ഉൽപാദനത്തിൽ കുറവുണ്ടായിട്ടും ക്രൂഡ് ഓയിൽ സംഭരിക്കാൻ വിവിധ രാജ്യങ്ങളിൽ സ്ഥലമില്ലെന്ന ആശങ്കയിൽ തിങ്കളാഴ്ച രാവിലെ യുഎസ് എണ്ണ വില 21 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. മെയ് മാസത്തെ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ഫ്യൂച്ചറുകൾ ബാരലിന് 15 ഡോളറിന് താഴെയായി. 1999 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയിലേയ്ക്ക് ആണ് ഇന്ന് വില കൂപ്പുകുത്തിയത്. കഴിഞ്ഞയാഴ്ച ന്യൂയോർക്കിലെ ഫ്യൂച്ചേഴ്സ് ബാരലിന് 19 ശതമാനം ഇടിഞ്ഞ് 15 ഡോളറിൽ താഴെയെത്തിയിരുന്നു.
ആവശ്യം കുറഞ്ഞു
ഒപെക് + ഉം മറ്റ് നിർമ്മാതാക്കളും ചേർന്ന് ഒപ്പിട്ട കരാറിനും എണ്ണയുടെ ആവശ്യകതയെ വർദ്ധിപ്പിക്കാനോ വിലയിടിവ് പിടിച്ചു നിർത്താനോ ആയില്ല. എന്നാൽ ആഗോള ബെഞ്ച്മാർക്ക് ബ്രെൻറ് ക്രൂഡ് 3% മാത്രമാണ് ഇടിഞ്ഞത്. യുഎസ് ബെഞ്ച്മാർക്ക് ആയ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റിന്റെ ദീർഘകാല വിലകൾ ഒക്ലഹോം കുഷിംഗ് എന്നിവിടങ്ങളിലെ സംഭരണ ശേഷി കവിയുമെന്ന ആശങ്കയെത്തുടർന്ന് വലിയ വിലയിടിവാണ് വരുത്തിയിരിക്കുന്നത്.
ലോക്ക് ഡൌൺ പ്രതിസന്ധി
പല രാജ്യങ്ങളിലും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം. എന്നാൽ ന്യൂയോർക്കിലും ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട യൂറോപ്യൻ രാജ്യങ്ങളിലും മരണനിരക്ക് കുറഞ്ഞതിനാൽ പ്രതീക്ഷകളുടെ ചില അടയാളങ്ങൾ കാണാം. ന്യൂയോർക്ക് മെർക്കന്റൈൽ എക്സ്ചേഞ്ചിൽ ഡബ്ല്യുടിഐ 19 ശതമാനം ഇടിഞ്ഞ് 14.80 ഡോളറിലെത്തി. ലണ്ടനിൽ കഴിഞ്ഞയാഴ്ച 20 ശതമാനം വരെ ഇടിഞ്ഞ് 14.47 ഡോളറായി താഴ്ന്നിരുന്നു. 1999 മാർച്ചിനു ശേഷമുള്ള ഏറ്റവും ദുർബലമായ വിലയാണിത്. ഐസിഇ ഫ്യൂച്ചേഴ്സ് യൂറോപ്പ് എക്സ്ചേഞ്ചിൽ ബ്രെൻറ് 2.7 ശതമാനം ഇടിഞ്ഞ് 27.33 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച 11 ശതമാനം നഷ്ടം നേരിട്ടിരുന്നു.
ഒമാനിൽ ചെലവ് ചുരുക്കൽ
എണ്ണ വില ഇടിഞ്ഞതോടെ ചെലവ് ചുരുക്കല്‍ നടപടികളുമായാണ് ഒമാന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. എണ്ണവില ഇനിയും ഇടിഞ്ഞാല്‍ കൂടുതല്‍ ചെലവുചുരുക്കൽ നടപടികളിലേക്ക് നീങ്ങുമെന്ന് അധികൃതർ അറിയിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്ന് എണ്ണ വില കാൽനൂറ്റാണ്ടിന്റെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു. ഇതിനെ തുടർന്നാണ് എണ്ണ ഉൽപ്പാദന രാജ്യങ്ങൾ ക്രൂഡ് ഓയിൽ ഉൽപ്പാദനം കുറയ്‌ക്കാനുള്ള നീക്കം നടത്തിയത്.
കേരളത്തിലെ ഇന്ധന വില
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍ ലിറ്ററിന് 72.99 രൂപയിലും ഡീസല്‍ ലിറ്ററിന് 67.196 രൂപയിലുമാണ് വ്യാപാരം നടത്തുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 72.99 രൂപയിലും ഡീസല്‍ ലിറ്ററിന് 67.19 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 71.72 രൂപയും ഡീസല്‍ 65.923 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 72.04 രൂപയും ഡീസല്‍ ലിറ്ററിന് 66.233 രൂപയുമാണ് ഇന്നത്തെ നിരക്ക്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications