ഇന്ത്യയിലെ വിമാനയാത്രികര്‍ക്ക് ആശ്വാസവാര്‍ത്ത. ടിക്കറ്റ് റദ്ദാക്കല്‍, യാത്രാ തീയതി മാറ്റം എന്നിവ സംബന്ധിച്ച ചട്ടങ്ങളില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മാറ്റം വരുത്തി.ഇത് പ്രകാരം ബുക്ക് ചെയ്ത് 48 മണിക്കൂറിനകം നിബന്ധനകള്‍ക്ക് വിധേയമായി അധികപിഴയോ ചാര്‍ജ്ജോ ഇല്ലാതെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും യാത്ര തീയതി മാറ്റാനുമാകും.

48 മണിക്കൂര്‍ 'ലുക്ക്-ഇന്‍ ഓപ്ഷന്'
പുതിയ ചട്ടപ്രകാരം, ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്രക്കാരന് 48 മണിക്കൂര്‍ വരെ 'Look-in option' ലഭിക്കും. ഈ സമയത്തിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കുകയോ തീയതി മാറ്റുകയോ ചെയ്യാം. റദ്ദാക്കല്‍ ചാര്‍ജ്ജ് ഇടാക്കാന്‍ പാടില്ല. യാത്ര തീയതി മാറ്റുമ്പോള്‍ പുതിയ വിമാന നിരക്ക് പഴയതിനെക്കാള്‍ കൂടുതലാണെങ്കില്‍, ആ വ്യത്യാസം മാത്രം അടച്ചാല്‍ മതി. അധിക ചാര്‍ജ്ജില്ല.
എല്ലാ ടിക്കറ്റുകള്‍ക്കും സൗകര്യം ലഭ്യമാകില്ലെന്ന് ഡിജിസിഎ പറഞ്ഞു. ബുക്ക് ചെയ്തത് മുതലുള്ള 7 ദിവസത്തെ ആഭ്യന്തര സര്‍വീസുകള്‍ക്കും 15 ദിവസത്തെ അന്തര്‍ദ്ദേശീയ സര്‍വീസുകള്‍ക്കും നിയമം ബാധകമല്ല. മാത്രമല്ല, ആനുകൂല്യങ്ങള്‍ എയര്‍ലൈന്‍ വെബ്സൈറ്റില്‍ സീറ്റ് ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ്.
48 മണിക്കൂറിന് ശേഷം ടിക്കറ്റ് റദ്ദാക്കലിനും യാത്രാ തീയതി മാറ്റലിനും അധിക ചാര്‍ജ്ജ് ഈടാക്കും. അതേസമയം പേര് തിരുത്താന്‍ 24 മണിക്കൂറിന് ശേഷവും ചാര്ജ്ജുണ്ടാകില്ല. ഇതും എയര്‍ലൈന്‍ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ലഭ്യമാകുക.
ട്രാവല്‍ ഏജന്റ് വഴി ബുക്ക് ചെയ്താല്‍ പണം തിരികെ നല്‍കേണ്ടത് ആരാണ്?
പല മലയാളികളും ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകള്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. പുതിയ ചട്ടപ്രകാരം, ട്രാവല്‍ ഏജന്റിലൂടെയോ പോര്‍ട്ടലിലൂടെയോ ടിക്കറ്റ് വാങ്ങിയാലും, പണം തിരികെ നല്‍കേണ്ട ഉത്തരവാദിത്വം എയര്‍ലൈന്‍സിനാണ്. ട്രാവല്‍ ഏജന്റുമാര്‍ എയര്‍ലൈന്‍സിന്റെ നിയമിത പ്രതിനിധികളാണെന്നും റീഫണ്ട് നല്കാന് അവര്‍ക്ക്
ഉത്തരവാദിത്തമുണ്ടെന്നും ഡിജിസിഎ വ്യക്തമാക്കി. കൂടാതെ എയര്‍ലൈന്‍സുകള്‍ 14 പ്രവൃത്തി ദിവസത്തിനുള്ളില്‍ റീഫണ്ട് പ്രക്രിയ പൂര്‍ത്തിയാക്കണം.
മെഡിക്കല്‍ എമര്‍ജന്‍സിയില്‍ ടിക്കറ്റ് റദ്ദാക്കല്‍
യാത്രക്കാരനോ, അതേ PNR-ല്‍ ഉള്‍പ്പെട്ട കുടുംബാംഗമോ യാത്ര കാലയളവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയാണെങ്കില്‍, അത് മെഡിക്കല്‍ എമര്‍ജന്‍സി ആയി കണക്കാക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍, പണം തിരികെ നല്‍കാനോ 'credit shell' നല്‍കാനോ എയര്‍ലൈന്‍സുകള്‍ക്ക് സാധിക്കും. അതായത് പണം കൈമാറാതെ, ഭാവിയില്‍ ഉപയോഗിക്കാനാവുന്ന തുകയായി എയര്‍ലൈന്‍ അക്കൗണ്ടില്‍ സൂക്ഷിക്കപ്പെടും.
യാത്രചെയ്യാന്‍ യോഗ്യതയില്ലെന്ന ഡോക്ടറുടെ സാക്ഷിപത്രം യാത്രികര്‍ ഹാജരാക്കണം. ഇത് ഡിജിസിഎ അംഗീകരിച്ച എയ്റോസ്പേസ് മെഡിസിന് സ്പെഷ്യലിറ്റ് പരിശോധിക്കുകയും തീരുമാനമെടുക്കുകയും ചെയ്യും.
റീഫണ്ട് വൈകുന്നത് സംബന്ധിച്ച പരാതികള്‍ ഡിജിസിഎയ്ക്ക് ലഭ്യമായിരുന്നു. പ്രത്യേകിച്ചും 2025 ഡിസംബറില്‍ ഇന്‍ഡിഗോ നിലത്തിറക്കിയ സംഭവത്തെത്തുടര്‍ന്ന്. അന്ന് ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിനെത്തുടര്‍ന്ന് ലക്ഷക്കണക്കിനാളുകള്‍ ഇന്ത്യയിലുടനീളം എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങി. ഇവര്‍ക്ക് റീഫണ്ടുകള്‍ ലഭ്യമാകാന്‍
സമയമെടുത്തു.
പുതിയ ചട്ടങ്ങള്‍, .യാത്രികരെ സഹായിക്കുക ലക്ഷ്യമിട്ടുള്ളവയാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അത് എയര്‍ലൈന്‍സിന്റെ വെബ്സൈറ്റിലൂടെയാണോ, പോര്ട്ടലിലൂടെയാണോ എന്നത് പ്രത്യേകം ശ്രദ്ധിക്കുക. 48 മണിക്കൂര്‍ സമയപരിധി കൃത്യമായി മനസ്സിലാക്കുകയും ആവശ്യമായാല്‍ നടപടിയെടുക്കുകയും വേണം.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications