തെന്നിന്ത്യയിലെ ഏറ്റവും പ്രോമിസിംഗ് ആയിട്ടുള്ള സംവിധായകൻ ആയിരുന്നു ശങ്കർ. എന്നാൽ അടുത്തിടെയായി സിനിമ എടുക്കാൻ തന്നെ ശങ്കർ മറന്നു പോയോ എന്ന് ചിന്തിപ്പിക്കും വിധമാണ് അദ്ദേഹത്തിന്റെ പ്രവൃത്തികൾ. വിജയചിത്രമായ എന്തിരന്റെ രണ്ടാം ഭാഗം എന്തിരൻ 2.5 മുതലാണ് ശങ്കർ അദ്ദേഹത്തിന്റെ കരിയറിലെ തകർച്ചയിലേക്ക് നീങ്ങുന്നത്. ഇതുവഴി നാലോളം സിനിമകളുടെ സംവിധായകർക്കാണ് കോടികൾ നഷ്ടമുണ്ടായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ശങ്കറിന്റെ സുവർണ്ണ കാലഘട്ടം
ജെന്റിൽമാൻ (1993) എന്ന ചിത്രത്തിലൂടെയാണ് ശങ്കർ തന്റെ സംവിധാന ജീവിതം ആരംഭിക്കുന്നത്. ഒരു സാമൂഹിക സന്ദേശമുള്ള ഈ വാണിജ്യ ഹിറ്റ് അദ്ദേഹത്തെ തമിഴിൽ വളരെയധികം ശ്രദ്ധേയനാക്കി. തുടർന്ന് പുറത്തിറങ്ങിയ കാതലൻ (1994), ഇന്ത്യൻ (1996), മുത്തൾവൻ (1999) തുടങ്ങിയവയിലൂടെ മികച്ച വിജയങ്ങൾ അദ്ദേഹം നേടുകയുണ്ടായി. ഇന്ത്യൻ ചിത്രത്തിന് മൂന്ന് ദേശീയ അവാർഡുകൾ ലഭിക്കുകയും, ശങ്കറിന്റെ കാഴ്ചപ്പാടുകൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്തു.

2000-ൽ ശിവജി: ദ ബോസ് (2007), എന്തിരൻ (2010) പോലെയുള്ള ചിത്രങ്ങൾ നിർമ്മിച്ച് ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ശങ്കറിന് എന്നാൽ, 2018-ൽ പുറത്തിറങ്ങിയ 2.0 നൽകിയത് വലിയ പരാജയമാണ്.
സാമ്പത്തിക നഷ്ടങ്ങൾ
പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ 2.0 (2018)
2.0, 543 കോടി രൂപയുടെ ബജറ്റിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. 750-800 കോടി കളക്ഷൻ ലഭിച്ച 2.0 എന്നാൽ പ്രതീക്ഷിച്ച ലാഭം നൽകിയില്ല. കൊമ്മേർഷ്യലി ഹിറ്റായെങ്കിലും വലിയൊരു ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ഇവിടെ ലഭിച്ചില്ല.
നഷ്ടങ്ങൾ മാത്രം നൽകിയ ഇന്ത്യൻ 2 (2024)
ഇന്ത്യൻ 2 നിർമാണം ആരംഭിച്ചപ്പോൾ തന്നെ നിരവധി വെല്ലുവിളികൾ ഉണ്ടായിരുന്നു. 2020-ൽ സെറ്റിൽ വെച്ച് നടന്ന ക്രെയിൻ അപകടത്തിൽ മൂന്നു ജീവനക്കാർ മരിച്ച സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
കോവിഡ് എന്ന വില്ലൻ
കോവിഡ് മഹമാരി എല്ലാ മേഖലയെയും തകർത്തത് പോലെ സിനിമയെയും ബാധിച്ച സമയത്ത് അതിൽ ഇന്ത്യൻ 2 വും ഉണ്ടായിരുന്നു. കോവിഡ് മൂലം 200 കോടി രൂപയിൽ നിന്ന് 300 കോടിയിൽ സിനിമയുടെ ബഡ്ജറ്റ് എത്തി. എന്നാൽ റിലീസിനുശേഷം, ചിത്രം ബോക്സ് ഓഫിസിൽ പരാജയപ്പെടുകയും, 50-75 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുകയും ചെയ്തു.

