ഇന്ത്യ വിവിധ മേഖലകളിൽ സാങ്കേതിക വളർച്ചയിലേക്ക് കുതിക്കുകയാണ്. എല്ലായിടത്തും ഓൺലൈൻ സൗകര്യങ്ങൾ വന്നു, പ്രത്യേകിച്ചും സാമ്പത്തിക രംഗത്ത്. ഇത്തരം മാറ്റങ്ങൾ വരുന്നതോടെ ജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുന്നു. ബാങ്കിംഗ് മേഖലയിലെ ഡിജിറ്റലൈസേഷൻ ആളുകൾക്ക് അനാവശ്യമായി ബാങ്കിൽ കയറിയിറങ്ങുന്ന ജോലിയെ അവസാനിപ്പിച്ചു. മൊബൈൽ ആപ്പുകളുടെ വരവോടെ എല്ലാം വിരൽ തുമ്പിലായി. എന്നാൽ ഇത്രയും സൗകര്യങ്ങൾ വന്നപ്പോഴും തട്ടിപ്പുകളുടെ എണ്ണവും വർദ്ധിച്ചു.
ഓൺലൈൻ തട്ടിപ്പു നടത്തുന്നവരുടെ എണ്ണം ദിനംപ്രതി രാജ്യത്ത് വർദ്ധിക്കുന്നു. എത്രത്തോളം സുരക്ഷ ഉറപ്പു വരുത്തിയിട്ടും പല കാര്യങ്ങളിലും സുരക്ഷയിൽ വീഴ്ച വരുന്നു. ഇന്ത്യയിൽ ഡിജിറ്റൽ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് വരുന്നത്. ഇതിനെ കുറിച്ച് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ഒരു പൊതു അറിയിപ്പ് പുറത്ത് വിട്ടിരുന്നു. അതായത് നിയമ പാലകരായിട്ടുള്ള പോലീസ്, സി.ബി.ഐ, കസ്റ്റംസ്, ഇ.ഡി തുടങ്ങിയവർ വീഡിയോ കോളിലൂടെ ആരെയും ആറസ്റ്റ് ചെയ്യാറില്ലെന്നും ജനങ്ങൾ ഇതിനെ കുറിച്ച് ജാഗ്രത പാലിക്കമമെന്നും അറിയിപ്പിൽ പറയുന്നു.
ഡിജിറ്റൽ അറസ്റ്റ് അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല. നിയമപാലകരായിട്ടുള്ളവരുടെ പേരിൽ നടത്തുന്ന സൈബർ ക്രൈം തന്നെയാണിത്. എന്താണ് ഡിജിറ്റൽ അറസ്റ്റ്, ജനങ്ങളെ എങ്ങനെ ഇത് ബാധിക്കുന്നു. പരിശോധിക്കാം;
എന്താണ് ഡിജിറ്റൽ അറസ്റ്റ്?
ഡിജിറ്റൽ അറസ്റ്റ് എന്നത് ഒരു സൈബർ ക്രൈം ടെക്നിക്കാണ്. സാങ്കേതിക കാര്യങ്ങളിൽ ധാരണ കുറവുള്ളവരാണ് കൂടുതലും ഇത്തരം തട്ടിപ്പുകളിൽ അകപ്പെടുന്നത്. അതായത് തട്ടിപ്പുകാർ സർക്കാർ അന്വേഷണ ഏജൻസികളിലെ നിയമപാലകരായിട്ട് ആളുകളോട് പെരുമാറും. ചിലപ്പോൾ പ്രത്യേക എസ്.എം.എസ് സന്ദേശമോ അല്ലെങ്കിൽ വീഡിയോ കോൾ മാർഗമോ അവർ നിങ്ങളോട് സംസാരിക്കും. ശേഷം മയക്കു മരുന്നു കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളിൽ നിങ്ങൾ ഏർപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഡിജിറ്റൽ അറസ്റ്റ് ചെയ്യുന്നുവെന്നും അവർ പറയും.
വീഡിയോ കോളിലൂടെ നിങ്ങളെ വ്യാജമായി അറസ്റ്റ് ചെയ്യുകയും വിശ്വസിപ്പിക്കുകയും ചെയ്യും. അറസ്റ്റിന്റെ ഭാഗമായി മൊബൈൽ ക്യാമറകൾ ഓണാക്കി വെക്കാനും തട്ടിപ്പുകാർ ആവശ്യപ്പെടും. അതിനു ശേഷം അറസ്റ്റ് ഒഴിവാക്കി നിങ്ങളെ മോചിതരാക്കാൻ ഓൺലൈൻ വഴി പണം ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതാണ് ഡിജിറ്റൽ അറസ്റ്റ്.
ചിലർ പേടി കാരണം പണം നൽകും. ഇത്തരത്തിൽ പണം ലഭിക്കുന്നതോടെ തട്ടിപ്പുകാർക്ക് കൂടുതൽ തട്ടിപ്പുകൾ നടത്താൻ ആവേശമുണ്ടാവുന്നു. കുറ്റവാളികൾ പലപ്പോഴും വ്യാജ പോലീസ് ഫോട്ടോകളോ ഐഡൻ്റിറ്റികളോ ആണ് കുറ്റകൃത്യത്തിനായി ഉപയോഗിക്കുക. അതുകൊണ്ട് തന്നെ തട്ടിപ്പിനിരയാവുന്നവരെ കൃത്യമായി വിശ്വസിപ്പിക്കാൻ കുറ്റവാളികൾക്ക് സാധിക്കുന്നു.

സൂക്ഷിക്കുക
ഇത്തരം ഡിജിറ്റൽ അറസ്റ്റുകൾ ഇപ്പോൾ സാധാരണയായി നടക്കുന്നു. അതിനു പിന്നിൽ വലിയൊരു സംഘവും ഉണ്ടായിരിക്കണം. എന്നാൽ പൊതു ജനങ്ങളെ സംബന്ധിച്ച് ആരെ വിശ്വസിക്കണം എന്നത് ആശങ്ക നിറഞ്ഞതാണ്. നിയമ പാലകരാണെന്ന വ്യാജേനയാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. നിലവിൽ വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ എല്ലാ പ്ലാറ്റ്ഫോമുകളിലും പോലീസ് ഗ്രൂപ്പുകൾ ഉണ്ട്. ഇൻസ്റ്റഗ്രാമിൽ വെരിഫൈഡ് അക്കൗണ്ടുകളും ഉണ്ട്.
നിരവധി ജനങ്ങൾക്ക് ഇത്തരം അനുഭവങ്ങൾ നേരിട്ടുണ്ട്. ഒരുപക്ഷേ സംശയകരമായ സംഭവങ്ങൾ ഉണ്ടായാൽ 1930 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലോ സൈബർ ക്രൈം വെബ്‌സൈറ്റ് വഴിയോ സമീപിക്കണമെന്ന് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നുണ്ട്. അതിനാൽ അപ്രതീക്ഷിതമായി രാജ്യത്തെ ഏതെങ്കിലും അന്വേഷണ ഏജൻസിയുടെ പേരിൽ ഫോൺ കോൾ ലഭിച്ചാൽ ജാഗ്രതയോടെ മാത്രം ഇടപെടുക.
ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനും ഉപയോക്തൃ സുരക്ഷ വർധിപ്പിക്കുന്നതിനുമായി സർക്കാർ സൈബർ സുരക്ഷാ ഏജൻസികളുമായി സഹകരിക്കുന്നതായി വാട്ട്‌സ്ആപ്പും സ്കൈപ്പും നേരത്തെ വ്യക്തമാക്കിയിരുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications