ഒരാഴ്ചക്കിടെ 85% നേട്ടം; ഈ ആൾട്ട് കോയിൻ ക്രിപ്‌റ്റോ വിപണിയിലെ നിശബ്ദ തേരാളിയോ? കാരണമറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ് ഫെഡറല്‍ റിസര്‍വ് ഉദാരധനനയം ഉപേക്ഷിക്കുകയും അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന സൂചന ലഭിച്ചതോടെയാണ്, കുതിച്ചു പാഞ്ഞിരുന്ന ക്രിപ്‌റ്റോ കറന്‍സികള്‍ തിരുത്തല്‍ പാതയിലേക്ക് വഴിമാറിയത്. പിന്നാലെ ചൈന നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ഇന്ത്യ വന്‍ നികുതി ഏര്‍പ്പെടുത്തുകയും അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍ ക്രിപ്ര്‌റ്റോ കറന്‍സികള്‍ സംബന്ധിച്ച നയരൂപീകരണത്തിലേക്ക് കടക്കുകയും ചെയ്തതോടെ ബെയറിഷ് ട്രെന്‍ഡിലേക്ക് വീണു. ഇതിനിടെയാണ് തകര്‍ച്ചയുടെ ആക്കം വര്‍ധിപ്പിക്കുന്ന രീതയില്‍ റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘര്‍ഷം ക്രിപ്‌റ്റോ വിപണികളെയും പിടിച്ചുലയ്ക്കുന്നത്. ഇങ്ങനെ 2021-ല്‍ പ്രതീക്ഷ നല്‍കിയ മിക്ക ക്രിപ്റ്റോകളും നിറം മങ്ങി നില്‍ക്കുമ്പോഴാണ് നേട്ടങ്ങളുടെ നെറുകയിലേക്ക് ഒരു ആള്‍ട്ട്‌കോയിന്‍ കയറിവരുന്നത്.

ടെറ

ടെറ

ഓപ്പണ്‍ സോഴ്‌സ് സ്റ്റേബിള്‍ കോയിനായ ടെറ (LUNA) കോയിനാണ്, സമീപകാലത്തായി ചാഞ്ചാട്ടത്തിന്റെ പിടിയിലമര്‍ന്ന ക്രിപ്‌റ്റോ വിപണിയിലെ നിശബ്ദ വിജയിയായിരിക്കുന്നത്. ടെറയിലെ നേട്ടം ഒരു മാസക്കാലയളവില്‍ കണക്കാക്കിയാലും ഒരാഴ്ചയിലെ കണക്കിലെടുത്താലും കഴിഞ്ഞ ദിവസത്തെ പ്രകടനം വിലയിരുത്തിയാലും മറ്റു ഡിജിറ്റല്‍ കറന്‍സികളേക്കാള്‍ ഒരുപടി മുന്നില്‍ തന്നെയാണ്. കഴിഞ്ഞ ഒരു മാസക്കാലം കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആഗോള വിപണികളൊക്കെ തിരിച്ചടി നേരിടുന്ന കാലയളവിലാണ് ഈ നേട്ടമെന്നും ശ്രദ്ധേയം.

85 ശതമാനവും

കഴിഞ്ഞ ഒരു മാസത്തിനിടെ 115 ശതമാനവും കഴിഞ്ഞ 7 ദിവസത്തിനിടെ 85 ശതമാനവും കഴിഞ്ഞ ദിവസം 30 ശതമാനത്തിലേറേയും ടെറ കോയിന്‍ കുതിപ്പ് രേഖപ്പെടുത്തി. ടോക്കണിന്റെ വിലയില്‍ മുന്നേറ്റം ഉണ്ടായതോടെ കോയിന്റെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷനും 3,300 കോടി യുഎസ് ഡോളര്‍ പിന്നിട്ട് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതോടെ സോലാനയ്ക്കും കാര്‍ഡാനോയ്ക്കും വിപണി മൂല്യത്തില്‍ പിന്നിലേക്ക് വലിയേണ്ടിവന്നു. നിലവില്‍ ക്രിപ്‌റ്റോ വിപണിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന കോയിനുകളിലൊന്നാണെന്ന വിശേഷണം സ്വന്തമാക്കി കഴിഞ്ഞു.

Also Read: വന്നിട്ട് 1 വര്‍ഷമായില്ല; അമ്പരപ്പിക്കും ഈ ഉയര്‍ച്ച;102-ല്‍ നിന്നും 7,625 രൂപയിലേക്കൊരു വിസ്മയക്കുതിപ്പ്!Also Read: വന്നിട്ട് 1 വര്‍ഷമായില്ല; അമ്പരപ്പിക്കും ഈ ഉയര്‍ച്ച;102-ല്‍ നിന്നും 7,625 രൂപയിലേക്കൊരു വിസ്മയക്കുതിപ്പ്!