ലൈക്കാ പ്രൊഡക്ഷൻസ്
2.0യും ഇന്ത്യൻ 2യും നിർമ്മിച്ച ലൈക്കാ പ്രൊഡക്ഷൻസ് ഈ സിനിമകളിൽ നിന്ന് പ്രതീക്ഷിച്ച ലാഭം നേടാൻ കഴിയാത്തതോടെ വലിയ ആശങ്കയിലായി. ദിൽ രാജു നിർമാതാവായി ഷൂട്ടിംഗ് ആരംഭിച്ച ഇന്ത്യൻ 2 പിന്നീട് ലൈക്ക ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ചിത്രം സമ്പൂർണ്ണ പരാജയം ആയതോടെ ശങ്കറിന്റെ വലിയ ബജറ്റ് പ്രോജക്ടുകൾ ലൈക്കാ പ്രൊഡക്ഷന് സാമ്പത്തിക ഭാരം മാത്രമായി അവശേഷിച്ചു.
ഒരു ചെയ്ഞ്ചുമില്ലാത്ത ഗെയിം ചെയ്ഞ്ചർ
എല്ലാ നഷ്ടങ്ങളും നികത്താം എന്ന കരുതിയാണ് പാൻ ഇന്ത്യൻ സ്റ്റാർ രാം ചരണിനെ വെച്ച് ശങ്കർ 'ഗെയിം ചേഞ്ചർ' എന്ന സിനിമ പ്ലാൻ ചെയ്തത്. എന്നാൽ ജനുവരി 10, 2025-ന് റിലീസ് ചെയ്ത ചിത്രവും ഇപ്പോൾ വലിയ പരാജയത്തിലേക്ക് നീങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ബോക്സ് ഓഫീസ് പ്രകടനം
സിനിമയുടെ നിർമ്മാതാക്കൾ, 'ഗെയിം ചേഞ്ചർ' റിലീസ് ചെയ്ത ആദ്യ ദിനത്തിൽ ലോകവ്യാപകമായി ₹186 കോടി രൂപയുടെ വരുമാനം നേടിയതായി അവകാശപ്പെട്ടു. എന്നാൽ, ഈ കണക്കുകൾ സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിട്ടുണ്ട്. പ്രാദേശിക വിപണികളിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ, സിനിമയുടെ കളക്ഷൻ പ്രതീക്ഷിച്ചതിനെക്കാൾ കുറവായിരുന്നു. രണ്ടാം ദിവസത്തിൽ, ഇന്ത്യയിൽ സിനിമയുടെ വരുമാനം ഏകദേശം ₹20.05 കോടി രൂപയായിരുന്നു, ആകെ കളക്ഷൻ ₹71.05 കോടി രൂപയാണ്.

വിവാദങ്ങൾ
ഗെയിം ചേഞ്ചർ എന്ന സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ വ്യാജമായി ഉയർത്തിയതായി ഇപ്പോൾ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പ്രധാനമായും, സിനിമയുടെ നിർമ്മാതാക്കൾ വരുമാന കണക്കുകൾ ₹100 കോടി രൂപയോളം വർദ്ധിപ്പിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. ഇത് പ്രേക്ഷകർക്കും ചലച്ചിത്ര വ്യവസായത്തിനും വലിയ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്.
സാമ്പത്തിക നഷ്ടം
സിനിമയുടെ നിർമ്മാണ ചെലവ് വളരെ ഉയർന്നതും, ബോക്സ് ഓഫിസിൽ പ്രതീക്ഷിച്ച വരുമാനം നേടാൻ പരാജയപ്പെട്ടതും മൂലം, 'ഗെയിം ചേഞ്ചർ' സാമ്പത്തികമായി നിർമാതാക്കൾക്ക് നഷ്ടം വരുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച്, അമേരിക്കൻ വിപണിയിൽ സിനിമ വലിയ തോതിൽ പരാജയപ്പെട്ടതായി ചില റിപ്പോർട്ടുകൾ പറയുന്നു. കേരള ബോക്സ്ഓഫീസിൽ നിന്നും വളരെ മോശം അഭിപ്രായങ്ങളാണ് ഗെയിം ചെയ്ഞ്ചർ നേടിക്കൊണ്ടിരിക്കുന്നത്.
ശങ്കറിന്റെ കരിയറിലെ പ്രതിസന്ധി
'ഗെയിം ചേഞ്ചർ' സിനിമയുടെ പരാജയം, ശങ്കറിന്റെ അടുത്തകാലത്തെ സിനിമകളുടെ പരാജയങ്ങളുടെ തുടർച്ചയായി കാണപ്പെടുന്നു. ഇത് അദ്ദേഹത്തിന്റെ കരിയറിൽ ഒരു പ്രതിസന്ധി സൃഷ്ടിച്ചേക്കാം. എന്നാൽ, ശങ്കറിന്റെ മുൻ വിജയങ്ങളും സാങ്കേതിക മികവും അദ്ദേഹത്തിന് ഈ പ്രതിസന്ധി മറികടക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയുണ്ട്. ഇന്ത്യൻ മൂന്നാം ഭാഗത്തിലാണ് ഇനി പ്രേക്ഷകരും ആരാധകരും കണ്ണും നട്ട് കാത്തിരിക്കുന്നത്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സാധാരണക്കാർക്ക് മുന്നിൽ പുതിയ വഴി

ബംഗളൂരു പവർകട്ട്: നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു, അറിയേണ്ടതെല്ലാം



Click it and Unblock the Notifications