തെന്നിന്ത്യൻ സിനിമകളിലെ മുൻനിര നായികമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാമന്തയുടെ പേര് സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. അതിനു പ്രധാന കാരണം സാമന്തയും നാഗചൈതന്യയുമായുള്ള വിവാഹ മോചനം തന്നെയാണ്. ഇപ്പോൾ ഏവരെയും ഞെട്ടിച്ചു കൊണ്ട് സാമന്ത റൂത്ത് പ്രഭു വീണ്ടും വിവാഹിതയായിരിക്കുന്നു. സംവിധാനയകൻ രാജ് നിഡിമോരുവിനെയാണ് സാമന്ത വിവാഹം ചെയ്തിരിക്കുന്നത്.
രാജ് നിഡിമോരു എന്ന പേര് പെട്ടെന്ന് മനസ്സിലാവണമെന്നില്ല, പക്ഷേ ഫാമിലി മാൻ വെബ്സീരിസിൻ്റെ സംവിധായകർ രാജ് & ഡികെ എന്ന പേര് കേൾക്കാത്തവർ ഉണ്ടായിരിക്കില്ല. അതിലെ രാജ് തന്നെയാണ് ഈ രാജ് നിഡിമോരു. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് ഇരുവരുടെയും വിവാഹം നടന്നിരിക്കുന്നത്. സാമന്ത റൂത്ത് പ്രഭു തന്നെയാണ് തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിവാഹക്കാര്യം അറിയിയിച്ചിരിക്കുന്നത്.
സാമന്തയും രാജും കഴിഞ്ഞ കുറച്ച് കാലമായി പ്രണയത്തിലായിരുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾക്കെല്ലാം ഇന്ന് ഡിസംബർ 1ന് അവസാനമായിരിക്കുന്നു. രാജ് & ഡികെ സംവിധാനം ചെയ്ത ഫാമിലി മാൻ സീസൺ 2, സിറ്റാഡൽ എന്നീ സീരിസുകളിൽ സാമന്ത സുപ്രധാന വേഷത്തിൽ എത്തിയിരുന്നു.

ആരാണ് രാജ് നിഡിമോരു? മൊത്തം മൂല്യം അറിയാം
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് രാജ് നിഡിമോരു ജനിച്ചത്. എസ്‌വിയു കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പഠിച്ച ശേഷം ഉപരി പഠനത്തിനായി യുഎസ്എയിലേക്ക് പോയി. ഡികെ എന്ന കൃഷ്ണ ദാസരകോത്തപ്പള്ളിയുമായി ചേർന്നാണ് രാജ് സിനിമാ സംവിധാന രംഗത്തേക്ക് എത്തുന്നത്. 2009 ൽ പുറത്തിറങ്ങിയ 99 എന്ന ചിത്രത്തിലൂടെയാണ് രാജ് & ഡികെ എന്ന പേര് ബിഗ്സ്ക്രീനിൽ കാണാൻ തുടങ്ങിയത്. രാജ് നിഡിമോരുവും, കൃഷ്ണ ദാസരകോത്തപ്പള്ളിയും സിനിമകളിൽ നിന്നും മാറി ഇപ്പോൾ വെബ്സീരീസുകളിൽ നിറസാന്നിധ്യമായി മാറിയിരിക്കുന്നു. 'ദി ഫാമിലി മാൻ', ഫർസി, ഗൺസ് & ഗുലാബ്സ്, സിറ്റാഡൽ: ഹണി ബണ്ണി തുടങ്ങിയ ജനപ്രിയ സീരീസുകളെല്ലാം രാജ് & ഡികെയുടെ സൃഷ്ടികളാണ്.
കണക്കുകൾ പ്രകാരം രാജ് നിഡിമോരുവിന് ഏകദേശം 83-85 കോടി രൂപയാണ് മൊത്തം ആസ്തി. അദ്ദേഹത്തിന്റെ വിജയകരമായ കരിയറിൽ നിന്നാണ് ഇത്രയും ഉയർന്ന നേട്ടം കൈവരിക്കാൻ സാധിച്ചത്. എന്നാൽ അദ്ദേഹത്തിൻ്റെ മറ്റു ആസ്തി വിവരങ്ങൾ വ്യക്തമല്ല.
സാമന്ത റൂത്ത് പ്രഭുവിന്റെ ആസ്തി
സാമന്ത റൂത്ത് പ്രഭുവിൻ്റെ മൊത്തം ആസ്തി ഏകദേശം 101 കോടിയാണ്. ഒരു സിനിമയ്ക്ക് 3 മുതൽ 5 കോടി വരെ പ്രതിഫലം വാങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനു പുറമേ പരസ്യങ്ങളിൽ നിന്നും, ബിസിനസ് സംരംഭങ്ങളിൽ നിന്നും ഉയർന്ന വരുമാനമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഏകദേശം 7.8 കോടി വിലമതിക്കുന്ന ഒരു ഡ്യൂപ്ലെക്സ് അപ്പാർട്ട്മെന്റും, ഏകദേശം 15 കോടി വിലമതിക്കുന്ന മുംബൈയിലെ കടലിന് അഭിമുഖമായുള്ള 3 BHK ഫ്ലാറ്റും സാമന്തക്ക് സ്വന്തമായുണ്ട്. ഇതിനു പുറമേ ഓഡി Q7, പോർഷെ കേമാൻ GTS, ലാൻഡ് റോവർ റേഞ്ച് റോവർ, മെഴ്‌സിഡസ്-ബെൻസ് G63 AMG, BMW 7 സീരീസ്, ജാഗ്വാർ XF തുടങ്ങി വിവിധ ആഢംബര കാറുകളുടെ ശേഖരവും സാമന്തക്കുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
