സാമ്പത്തിക പ്രതിസന്ധികൾ വരുമ്പോൾ അത് പരിഹരിക്കാനായി വായ്പയെടുക്കാറുണ്ടോ? വായ്പ എടുക്കാൻ പലതരം മാർഗങ്ങളുണ്ട്. താരതമ്യേന കുറഞ്ഞ പലിശ നിരക്കിൽ വായ്പ വേണോ? എങ്കിൽ സ്വർണ വായ്പകളാണ് ഏറ്റവും മികച്ചത്. മറ്റു വായ്പകളെ അപേക്ഷിച്ച് വളരെ പെട്ടെന്ന് തന്നെ പണം ഉറപ്പാക്കാനും സാധിക്കും. ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളുടെ കൈവശവും സ്വർണാഭരണങ്ങൾ ഉണ്ടായിരിക്കും. അതിനാൽ തന്നെ ഒരു മികച്ച സ്വത്തായി സ്വർണത്തെ കണക്കാക്കാം.
സ്വർണാഭരണങ്ങൾ, നാണയങ്ങൾ എന്നിവ സുരക്ഷിത വായ്പകളാണ്. സ്വർണ വായ്പകൾ സാധാരണയായി ഹ്രസ്വകാല സാമ്പത്തിക ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. നിങ്ങൾ നൽകുന്ന സ്വർണത്തിന്റെ മൂല്യത്തിന് അനുസരിച്ചായിരിക്കും വായ്പാ തുക നിശ്ചയിക്കുന്നത്. വായ്പാ തുക തിരിച്ചടക്കുമ്പോൾ ഈട് വെച്ച സ്വർണം തിരിച്ചെടുക്കാം.
സ്വർണ വായ്പകൾക്ക് ഏത് തരത്തിലുള്ള സ്വർണമാണ് സ്വീകരിക്കുന്നത്?
സ്വർണ വായ്പക്ക് എല്ലാ തരത്തിലുള്ള സ്വർണവും ഉപയോഗിക്കാനാവില്ല. മിക്ക ബാങ്കുകളും സ്വർണാഭരണങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. എന്നാൽ ഈടായി നൽകുന്ന സ്വർണത്തിൻ്റെ പരിശുദ്ധി 18K നും 22K നും ഇടയിലായിരിക്കണം. എസ്.ബി.ഐ സ്വർണ വായ്പകൾ മാത്രം ബാങ്കുകൾ വിൽക്കുന്ന സ്വർണ നാണയങ്ങൾ ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ പണയം വെക്കാൻ അനുവദിക്കുന്നു. അതിനാൽ ആഭരണങ്ങൾ ഏതെല്ലാം കൈവശമുണ്ടെന്ന് പരിശോധിച്ച ശേഷം നിങ്ങളുടെ പണത്തിന്റെ ആവശ്യകതക്കനുസരിച്ച് പണയം വെക്കാം.
സ്വർണ്ണ വായ്പകളുടെ തിരിച്ചടവ്
സ്വർണ വായ്പകളുടെ തിരിച്ചടവ് ഓരോ ബാങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും വ്യത്യാസപ്പെടാം. എസ്.ബി.ഐയിൽ, തിരിച്ചടവ് വരുന്നത് ഇ.എം.ഐ പോലെയാണ്. വായ്പ ലഭിച്ചതിന്റെ അടുത്ത മാസം മുതൽ മുതലിന്റെയും പലിശയുടെയും തിരിച്ചടവ് ആരംഭിക്കും.
- 3 മാസത്തെ ബുള്ളറ്റ് റീപേയ്മെന്റ് ഗോൾഡ് ലോൺ: കാലാവധി അവസാനിക്കുമ്പോഴോ അതിന് മുമ്പോ പലിശയും മുതലും അടക്കുക
- 6 മാസത്തെ ബുള്ളറ്റ് റീപേയ്മെന്റ് ഗോൾഡ് ലോൺ: കാലാവധി അവസാനിക്കുമ്പോഴോ അതിന് മുമ്പോ പലിശയും മുതലും അടക്കുക
- 12 മാസത്തെ ബുള്ളറ്റ് റീപേയ്മെന്റ് ഗോൾഡ് ലോൺ: കാലാവധി അവസാനിക്കുമ്പോഴോ അതിന് മുമ്പോ പലിശയും മുതലും അടക്കുക

എന്താണ് ബുള്ളറ്റ് റീപേയ്മെന്റ്?
ഈ തിരിച്ചടവ് രീതി കൂടുതൽ നല്ലതാണ്. അതായത് നിശ്ചിത കാലം കൊണ്ട് നിങ്ങൾക്ക് പലിശയും മുതലും ഒറ്റത്തവണയായി തിരിച്ചടക്കാം. എച്ച്.ഡി.എഫ്.സി ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച്, "ഒരു ബുള്ളറ്റ് റീപേയ്മെന്റ് പ്ലാൻ പ്രകാരം, നിങ്ങൾ വായ്പയുടെ കാലാവധി അവസാനിക്കുമ്പോൾ തന്നെ പലിശയും പ്രധാന തുകയും തിരിച്ചടയ്ക്കണം. ലോൺ കാലയളവിