ദില്ലി: ഡിജിറ്റല്‍ പണമിടപാടുകളില്‍ നയരൂപീകരണത്തിനൊരുങ്ങി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ പണമിടപാടുകളില്‍ കൃത്യമായ നിയമങ്ങളും നിയന്ത്രണങ്ങളും ഇല്ലാത്തതിനാല്‍ വലിയ തട്ടിപ്പുകള്‍ ഈ മേഖലയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആര്‍ബിഐയുടെ നിര്‍ണ്ണായകമായ നീക്കം. ആപ്പുകള്‍ വഴി വായ്പ നല്കുന്ന സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിക ടാഗുകള്‍ നല്‍കുന്നതും പരിഗണനയിലുണ്ട്. ഓണ്‍ലൈന്‍ വഴിയുള്ള വായ്പാ പണമിടപാടുകളെക്കുറിച്ചും അതിന്റെ തട്ടിപ്പുകളെക്കുറിച്ചും അന്വേഷിക്കുവാനായി ആര്‍ബിഐ കഴിഞ്ഞ ദിവസം ആറംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ആപ്പുകള്‍ വഴിയുള്ള വായ്പാ ഇടപാടുകളിലെ തട്ടിപ്പ് വ്യാപകമായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ആര്
ബിഐ വിഷയത്തില്‍ അടിയന്തരമായ ഇടപെടലുകള്‍ നടത്തിയത്. കൃത്യമായ രീതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈന്‍ വഴി പണം വായ്പ നല്കുവാന് അനുമതിയുള്ള കമ്പനികളുടെ മറവിലാണ് പല ആപ്പുകളും വഴിവിട്ട ഇടപാടുകള്‍ നടത്തുന്നത്. ഇതാദ്യമായാണ് ആര്‍ബിഐ ഡിജിറ്റല്‍ സാമ്പത്തിക മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തോടെ സമിതിയെ നിയോഗിക്കുന്നത്. ഇതോടൊപ്പം ഇത്തരം ആപ്പുകളില്‍ ആര്‍ബിഐ ടാഗിംങ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും സമിതി പരിശോധിക്കും. ഇതുവഴി ആപ്പുകളിലെ കുഴപ്പക്കാരെ എളുപ്പത്തില്‍ തിരിച്ചറിയുവാന്‍ കഴിയും. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയന്ത്രണങ്ങളെക്കുറിച്ചും സമിതി റിപ്പോര്‍ട്ട് നല്‍കും.
ആർബിഐ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജയന്ത് കുമാര്‍ ഡാഷാണ് അധ്യക്ഷനായ സമിതിയില്‍ മലയാളി ഐടി സംരംഭകനായ രാഹുല്‍ ശശിയും അംഗമാണ്. സൈബര്‍ വിദഗ്ദനായ രാഹുല്‍ ശശി സൈബർ സുരക്ഷ സംബന്ധിച്ച ഉപദേശങ്ങൾ നല്കുന്ന ബാംഗ്ലൂരിലെ ക്ലൗഡ്സെക് കമ്പനി നടത്തുകയാണ്. രാഹുലിനെ കൂടാതെ മൊന്ണെക്സോ ഫിന്‍ടെക്കിന്റെ മുന്‍ അസോസിയേറ്റായ വിത്രം മേത്തയാണ് സമിതിയിലെ പുറത്തുനിന്നുള്ള മറ്റൊരംഗം. സമിതിയെ മറ്റു നാലംഗങ്ങളും ആര്‍ബിഐയില്‍ നിന്നുള്ളവരാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
