ഡീസൽ വില പെട്രോളിനേക്കാൾ മുന്നിൽ, ഇന്നത്തെ നിരക്ക് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒ‌എം‌സികൾ വില ഉയർത്തിയതോടെ ഡീസൽ ഇന്ന് ദേശീയ തലസ്ഥാനത്ത് പെട്രോൾ വിലയേക്കാൾ മുന്നിലെത്തി. സർക്കാർ എണ്ണക്കമ്പനികൾ നിരക്ക് പരിഷ്കരിച്ചതിനാൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഞായറാഴ്ച (ജൂലൈ 26) ഡീസൽ വില വീണ്ടും വർദ്ധിച്ചു. ഈ മാസം ഇത് പത്താം തവണയാണ് ഒ‌എം‌സി ഡീസൽ നിരക്ക് ഉയർത്തുന്നത്. പെട്രോൾ വിലയിൽ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും ഡീസലിന് 15 പൈസ വിലകൂടി. സർക്കാർ എണ്ണക്കമ്പനികൾ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഇന്ധന വില വർദ്ധിപ്പിച്ചിരുന്നില്ല.

പെട്രോൾ വിലയിൽ മാറ്റമില്ല

പെട്രോൾ വിലയിൽ മാറ്റമില്ല

മൂന്നാഴ്ചയായി പെട്രോൾ വിലയിൽ മാറ്റമില്ലെങ്കിലും ഡീസൽ വില ഈ മാസം പത്തിരട്ടിയായി ഉയർത്തി. ഇന്നലെ ഡീസലിന്റെ വില 15 ഉം തിങ്കളാഴ്ച 12 പൈസയും 7 ദിവസം മുമ്പ് 17 പൈസയും 8 ദിവസം മുമ്പ് 17 പൈസയും 10 ദിവസം മുമ്പ് 13 പൈസയും ഉയർത്തിയിരുന്നു. നിലവിൽ ഡൽഹിയിൽ ഡീസലിന്റെ വില ലിറ്ററിന് 81.94 രൂപയായി ഉയർന്നു. ഈ മാസം ലിറ്ററിന് 1.55 രൂപയാണ് ഡീസലിന് വില കൂടിയത്.

വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

മൂല്യവർധിത നികുതി (വാറ്റ്) കാരണം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന നിരക്ക് ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. അന്താരാഷ്ട്ര എണ്ണ നിരക്കും രൂപ ഡോളർ വിദേശനാണ്യ നിരക്കും അനുസരിച്ചാണ് ഇന്ധന വില നിർണ്ണയിക്കുന്നത്. ഡീസൽ വിലയിൽ ഉണ്ടായ അപ്രതീക്ഷിത വർധനവ് ഗതാഗത മേഖലയെ പ്രതികൂലമായി ബാധിച്ചു. ഡീസൽ വില ഉയർത്തിയതോടെ രണ്ട് വാഹന ഇന്ധനങ്ങൾ തമ്മിലുള്ള അന്തരം ദേശീയ തലസ്ഥാനത്ത് കൂടുതൽ വർദ്ധിച്ചു.

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും ഉയർന്നുഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും ഉയർന്നു

പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില

പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില

ഡൽഹിയിൽ പെട്രോൾ വില ഇന്ന് ലിറ്ററിന് 80.43 രൂപയാണ്. ഡീസലിന് 15 പൈസ വിലകൂടിയത്, ലിറ്ററിന് 81.94 രൂപയാണ് വില. മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ യഥാക്രമം 87.19 രൂപ, 83.63 രൂപ, 82.10 രൂപ എന്നിങ്ങനെ മാറ്റമില്ലാതെ പെട്രോൾ വില തുടരുന്നു. മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഡീസലിന്റെ വില യഥാക്രമം 80.11, 78.86 രൂപ, 77.04 രൂപ എന്നിങ്ങനെ ഉയ‍ർന്നു.

കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില അറിയാംകേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില അറിയാം

കേരളത്തിലെ വില

കേരളത്തിലെ വില

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ ഡീസലിന് 78.97 രൂപയും പെട്രോളിന് 82.15 രൂപയുമാണ് വില. കൊച്ചിയിൽ ഒരുലിറ്റർ ഡീസലിന് 77.22 രൂപയാണ് വില. പെട്രോളിന് 80.37 രൂപയും. കോഴിക്കോട് ഡീസൽ ലിറ്ററിന് 77.58 രൂപയും പെട്രോളിന് 80.71 രൂപയുമാണ് വില.

ഏഴ് ദിവസങ്ങൾക്ക് ശേഷം ഇന്ന് ഡീസൽ വില വീണ്ടും കൂടി, പെട്രോൾ വിലയിൽ മാറ്റമില്ലഏഴ് ദിവസങ്ങൾക്ക് ശേഷം ഇന്ന് ഡീസൽ വില വീണ്ടും കൂടി, പെട്രോൾ വിലയിൽ മാറ്റമില്ല

അസംസ്കൃത എണ്ണ വില

അസംസ്കൃത എണ്ണ വില

ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് വെള്ളിയാഴ്ച 1.7 ശതമാനം ഇടിഞ്ഞ് 3,063 രൂപയായി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ, അസംസ്കൃത എണ്ണയുടെ വില ഓഗസ്റ്റിൽ 53 രൂപ അഥവാ 1.7 ശതമാനം ഇടിഞ്ഞ് 3,063 രൂപയായി. ബ്രെൻറ് ക്രൂഡ് വില 0.12 ശതമാനം ഉയർന്ന് ബാരലിന് 43.36 ഡോളറായി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ 0.17 ശതമാനം ഉയർന്ന് 41.14 യുഎസ് ഡോളറിലെത്തി.

English summary

Diesel prices ahead of petrol, Today's fuel rates | ഡീസൽ വില പെട്രോളിനേക്കാൾ മുന്നിൽ, ഇന്നത്തെ നിരക്ക് അറിയാം

Diesel today surpassed petrol prices in the national capital as OMCs hiked prices. Read in malayalam.
Story first published: Sunday, July 26, 2020, 12:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X