ശ്രദ്ധേയ ഘടകം

ശ്രദ്ധേയ ഘടകം

എഥിരീയത്തിനെതിരെ ശക്തമായ മത്സരം ഉയര്‍ത്തുന്നു. ഇതിനോടകം ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്വന്തമായി 13 ഡിഫൈ (DeFi) സംവിധാനങ്ങള്‍ രൂപീകരിച്ചു കഴിഞ്ഞു. ഇതിനോടൊപ്പം, ഇവരുടെ ഡിഫൈ സംവിധാനത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ആനുകൂല്യങ്ങളും ഓഫറുകളും നല്‍കിയിരുന്നു. കൂടാതെ യുഎസ്ടിക്ക് ആവശ്യകതയേറിയതും തുണയായി. ഇടയ്ക്കിടെ കമ്മ്യൂണിറ്റി പൂളില്‍ നിന്നും ലൂണ ടോക്കണുകള്‍ ബേണ്‍ (Burn) ചെയ്യുന്നതും നിര്‍ണായക ഘടകമാണ്. ഇത്തരത്തില്‍ ബേണ്‍ ചെയ്യുന്നതിലൂടെ ടോക്കണിന്റെ ദൗര്‍ലഭ്യം സൃഷ്ടിക്കാനും പിന്നാലെ ഡിജിറ്റല്‍ ആസ്തിയുടെ മൂല്യം വര്‍ധിപ്പിക്കാനും സഹായകമേകുന്നുണ്ട്.

ക്രിപ്‌റ്റോ കറന്‍സി

സമാനമായി നിരവധി കാരണങ്ങളാണ് ക്രിപ്‌റ്റോ കറന്‍സി വിപണിയിലെ വിദഗ്ധരും അഭിപ്രായം പങ്കുവച്ചത്. അടുത്തിടെയായി സ്റ്റേബിള്‍ കോയിന് ആവശ്യകത ഉയര്‍ന്നതാണ് ടെറയുടെ നേട്ടത്തിന് പിന്നിലെന്നാണ് ഒകെഎക്‌സിന്റെ സിഇഒ ജേ ഹോ സൂചിപ്പിച്ചത്. സമീപകാലത്ത് ടെറ അടിസ്ഥാനമാക്കിയുള്ള ഇടിഎഫ് (ETF) പുറത്തിറക്കിയതും കോയിന് നേട്ടമായി. കറന്‍സി അടിസ്ഥാനപ്പെടുത്തിയുള്ള പ്രോട്ടോകോള്‍ ആയതിനാല്‍ ആഗോള പണമിടപാട് സംവിധാനത്തിലും നിര്‍ണായക റോള്‍ തുടര്‍ന്നും ലഭിക്കുമെന്ന പ്രതീക്ഷയും ടെറയ്ക്ക് അനുകൂലമായെന്നും ജേ ഹോ ചൂണ്ടിക്കാട്ടി.

ബ്ലോക്ക്‌ചെയിന്റെ

ക്രിപ്റ്റോ കറന്‍സികളെ ആഗോള വ്യാപകമായി പ്രചരിക്കുന്നതും ടെറ ബ്ലോക്ക്‌ചെയിന്റെ അടിസ്ഥാനത്തില്‍ ഡിഫൈ, എന്‍എഫ്ടി, വെബ്-3 സംവിധാനങ്ങള്‍ കുടുതലായി സജ്ജമാക്കുന്നതും ലൂണ ടോക്കണിന് ആവശ്യക്കാരെ സൃഷ്ടിക്കുന്നുവെന്ന് ബൈയുകോയിന്‍ സിഇഒ ശിവം തക്രാല്‍ പറഞ്ഞു. കൂടാതെ 100 കോടി യുഎസ് ഡോളര്‍ മൂല്യം വരുന്ന ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള കറന്‍സികള്‍ കരുതല്‍ ശേഖരമായി സ്വരൂപിച്ചതും ടെറ കോയിന് നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷക്കുന്ന ഘടകമായെന്നും ശിവം തക്രാല്‍ ചൂണ്ടിക്കാട്ടി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്റ്റോ കറന്‍സിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: cryptocurrency
English summary

Despite High Volatility In Crypto Currency Market Luna Token Manage To Jump 30 Percent In 1 Day Check Reason

Despite High Volatility In Crypto Currency Market Luna Token Manage To Jump 30 Percent In 1 Day Check Reason
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X