ടിക് ടോക്കും മറ്റ് ആപ്ലിക്കേഷനുകളും നിരോധിച്ച് ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ അനിശ്ചിതത്വം തുടരുന്നതിനിടയിലും ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ് മുംബൈയിലെ വീ വർക് നെസ്കോയിൽ 1,250 പേർക്ക് ജോലി ചെയ്യാനാകുന്ന ഒരു ഓഫീസ് കെട്ടിടത്തിന് വേണ്ടിയുള്ള കരാർ ഒപ്പിട്ടു. പദ്ധതി പ്രകാരം, പുതുതായി പാട്ടത്തിനെടുത്ത കെട്ടിടം ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകീകരിക്കാനും വിപുലീകരിക്കാനും ബൈറ്റ്ഡാൻസ് ഉപയോഗിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം.
പുതിയ ഓഫീസ്
ബൈറ്റ്ഡാൻസ് മറ്റ് രണ്ട് സ്ഥലങ്ങളിലെ ഓഫീസ് പുതിയ കെട്ടിടത്തിലേയക്ക് മാറ്റുമെന്നാണ് സൂചനകൾ. എന്നാൽ വീ വർക്കും ബൈറ്റ്ഡാൻസും ഇക്കാര്യം സംബന്ധിച്ച പ്രതികരിച്ചിട്ടില്ല. വീ വർക്ക് നെസ്കോ ഐടി പാർക്കിന് എട്ട് നിലകളും 228,000 ചതുരശ്ര അടി വിസ്തീർണ്ണവുമാണുള്ളത്. മൊത്തം ഇരിപ്പിട ശേഷി 3,400 ആണ്. കരാറിന് 24 മാസത്തെ ലോക്ക്-ഇൻ പിരീഡ് ഉണ്ട് എന്നാണ് വിവരം. ബാന്ദ്ര കുർള കോംപ്ലക്സിലെയും അന്ധേരിയിലെയും രണ്ട് കെട്ടിടങ്ങളിലായാണ് ബൈറ്റ്ഡാൻസ് പ്രവർത്തിച്ചിരുന്നത്. 592 വർക്ക് യൂണിറ്റുകളിൽ ഡെസ്കുകൾ, മീറ്റിംഗ് റൂമുകൾ, ലോഞ്ച് ഏരിയ എന്നിവ ഉൾപ്പെടുന്നു.
ആപ്പ് നിരോധനം
ടിക് ടോക്ക് ആപ്ലിക്കേഷന്റെ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ച കമ്പനി ഗുഡ്ഗാവ്, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ സാന്നിധ്യം വിപുലീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങളും അതിനെ തുടർന്ന് ആപ്പുകളുടെ നിരോധനത്തിലേയ്ക്കും എത്തിയത്. ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ജൂൺ 29 ന് സർക്കാർ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചു. ബൈറ്റ്ഡാൻസിന്റെ ടിക് ടോക്ക്, വിഗോ വീഡിയോ, ഹലോ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ജീവനക്കാർ
2018 ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതിനുശേഷം, ബൈറ്റ്ഡാൻസ് 2,000 ജീവനക്കാരെ രാജ്യത്ത് നിയമിച്ചു, അടുത്ത ഒരു വർഷത്തിനുള്ളിൽ ടിക് ടോക്കിൽ മാത്രം 1,000 പേരെ കൂടി നിയമിക്കാൻ ഒരുങ്ങുകയായിരുന്നു. ഇന്ത്യൻ ഉപയോക്താക്കൾക്കായി കമ്പനി മൈക്രോ ബ്ലോഗിംഗ് സേവനമായ ഹെലോയും മ്യൂസിക് സ്ട്രീമിംഗ് സേവനമായ റെസ്സോയും ആരംഭിച്ചിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications