നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതേവിട്ടു. ഗൂഡാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇനി അറിയേണ്ടത് ജനപ്രിയ നായകൻ എന്ന പദവിയിലേക്ക് തിരിച്ചെത്താൻ ദിലീപിന് സാധിക്കുമോ എന്നതാണ്. കാരണം 8 വർഷത്തിലധികം നീണ്ട വിചാരണ നടപടികൾ ദിലീപിന്‍റെ സിനിമാ ജീവിതത്തെ ആകെ തകർത്തുകളഞ്ഞു. കഴിഞ്ഞ 8 വർഷത്തിനിടെ പുറത്തിറങ്ങിയ ദിലീപ് ചിത്രങ്ങളിൽ രാമലീല മാത്രമാണ് വലിയ സാമ്പത്തിക വിജയം നേടിയത്. ബാന്ദ്ര, തങ്കമണി തുടങ്ങിയ സിനിമകൾ തീയ്യറ്ററിൽ തകർന്നടിഞ്ഞു.
സിനിമാ ജീവിതം
സഹസംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച ദിലീപ് എന്നോടിഷ്ടം കൂടാമോ എന്ന കമൽ ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി. മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് നായകനായി ആദ്യമെത്തുന്നത്. പിന്നീട് ദിലീപിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ത്രീ മെൻ ആർമി, കൊക്കരക്കോ, കല്യാണ സൗഗന്ധികം തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയക്കുതിപ്പ് തുടർന്നു.
അടുത്ത വീട്ടിലെ പയ്യൻ എന്ന ഇമേജിലൂടെയാണ് ദിലീപ് വളർന്നത്. സ്ത്രീ ജനങ്ങൾ ദിലീപ് ചിത്രങ്ങൾ കാണാം തിയ്യറ്ററിലേക്ക് ഒഴുകി എത്തി. ഞ്ചാബി ഹൗസ്, ഈ പറക്കും തളിക, ജോക്കർ, സിഐഡി മൂസ തുടങ്ങി ഇന്നും ആരാധകരുള്ള ദിലീപ് ചിത്രങ്ങൾ നിരവധിയാണ്. കഥാവശേഷനും, കൽക്കട്ടാ ന്യൂസും, പെരുമഴക്കാലം, കുഞ്ഞിക്കൂനൻ തുടങ്ങി അഭിയപ്രാധാന്യമുള്ള ചിത്രങ്ങളുടെ ഭാഗമാകാനും ദിലീപ് സമയം കണ്ടെത്തി.

ട്വന്‍റി-ട്വന്‍റിയുടെ അമരക്കാരൻ
അമ്മ സംഘടനയുടെ ധനശേഖരണാർത്ഥം മലയാള സിനിമാ താരങ്ങളെയെല്ലാം അണിനിരത്തി നിർമ്മിച്ച ട്വന്‍റി ട്വന്‍റി എന്ന ചിത്രം സിനിമാ ലോകത്തെ ദിലീപിന്‍റെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതായിരുന്നു. സിനിമ വൻ സാമ്പത്തിക വിജയം നേടി. അതോടൊപ്പം മറ്റ് ചില ചിത്രങ്ങളും ദിലീപ് നിർമ്മിച്ചു. നായകനായി അഭിനയിക്കുന്ന ചിത്രങ്ങൾക്ക് കോടികളാണ് ദിലീപ് പ്രതിഫലം വാങ്ങുന്നത്.
കോടികളുടെ സമ്പത്ത്
600 കോടിയുടെ ആസ്തിയാണ് ദിലീപിനുള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു മാരുതി കാർ ആണ് താരം ആദ്യമായി സ്വന്തമാക്കിയത്. ഇപ്പോൾ കോടികൾ വിലമതിക്കുന്ന നിരവധി വാഹനങ്ങൾ താരത്തിന് സ്വന്തമായിട്ടുണ്ട്. ദേ പുട്ട്, നിർമ്മാണ കമ്പനി, ഡി സിനിമാസ് തീയേറ്റർ, റിയൽ എസ്റ്റേറ്റ് ബിസിനസ് അങ്ങനെയെല്ലാം ഇന്നും മികച്ച രീതിയിൽ മുന്നേറുകയാണ്. കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ദിലീപ് ഒരു വലിയ സാമ്പത്തിക സാമ്രാജ്യം സ്വരൂപിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.
ആലുവയിലെ വീടും ചെന്നൈയിലും ദുബായിലും അടക്കമുള്ള മറ്റ് പ്രോപ്പർട്ടികളും ദിലീപിനുണ്ട്. ഗാനഗന്ധർവൻ യോശുദാസിന്റെ കുടുംബ വീട് സ്വന്തമാക്കിയത് ദിലീപ് ആണ്. ഇത് പിന്നീട് മാംഗോ ട്രീ എന്ന പേരിൽ ദിലീപ് റെസ്റ്റോറന്റ് ആക്കി മാറ്റുകയും ചെയ്തിരുന്നു. ഭ ഭ ബ എന്ന ചിത്രമാണ് ദിലീപിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.
പള്‍സര്‍ സുനി മുതല്‍ ആറാം പ്രതി പ്രദീപ് വരെ കുറ്റക്കാര്‍
ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കൂട്ടബലാല്‍സംഗം, ഗൂഢാലോചന, തുടങ്ങി എല്ലാ കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി. ഒന്നാംപ്രതി പള്‍സര്‍ സുനി,രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി ചാത്തങ്കരി പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍. മറ്റുനാലുപ്രതികളെയും കോടതി വെറുതേ വിട്ടു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications