സ്വകാര്യമേഖലാ ബാങ്കായ ധൻലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടറും (എംഡി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) ടി. ലത രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവച്ചതായാണ് അറിയിച്ചിരിക്കുന്നത്. എംഡി, സിഇഒ, ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ടി. ലത രാജി സമർപ്പിച്ചതായി അറിയിക്കുന്നുവെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വയ്ക്കുന്നതെന്നും 2019 ഒക്ടോബർ 30ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് മുമ്പാകെ ബാങ്ക് സമർപ്പിച്ച കത്തിൽ വ്യക്തമാക്കുന്നു.
ഇന്ന് പ്രവൃത്തി സമയം അവസാനിക്കുന്നതു മുതൽ ബോർഡ് രാജി അംഗീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സിഇഒയുടെ രാജി റിസർവ് ബാങ്കിനെയും അറിയിച്ചിട്ടുണ്ട്.

ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഏതാനും പ്രധാന മാനദണ്ഡങ്ങളില്‍ വീഴ്ച്ച കണ്ടെത്തിയതിനെ തുടർന്ന് ഇടക്കാലത്ത് ധനലക്ഷ്മി ബാങ്കിന്‍റെ പ്രവര്‍ത്തനത്തില്‍ റിസർവ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ ബാങ്കിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകകള്‍ റിസര്‍വ് ബാങ്ക് നീക്കം ചെയ്തു. പ്രോംപ്റ്റ് കറക്ടീവ് ആക്ഷന്‍ എന്നറിപ്പെടുന്ന നല്ലനടപ്പ് വ്യവസ്ഥയാണ് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയിരുന്നത്.
11,000 രൂപയുടെ മൂലധനവും 7 ജീവനക്കാരുമായി 1927 നവംബർ 14 ന് തൃശ്ശൂരിലാണ് ധനലക്ഷ്മി ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. 1977 ൽ ഇത് ഒരു ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായി മാറി. ഇന്ന് കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, പശ്ചിമബംഗാൾ, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ചണ്ഡീഗഢ്, ഗോവ, ഹരിയാന എന്നിവിടങ്ങളിൽ 280 ശാഖകളും 398 എ.ടി.എമ്മുകളും ബാങ്കിനുണ്ട്. 2010 മാർച്ചിലാണ് ധനലക്ഷ്മി ബാങ്ക് പ്ലാറ്റിനം, ഗോൾഡ് ക്രെഡിറ്റ് കാർഡുകൾ ആരംഭിച്ചത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
