്സ് പറഞ്ഞു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications