സ്വർണത്തിന്റെ ഉയർന്ന വില മിക്ക ചില്ലറ ഉപഭോക്താക്കൾക്കും ആകർഷകമല്ലാത്തതിനാൽ ഇന്ത്യയിലെ ഭൌതിക സ്വർണ്ണ വ്യാപാരികൾ തുടർച്ചയായ നാലാം ആഴ്ചയും സ്വർണത്തിന് കിഴിവ് നൽകാൻ നിർബന്ധിതരായി. ചൈനയ്ക്ക് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയിൽ, സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും വാങ്ങുന്നത് ഐശ്വര്യമാണെന്ന് കരുതപ്പെടുന്ന രണ്ടാഴ്ചത്തെ 'ശ്രധ്' ആരംഭിച്ചതോടെ ഡിമാൻഡ് വീണ്ടും ഉയർന്നു.
ഇന്ത്യയിലെ വില
പ്രാദേശിക സ്വർണ്ണ ഫ്യൂച്ചറുകൾ വെള്ളിയാഴ്ച 10 ഗ്രാമിന് 51,445 രൂപ നിരക്കിലാണ് വ്യാപാരം നടത്തിയത്. കഴിഞ്ഞ മാസം സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കായ 56,191 രൂപയിലെത്തിയിരുന്നു. ഔദ്യോഗിക ആഭ്യന്തര വിലയേക്കാൾ ഔൺസിന് 30 ഡോളർ വരെ കിഴിവാണ് വ്യാപാരികൾ നൽകുന്നത്. കഴിഞ്ഞ ആഴ്ച 40 ഡോളറിന്റെ കിഴിവാണ് നൽകിയത്. ഇതിൽ 12.5 ശതമാനം ഇറക്കുമതി നികുതിയും 3 ശതമാനം വിൽപ്പന ലെവികളും ഉൾപ്പെടുന്നു.
മറ്റ് രാജ്യങ്ങളിൽ
നിരവധി ഉപഭോക്താക്കൾ ഇപ്പോൾ സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നുണ്ട്. എന്നിരുന്നാലും ചില്ലറ വാങ്ങലുകൾ കുറവാണ്. ചൈനയിൽ, കഴിഞ്ഞ ആഴ്ചത്തെ $ 56 ലെവലിനെ അപേക്ഷിച്ച് സ്വർണം 45- 50 ഡോളർ കിഴിവിലാണ് സ്വർണം വിറ്റത്. എന്നിട്ടും ആവശ്യക്കാരുടെ എണ്ണം ദുർബലമായിരുന്നു. ബംഗ്ലാദേശിൽ ആഭ്യന്തര വില ഉയർന്നതോടെ ഭോരിക്ക് ഏറ്റവും മികച്ച ഗുണനിലവാരമുള്ള സ്വർണ്ണത്തിന് 74,008 ടാക്ക (874.49 ഡോളർ) ആണ് വില. അതേസമയം, തായ്‌ലാൻഡിന്റെ സെൻട്രൽ ബാങ്ക് വ്യാഴാഴ്ച യുഎസ് ഡോളറിൽ സ്വർണ്ണ വ്യാപാരം അനുവദിക്കുമെന്ന് അറിയിച്ചു.
കേരളത്തിലെ വില
വെള്ളിയാഴ്ച്ച കേരളത്തിൽ പവന് 120 രൂപ കുറഞ്ഞ് 37800 രൂപയിലെത്തി. ഗ്രാമിന് 4725 രൂപയാണ് നിരക്ക്. ഇന്നും അതേ വിലയ്ക്ക് തന്നെയാണ് വിൽപ്പന നടക്കുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം സ്വർണത്തിന് പൊതുവേ വിലക്കുറവാണ്. സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
