അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ അധിക തീരുവ പ്രഖ്യാപിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇന്ത്യൻ വ്യവസായങ്ങളെ പ്രത്യക്ഷത്തിൽ ബാധിക്കുന്ന ഈ പ്രഖ്യാപനം തിരുത്താൻ നിരവധി ചർച്ചകൾ നടന്നെങ്കിലും തീരുമാനയില്ല. ഒടുവിൽ ഓഗസ്റ്റ് 27-മുതൽ അധിക തീരുവ പ്രബല്യത്തിൽ വന്നു. എന്നാൽ ട്രംപിന്‍റെ തീരുവയെ മറികടക്കാൻ പുതിയ പദ്ധതികളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. അമേരിക്കയ്ക്ക് പുറത്ത് ചൈനയിലും ജപ്പാനിലും പുതിയ വിപണികൾ കണ്ടെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്താൻ ട്രംപിനെ പ്രേരിപ്പിച്ച ഘടകം എന്താണ് എന്നതിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്.
ക്രെഡിറ്റ് ട്രംപിന് വേണം
പഹൽഗാം ആക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മെയ് 7 ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനെത്തുടർന്ന് രണ്ട് രാജ്യങ്ങൾക്കിടയിലും സംഘർഷം ഉടലെടുത്തിരുന്നു. എന്നാൽ നാല് ദിവസത്തെ സൈനിക നടപടികൾക്ക് ശേഷം ഇന്ത്യ വെടിനിർത്തൽ പ്രഖ്യാപിച്ചു.
അന്നുമുതൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ചതിന്‍റെ ക്രെഡിറ്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിട്ടുണ്ട്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് ഈ വിഷയവുമായി ബന്ധപ്പെട്ട് ജൂൺ 17 ന് പ്രധാനമന്ത്രി മോദിയുമായുള്ള ഫോണിൽ യുഎസ് പ്രസിഡന്‍റ് തന്‍റെ അവകാശവാദങ്ങൾ ആവർത്തിച്ചു.കൂടാതെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് തന്നെ നാമനിർദ്ദേശം ചെയ്യാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
എന്നാൽ ജൂൺ 17 ലെ കോളിനെ വൈറ്റ് ഹൗസ് ഒരിക്കലും അംഗീകരിച്ചില്ലെന്ന് മാത്രമല്ല എന്തും ഏതും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ട്രംപ് ഇക്കാര്യം മനപ്പൂർവ്വം മറച്ചുപിടിച്ചു. അതുമാത്രമല്ല യുഎസ് പങ്കാളിത്തമില്ലാതെയാണ് ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ എന്ന് ഇന്ത്യ ഔദ്യോദികമായി വ്യക്തമാക്കുകയും ചെയ്തു. സംഘർഷ സമയത്ത് "ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മധ്യസ്ഥതയെക്കുറിച്ച് അമേരിക്ക ഒരു തലത്തിലും ചർച്ച നടത്തിയിട്ടില്ല" എന്ന് മോദി ട്രംപിനോട് "വ്യക്തമായി" പറഞ്ഞതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. "സൈനിക നടപടി അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇരു സൈന്യങ്ങളും തമ്മിൽ നിലവിലുള്ള ചാനലുകൾ പ്രകാരം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നേരിട്ട് നടന്നിരുന്നു" എന്ന് മിസ്രി കൂട്ടിച്ചേർത്തു.

ആവശ്യം തള്ളി ഇന്ത്യ
പാകിസ്ഥാൻ അദ്ദേഹത്തെ നൊബേലിന് നാമനിർദ്ദേശം ചെയ്യാൻ പദ്ധതിയിടുന്നുണ്ടെന്ന് പോലും ട്രംപ് ചൂണ്ടിക്കാട്ടി. മോദിയും അങ്ങനെ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ എന്നാൽ ട്രംപിന്‍റെ ആവശ്യം മോദി തള്ളി. പിന്നാലെ മോദി-ട്രംപ് ബന്ധത്തിൽ വിള്ളലുകൾ സംഭവിച്ചെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പിന്നാലെ അധിക താരിഫ്
ജൂൺ 17-ലെ ഫോൺ കോളിനും സംഘർഷം പരിഹരിക്കുന്നതിൽ ട്രംപിന്‍റെ പങ്ക് പ്രധാനമന്ത്രി മോദി തള്ളിക്കളഞ്ഞതിനും ഏതാനും ആഴ്ചകൾക്കുശേഷം, ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഈ തീരുവയ്ക്ക് ശേഷം റഷ്യൻ എണ്ണ വിലക്കുറവിൽ വാങ്ങിയതിന് 25 ശതമാനം പിഴ കൂടി ചുമത്തി. അധിക തീരുവ ചുമത്താനുള്ള ട്രംപിന്‍റെ തീരുമാനത്തിന് പിന്നിൽ സമാധാന നോബേൽ ആവശ്യം മോദി നിരസിച്ചതാണെന്ന സൂചന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിലുണ്ട്. അതേസമയം, സംഘർഷങ്ങൾ അവസാനിപ്പിച്ചതിന് സമാധാനത്തിനുള്ള നോബൽ സമ്മാനം അർഹിക്കുന്നുവെന്ന് ട്രംപ് പരസ്യമായി വാദിക്കുന്നത് തുടരുന്നുണ്ട്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം യുഎസ് മധ്യസ്ഥതയിൽ നിർത്തിയതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. "ഞാൻ എന്ത് ചെയ്താലും എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കില്ല," ജൂണിൽ ട്രംപ് പോസ്റ്റ് ചെയ്യുകയും ചെയ്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications