ദില്ലി: ആത്മനിർഭർ ഭാരത് ഊർജ്ജ സംരംഭങ്ങളിൽ പങ്കു ചേരാൻ ഇന്ത്യൻ വ്യവസായ ലോകത്തെ ക്ഷണിച്ച് ധർമേന്ദ്ര പ്രധാൻ. ഊർജ്ജ മേഖലയിൽ, ആത്മനിർഭർ ഭാരതമെന്ന ലക്‌ഷ്യം കൈവരിക്കാൻ ആത്മനിർഭർ ഊർജ്ജ എന്ന പേരിൽ വ്യക്തമായ ഒരു മാർഗ്ഗരേഖ വികസിപ്പിച്ചു വരികയാണെന്ന് കേന്ദ്ര പെട്രോളിയം,പ്രകൃതിവാതക, ഉരുക്ക് മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. അസ്സോചാം ഫൗണ്ടേഷൻ വാരം -2020 നെ അഭിസംബോധന ചെയ്ത അദ്ദേഹം ആത്മനിർഭർഭാരത് ഊർജ്ജ സംരംഭങ്ങളിൽ പങ്കുചേരാൻ ഇന്ത്യൻ വ്യവസായ ലോകത്തെ ക്ഷണിച്ചു.
ഊർജ്ജ രംഗത്ത് നീതി ഉറപ്പുവരുത്തുകയും രാജ്യത്തെ ഊർജ്ജ ദാരിദ്ര്യം അവസാനിപ്പിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ കാർബൺ ബഹിർഗമനം ഉറപ്പാക്കിക്കൊണ്ട് കൂടുതൽ ഊർജ്ജ ഉപയോഗത്തിലൂടെ ഇന്ത്യക്കാരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നാണ് ഇതിനർത്ഥം. നമ്മുടെ ഊർജ്ജമേഖല വളർച്ചാ കേന്ദ്രീകൃതവും വ്യവസായ സൗഹൃദവും പാരിസ്ഥിതിക ബോധമുള്ളതുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഊർജ്ജ മേഖലയിൽ ധാരാളം അവസരങ്ങളുണ്ടെന്നും ഇന്ത്യൻ വ്യവസായ മേഖല ഇതിന്റെ പുരോഗതിയിൽ പങ്കാളികളാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. " പര്യവേക്ഷണ, ഉത്‌പാദന മേഖലയിൽ ബിസിനസ്സ് സുഗമമാക്കുന്നതിന് നിരവധി നയങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവന്നു. പര്യവേക്ഷണ, ഉത്‌പാദന പദ്ധതികളിൽ ഇപ്പോൾ 100% നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുകയും, പൊതുമേഖലയിൽ ഓട്ടോമാറ്റിക് റൂട്ട് വഴി 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുകയും ചെയ്യുന്നു. ഈ പരിഷ്കാരങ്ങൾ ഊർജ്ജമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പ്രവാഹത്തിന് വഴിയൊരുക്കിയിട്ടുണ്ട്. "-അദ്ദേഹം പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
