ഡിജിറ്റല്‍ പേയ്മെന്റുകളോട് പൊരുത്തപ്പെട്ട് ഇന്ത്യന്‍ കുടുംബങ്ങള്‍: പ്രൈസ്-എന്‍പിസിഐ സര്‍വേ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഡിജിറ്റല്‍ പേയ്മന്റുകളോട് ഇന്ത്യന്‍ വീടുകള്‍ പൊരുത്തപ്പെട്ടെന്ന് പീപ്പിള്‍സ് റീസര്‍ച്ച് ഓണ്‍ ഇന്ത്യാസ് കണ്‍സ്യൂമര്‍ എക്കണോമി (പ്രൈസ്) നാഷണല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി. 25 സംസ്ഥാനങ്ങളിലായി വിവിധ ഗ്രൂപ്പിലുള്ള 5314 വീടുകളാണ് പഠനത്തില്‍ പ്രതിനിധീകരിച്ചത്. ഡിജിറ്റല്‍ പേയ്മെന്റുകളെക്കുറിച്ചുള്ള അവബോധം, സ്വീകരണം, ഉപയോഗ രീതി തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കുകയായിരുന്നു സര്‍വേയുടെ ലക്ഷ്യം.

ഡിജിറ്റല്‍ പേയ്മെന്റുകളോട് പൊരുത്തപ്പെട്ട്  ഇന്ത്യന്‍ കുടുംബങ്ങള്‍: പ്രൈസ്-എന്‍പിസിഐ സര്‍വേ

 

ഇന്ത്യയിലെ 20 ശതമാനം വരുന്ന സമ്പന്നമായ വീടുകളില്‍ രണ്ടിലൊന്ന് ഡിജിറ്റല്‍ പേയ്മെന്റ് ഉപയോഗിക്കുമ്പോള്‍ 40 ശതമാനം വരുന്ന പാവങ്ങളില്‍ നാലിലൊന്ന് വീടുകള്‍ ഇത് ഉപയോഗിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. കൂടാതെ ഇവരില്‍ ഭൂരിഭാഗത്തിനും ഉപയോഗിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും എങ്ങനെയെന്ന് കാണിച്ചുകൊടുക്കാന്‍ ആരുമില്ലെന്നും ഉപയോഗിച്ച് തുടങ്ങിയ ചെറിയൊരു ശതമാനം ഇടയ്ക്കുവച്ച് ഉപേക്ഷിച്ചെന്നും കണ്ടെത്തി. ആവശ്യമായ പരിശീലനം നല്‍കിയാല്‍ ഇന്ത്യയിലെ പകുതിയിലധികം വീടുകളും ( 151 ദശലക്ഷം വീടുകളില്‍ 54 ശതമാനം) ഈ രീതിയിലേക്ക് മാറും. അതായത് 40 ശതമാനം വരുന്ന പാവപ്പെട്ട കുടുംബങ്ങളില്‍ 55 ദശലക്ഷവും 40 ശതമാനം ഇടത്തരക്കാരില്‍ 61 ദശലക്ഷവും സമ്പന്നരായ 20 ശതമാനത്തില്‍ 36 ദശലക്ഷവും ഇതില്‍ പങ്കാളികളാകും.

ഡിജിറ്റല്‍ പേയ്മെന്റ് സ്വീകരണത്തിന് സ്മാര്‍ട്ട്ഫോണ്‍ ഇനി ഒരു തടസമാകില്ല, കാരണം വീടുകളിലെ മുഖ്യ വരുമാന ദാതാക്കളില്‍ 68 ശതമാനവും സ്മാര്‍ട്ട്ഫോണ്‍ ഉടമകളാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. പ്രതീക്ഷിച്ച പോലെ 20 ശതമാനം വരുന്ന സമ്പന്നമായ ഇന്ത്യന്‍ വീടുകളില്‍ 90 ശതമാനവും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പാവപ്പെട്ട കുടുംബങ്ങളില്‍ 57 ശതമാനത്തിനും സ്മാര്‍ട്ട്ഫോണുകളുണ്ട്.

യുപിഐയെ കുറിച്ച് നല്ല അവബോധം ഉണ്ടെങ്കിലും ഉപയോക്താക്കള്‍ക്ക് യുപിഐ പ്ലാറ്റ്ഫോമിലെ പലവിധ സാധ്യതകളെക്കുറിച്ച് പൂര്‍ണമായും ബോധ്യമില്ല. ഏതു ബാങ്കും പേയ്മെന്റ് ആപ്പും യുപിഐയില്‍ ഉപയോഗിക്കാമെന്ന് ബോധവല്‍ക്കരിക്കണം. ഉപയോക്താക്കള്‍ അവരവരുടെ യുപിഐ ഐഡി അറിഞ്ഞിരിക്കണമെന്നും മനസിലാക്കികൊടുക്കണം. റൂപെ കാര്‍ഡ് ഉപയോഗിക്കുന്നവരുടെ അളവിലും ഗണ്യമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്. നഗരങ്ങളില്‍ മാത്രമല്ല, നിശബ്ദമായിരുന്ന ഗ്രാമീണ മേഖലകളിലെ പിന്‍ കോഡുകളില്‍ വരെ ഇപ്പോള്‍ സജീവമാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

Read more about: india
English summary

Digital Payments well entrenched in Indian households across income groups, reveals NPCI Survey

Digital Payments well entrenched in Indian households across income groups, reveals NPCI Survey. Read in Malayalam.
Story first published: Friday, January 15, 2021, 20:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X