ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലിയില്‍ ഒരു വീട് എന്നതൊക്കെ പലര്‍ക്കും ഒരു സ്വപ്നമാണ്. മിക്കവര്‍ക്ക് അത് ഒരു സ്വപ്നമായി തന്നെ അവസാനിക്കുകയും ആണ് പതിവ്. വില തന്നെയാണ് ഏറ്റവും വലിയ പ്രതിബദ്ധം. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും എത്രയോ മടങ്ങായിരിക്കും മെട്രോ നഗരങ്ങളിലെ വിലനിലവാരങ്ങള്‍.
എന്തായാലും ദില്ലിയില്‍ വീടുവാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വില കുറയും എന്നത് തന്നെയാണ് ആ സന്തോഷവാര്‍ത്ത. അത് എങ്ങനെയാണെന്ന് കൂടി പരിശോധിക്കാം...
റിയല്‍ എസ്റ്റേറ്റ് മേഖല
രാജ്യത്ത് എമ്പാടും എന്നത് പോലെ രാജ്യ തലസ്ഥാനത്തും റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. കൊവിഡ് പ്രതിസന്ധി തന്നെയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയുടേയും നട്ടെല്ലൊടിച്ചത്. ഇതിനെ മറികടക്കാനുള്ള ചില നടപടികളാണ് ദില്ലി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
സര്‍ക്കിള്‍ റേറ്റ്സ്
റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഊര്‍ജ്ജം പകരുന്നതിന് വേണ്ടി റെസിഡന്‍ഷ്യല്‍/ കമേഴ്സ്യല്‍/ ഇന്‍ഡസ്ട്രിയല്‍ പ്രോപ്പര്‍ട്ടികളുടെ സര്‍ക്കിള്‍ റേറ്റ്സ് വെട്ടിക്കുറച്ചിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍. 20 ശതമാനം ആണ് സര്‍ക്കിള്‍ റേറ്റ് കുറച്ചിരിക്കുന്നത്.
ആറ് മാസത്തേക്ക്
ഇതൊരു സ്ഥിരം സംവിധാനം ആയിട്ടല്ല സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ആറ് മാസത്തേക്കാണ് സര്‍ക്കിള്‍ റേറ്റിലെ ഇളവ്. റിയല്‍ എസ്റ്റേറ്റിലെ എല്ലാ മേഖലകള്‍ക്കും ഇത് ബാധകമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വസ്തുവകകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാകും എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞത്.
വില കുറയ്ക്കും
സര്‍ക്കിള്‍ റേറ്റ്സ് കുറച്ചതിനെ റിയല്‍ എസ്റ്റേറ്റ് മേഖലയും സ്വാഗതം ചെയ്തിട്ടുണ്ട്. ഇത് വസ്തുവകകളുടെ വില കുറയ്ക്കാന്‍ സഹായിക്കും എന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. അങ്ങനെ വന്നാല്‍ കൂടുതല്‍ ഇടപാടുകള്‍ നടക്കും എന്നതാണ് ഇവരുടെ പ്രതീക്ഷ.
എന്താണ് സര്‍ക്കിള്‍ റേറ്റ്
ഒരു വസ്തു ഇടപാട് നടത്തുന്നതിനായി നിശ്ചയിക്കുന്ന ഏറ്റവും ചുരുങ്ങിയ തുകയാണ് സര്‍ക്കിള്‍ റേറ്റ്. കേരളത്തിലെ ന്യായവില പോലെ തന്നെ ആണിത്. സംസ്ഥാന സര്‍ക്കാര്‍ ആണ് ഈ വില നിശ്ചയിക്കുന്നത്. വിപണിയിലെ മൂല്യ വ്യതിയാനങ്ങള്‍ക്കനുസരിച്ച് സര്‍ക്കിള്‍ റേറ്റുകള്‍ പുന:ക്രമീകരിക്കാറുണ്ട്.
വിപണി ഉണരും
സര്‍ക്കാര്‍ നിശ്ചയിക്കുന്ന ന്യായവിലയുടെ എത്രയോ ഇരട്ടിയായിരിക്കും ദില്ലി പോലുള്ള സ്ഥലങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മൂല്യം. എന്നിരുന്നാലും രജിസ്ട്രേഷന് അടക്കമുള്ള നടപടികളുടെ ചെലവ് കുറയ്ക്കാന്‍ ഇത് സഹായകമാകും. ദില്ലി സര്‍ക്കാര്‍ നടപടിയോടെ റിയല്‍ എസ്റ്റേറ്റ് മേഖല രാജ്യതലസ്ഥാനത്ത് പുതിയ ഊര്‍ജ്ജം നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications