ഒരു വ്യക്തിയുടെ അടിസ്ഥാന സാമ്പത്തിക ഉൽപ്പന്നങ്ങളിലൊന്നാണ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്. സ്വന്തം പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സർക്കാരിൽ നിന്നും മറ്റും കിട്ടാനുള്ള വ്യത്യസ്ത ആനുകൂല്യങ്ങൾ നേരിട്ട് സ്വീകരിക്കുന്നതിനും സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉപകരിക്കും. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും ഉപഭോക്താക്കൾക്കായി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് സൗകര്യം ഒരുക്കുന്നുണ്ടെന്ന് മാത്രമല്ല ഇതിലെ ബാലൻസിന് പലിശയും നൽകുന്നുണ്ട്. രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ ചിലത് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ ബാലൻസിന് നൽകുന്ന പലിശ നിരക്ക് നോക്കാം.
എസ്ബിഐ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക്
നിലവിൽ സേവിംഗ്സ് അക്കൗണ്ടുകളിലെ ഒരു ലക്ഷം രൂപ വരെയും അതിന് മുകളിലും ഉള്ള നിക്ഷേപത്തിന് എസ്ബിഐ നൽകുന്ന പലിശ നിരക്ക് 3 ശതമാനമാണ്. എന്നാൽ പുതിയ നിരക്ക് 2020 ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് അറിയിച്ചു. ഇത് പ്രകാരം ഒരു ലക്ഷം രൂപ വരെയും അതിന് മുകളിലും ഉള്ള ബാലൻസിന് 2.75 ശതമാനം പലിശ നിരക്കായിരിക്കും ബാങ്ക് നൽകുക. അതായത് 3 ശതമാനത്തിൽ നിന്ന് 25 ബേസിസ് പോയിന്റുകൾ (ബിപിഎസ്) കുറച്ച് 2.75 ശതമാനമാക്കി.
1 ലക്ഷം വരെ - 2.75 ശതമാനം
ഒരു ലക്ഷവും അതിൽ കൂടുതലും - 2.75 ശതമാനം
എച്ച്ഡിഎഫ്സി ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക്
50 ലക്ഷം രൂപയിൽ താഴെയുള്ള സേവിംഗ്സ് അക്കൗണ്ട് ബാലൻസിന് എച്ച്ഡിഎഫ്സി ബാങ്ക് പ്രതിവർഷം നൽകുന്ന പലിശ നിരക്ക് 3.50 ശതമാനമാണ്. ഈ തുകയ്ക്ക് മുകളിലാണ് നിങ്ങളുടെ ബാലൻസെങ്കിൽ ബാങ്ക് 4 ശതമാനം പലിശ നൽകുന്നതാണ്.
50 ലക്ഷത്തിന് താഴെ - 3.50 ശതമാനം
50 ലക്ഷവും അതിൽ കൂടുതലും - 4 ശതമാനം
ഐസിഐസിഐ ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക്
3.25 ശതമാനം മുതൽ 3.75 ശതമാനം വരെയാണ് സേവിംഗ്സ് അക്കൗണ്ട് ബാലൻസിന് നിലവിൽ ഐസിഐസിഐ ബാങ്ക് നൽകുന്ന പലിശ നിരക്ക്. അതായത് 50 ലക്ഷത്തിൽ താഴെയാണ് ബാലൻസെങ്കിൽ പ്രതിവർഷം 3.25 ശതമാനം പലിശ നിരക്ക് ലഭിക്കും. 50 ലക്ഷത്തിനും അതിനുമുകളിലും ഉള്ള ബാലൻസ് തുകയ്ക്ക് 3.75 ശതമാനം വരെ പലിശ ലഭിക്കും. ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ടിലെ ഈ പലിശ നിരക്ക് 2020 ഏപ്രിൽ 9 മുതലാണ് പ്രാബല്യത്തിൽ വന്നത്.
50 ലക്ഷത്തിന് താഴെ - 3.25 ശതമാനം
50 ലക്ഷവും അതിൽ കൂടുതലും - 3.75 ശതമാനം
ആക്സിസ് ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക്
3.50 ശതമാനം മുതൽ 4 ശതമാനം വരെയാണ് ആക്സിസ് ബാങ്ക് അവരുടെ സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസിന് നൽകുന്ന പലിശ നിരക്ക്. അതായത് 50 ലക്ഷത്തിൽ താഴെയുള്ള നിങ്ങളുടെ അക്കൗണ്ട് ബാലൻസിന് 3.50 ശതമാനമാണ് ആക്സിസ് ബാങ്ക് പ്രതിവർഷം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. 50 ലക്ഷമോ അതിൽ കൂടുതലോ ആണ് ബാലൻസ് തുകയെങ്കിൽ 4 ശതമാനം പലിശ ലഭിക്കും.
50 ലക്ഷത്തിൽ താഴെ - 3.50 ശതമാനം
50 ലക്ഷം മുതൽ 10 കോടി വരെ - 4.00 ശതമാനം
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications