സാമ്പത്തിക മാന്ദ്യം കൈകാര്യം ചെയ്യുന്നതിൽ നിർമ്മല സീതാരാമൻ വിജയിച്ചോ? ജനങ്ങളുടെ അഭിപ്രായം ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക മാന്ദ്യം കൈകാര്യം ചെയ്യുന്നതിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പരാജയപ്പെട്ടുവെന്ന് ഇന്ത്യ ടുഡേയും കാർവി ഇൻസൈറ്റ്സും ചേർന്ന് നടത്തിയ 'മൂഡ് ഓഫ് ദി നേഷന്‍' സര്‍വേ റിപ്പോർട്ട്. സർവ്വേയിൽ പങ്കെടുത്ത 46 ശതമാനം ആളുകളും ധനമന്ത്രി സാമ്പത്തിക മാന്ദ്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്നും കൂടുതൽ സമയം ആവശ്യമായി വരുമെന്നും അഭിപ്രായപ്പെട്ടു.

 

എന്നാൽ, സാമ്പത്തിക മാന്ദ്യം കൈകാര്യം ചെയ്യുന്നതിൽ നിർമ്മല സീതാരാമൻ മികച്ച ശ്രമം നടത്തിയെന്നാണ് 39% പേർ വിശ്വസിക്കുന്നത്. മൂഡ് ഓഫ് നേഷൻ വോട്ടെടുപ്പിനായി ആകെ 12,141 പേരെയാണ് സർവേ നടത്തിയത്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2020 സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 5 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 സാമ്പത്തിക വർഷം ജിഡിപി വളർച്ച 6.8 ശതമാനമായിരുന്നു.

സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ പുതിയ പദ്ധതികളുമായി ധനമന്ത്രി

സാമ്പത്തിക മാന്ദ്യം കൈകാര്യം ചെയ്യുന്നതിൽ നിർമ്മല സീതാരാമൻ വിജയിച്ചോ? ജനങ്ങളുടെ അഭിപ്രായം ഇങ്ങനെ

ആഗോള ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും ഉപഭോക്തൃ ആവശ്യം കുറഞ്ഞതും സ്വകാര്യമേഖലയിലെ നിക്ഷേപം കുറഞ്ഞതും പ്രധാന വ്യവസായ മേഖലകളിലുടനീളം ഇടിവ് രേഖപ്പെടുത്തിയതുമാണ് സാമ്പത്തിക മാന്ദ്യത്തിന് കാരണങ്ങൾ.

സാധാരണക്കാർക്ക് സഹായം നൽകാനും ആഭ്യന്തര ചെലവ് വർധിപ്പിക്കാനും പണപ്പെരുപ്പ സമ്മർദങ്ങൾ പരിഹരിക്കാനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും 2020 ബജറ്റിൽ നടപടികൾ പ്രഖ്യാപിക്കുകയെന്നത് ധനമന്ത്രി നിർമ്മല സീതാരാമനെ സംബന്ധിച്ച് വളരെ വെല്ലുവിളി നിറഞ്ഞ തീരുമാനമായിരിക്കും.

2019ലെ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളിൽ ധനമന്ത്രി നിർമ്മല സീതാരാമനും

English summary

സാമ്പത്തിക മാന്ദ്യം കൈകാര്യം ചെയ്യുന്നതിൽ നിർമ്മല സീതാരാമൻ വിജയിച്ചോ? ജനങ്ങളുടെ അഭിപ്രായം ഇങ്ങനെ

The 'Mood of the Nation' survey by India Today and Carvy Insights reports that Finance Minister Nirmala Sitharaman failed to deal with the recession. Read in malayalam.
Story first published: Friday, January 24, 2020, 12:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X