കോവിഡ് പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായാണ് റിസർവ് ബാങ്ക് ടേം ലോണുകൾക്ക് മൊറട്ടോറിയം അനുവദിച്ചത്. അതായത് വായ്പകൾ തിരിച്ചടക്കുന്നതിനായുള്ള സാവകാശം. മാർച്ച് 1 മുതൽ മേയ് 31 വരെയുള്ള വരുന്ന മൂന്ന് മാസത്തെ (ഇഎംഐ) തിരിച്ചടവിനാണു ലോക്ക്ഡൗൺ പ്രഖ്യാപിച്ച ആദ്യഘട്ടത്തിൽ മൊറട്ടോറിയം നല്‍കിയത്.
എന്നാൽ ലോക്ക്ഡൗൺ തുടർച്ചയായി നീട്ടിയ പഞ്ചാത്തലത്തിൽ ലോക്ക്ഡൗൺ കഴിയാതെ ബിസിനസ് തുടങ്ങാനോ ആളുകൾക്ക് പലിശ തിരിച്ചടയ്ക്കാനോ സാധിക്കില്ലെന്ന് കാണിച്ച് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നതോടെ ഇത് ഓഗസ്റ്റ് 31 വരെ നീട്ടി. അതായത് ഫലത്തിൽ ആറ് മാസം വായ്പാഗഡുക്കൾ തിരിച്ചടക്കേണ്ടതില്ല.

മൊറട്ടോറിയം സ്വീകരിച്ചവരുടെ പുതിയ വായ്പ അപേക്ഷ നിരസിക്കാൻ സാധ്യത
ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മൊറട്ടോറിയം സ്വീകരിച്ചവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ പുതിയ വായ്പ അപേക്ഷ ബാങ്കുകൾ നിരസിക്കാൻ സാധ്യതയുണ്ട്. കാരണം വായ്പകളുടെ തിരിച്ചടവ് ശേഷിയുടെ അടിസ്ഥാനത്തിലാണ് വായ്പകളുടെ അണ്ടർറൈറ്റിംഗ് സംഭവിക്കുന്നത്. മൊറട്ടോറിയം തിരഞ്ഞെടുക്കുന്നത് വായ്പക്കാരന്റെ ഹ്രസ്വകാല സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമാണ്.
താത്കാലികമായ രണ്ടോ മൂന്നോ മാസത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കാതെ മോറട്ടോറിയത്തില്‍ ആശ്രയം കണ്ടെത്തുന്ന വായ്പക്കാരന് മറ്റൊരു വായ്പ എങ്ങനെ വിശ്വസിച്ച് നല്‍കുമെന്നതാണ് ഇവിടെ പ്രശ്നം. ഇങ്ങനെ മൊറട്ടോറിയം സ്വീകരിച്ചവരുടെ പുതിയ വായ്പ അപേക്ഷകള്‍ ബാങ്കുകള്‍ നിരസിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. ചില കേസുകളില്‍ മോറട്ടോറിയം സ്വീകരിച്ചവരുടെ അനുവദിക്കപ്പെട്ട വായ്പ തന്നെ പിന്‍വലിച്ചതായും പറയപ്പെടുന്നുണ്ട്. അതായത് വായ്പ അനുവദിക്കുകയും എന്നാൽ പണം പിന്‍വലിക്കാത്തതുമായ കേസുകളിൽ.
മൊറട്ടോറിയം സ്വീകരിച്ചവർക്ക് പിന്നീട് വരുന്ന സാമ്പത്തിക ബാധ്യത
മൊറട്ടോറിയം സ്വീകരിച്ച വായ്പക്കാർക്ക് പിന്നീട് സാമ്പത്തിക ബാധ്യത വർധിക്കുന്നതാണ്. കാരണം മൊറട്ടോറിയത്തിലൂടെ പ്രതിമാസ ഗഡുക്കളുടെ (ഇഎംഐ) തിരിച്ചടവിന് സാവകാശം ലഭിക്കുമെങ്കിലും ഇക്കാലത്തെ പലിശ ഒഴിവാകുന്നില്ല. അതായത് മൊറട്ടോറിയം ലഭിക്കുന്ന ഓരോ മാസത്തെയും പലിശകൂടി തൊട്ടടുത്ത മാസം തന്നെ മുതലിനോട് ചേർക്കുകയും അതുകൂടി ചേർത്ത് അടുത്തമാസം പലിശ കണക്കാക്കുകയും ചെയ്യും. വായ്പക്കാര്‍ക്ക് അധിക ബാധ്യതയാണ് ഇതിലൂടെ വരുന്നത്. ഭവന വായ്പകൾ, വാഹന വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക തുടങ്ങി എല്ലാ ടേം ലോണുകൾക്കും മൊറട്ടോറിയം ലഭിക്കുന്നുണ്ടെങ്കിലും ഇത് ഒരു താൽക്കാലിക ആശ്വാസം മാത്രമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
