കൊറോണ വൈറസ് മഹാമാരിയെത്തുടര്‍ന്ന് യാത്രകളുടെ ഡിമാന്‍ഡ് ഇടിയുമെന്ന് പ്രവചിക്കുന്നതിനാല്‍, 22,000 മുഴുവന്‍ സമയ ജോലികള്‍ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് ജര്‍മന്‍ എയര്‍ലൈനായ ഡ്യൂഷെ ലുഫ്താന്‍സ എജി വ്യാഴാഴ്ച അറിയിച്ചു. ഭാവിയില്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് മേഖലയിലെ ഡിമാന്‍ഡ് വീണ്ടെടുക്കല്‍ മന്ദഗതിയിലാകുമെന്നും എയര്‍ലൈന്‍ പറയുന്നു. പ്രതിസന്ധിക്ക് ശേഷവും നൂറോളം വിമാനങ്ങള്‍ സര്‍വീസുകളില്ലാതെ തുടരും.
ലുഫ്താന്‍സ ഗ്രൂപ്പില്‍ മൊത്തം 22,000 മുഴുവന്‍ സമയ സ്ഥാനങ്ങളിലെ കുറവിലേക്കാണ് ഇത് നയിക്കുന്നത്.ഇതില്‍ പകുതിയും ജര്‍മനിയിലാണ്. ലോകമെമ്പാടുമുള്ള ലുഫ്താന്‍സ ഗ്രൂപ്പിന്റെ 1,35,000 ജീവനക്കാരുടെ 16 ശതമാനമാണിത്. ലുഫ്താന്‍സ ഗ്രൂപ്പില്‍ കഴിയുന്നത്ര ജോലികള്‍ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും കമ്പനി അറിയിച്ചു. 'പ്രതിസന്ധിഘട്ടത്തില്‍ ജീവനക്കാരുടെ ചെലവില്‍ കാര്യമായ കുറവ് വരുത്താതെ, മെച്ചപ്പെട്ട പുനരാരംഭത്തിനുള്ള അവസരം സൃഷ്ടിക്കാന്‍ കഴിയില്ല.

പ്രതിസന്ധിയില്‍ നിന്ന് ലുഫ്താന്‍സ ഗ്രൂപ്പ് ഉയര്‍ന്നുവരാനുള്ള സാധ്യത ഗണ്യമായി ദുര്‍ബലപ്പെട്ടിരിക്കുകയാണ്,' ലുഫ്താന്‍സ ലേബര്‍ ഡയറക്ടര്‍ മൈക്കല്‍ നിഗ്ഗെമാന്‍ വ്യക്തമാക്കി. എന്നിരുന്നാലും, കുറഞ്ഞ പ്രവൃത്തി സമയത്തിനായി സ്കീമുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും പ്രതിസന്ധി മറികടക്കുന്നതിനായി മറ്റു നടപടികള്‍ സ്വീകരിക്കുന്നത് നോക്കാമെന്നും എയര്‍ലൈന്‍ അറിയിച്ചു. കമ്പനിയുടെ ബജറ്റ് എയര്‍ലൈനായ ജര്‍മന്‍ വിംഗ്സ് ഏപ്രിലില്‍ അടച്ചിരുന്നു.
തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ജര്‍മന്‍ സര്‍ക്കാരുമായി 9 ബില്യണ്‍ ഡോളറിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ലുഫ്താന്‍സ കഴിഞ്ഞ മാസം സമ്മതിച്ചിരുന്നു. അത് പ്രകാരം 2023 അവസാനത്തോടെ വില്ക്കാന് ഉദ്ദേശിക്കുന്ന കമ്പനിയുടെ 20 ശതമാനം ഓഹരി ജര്‍മന്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. ഈ ഇടപാടിന് ഇപ്പോഴും കമ്പനിയുടെ ഓഹരിയുടമകളും യൂറോപ്യന്‍ കമ്മീഷനും അംഗീകാരം നല്‍കേണ്ടതുണ്ട്. യൂറോപ്പില്‍ ഇപ്പോള്‍ പ്രതിസന്ധിയുടെ പരമോന്നതാവസ്ഥയിലും, എയര്‍ലൈന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്.
എന്നാല്‍, പകര്‍ച്ചവ്യാധിയുടെ വ്യാപ്തി മറ്റു ഇടങ്ങളിലേക്കും നീങ്ങുന്നപക്ഷം വിമാന റൂട്ടുകള്‍ അനിശ്ചിതത്വത്തിലാവാന്‍ സാധ്യത കാണുന്നു. പ്രതിസന്ധിയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍, ലുഫ്താന്‍സയിലെ 90 ശതമാനം പാസഞ്ചര്‍ കണക്ഷനുകളും നഷ്ടപ്പെട്ടു. ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം സാധാരണനിലയായ 350,000 -ല്‍ നിന്ന് 3,000 ആയി കുറഞ്ഞു. ഫ്രാങ്ക്ഫര്‍ട്ടിന്റെ ഡാക്സ് 30 സൂചികയില്‍ ഓഹരി വില ഇടിഞ്ഞതിനെ തുടര്‍ന്ന് എയര്‍ലൈനിന് സ്ഥാനം നഷ്ടമാവുകയും ചെയ്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
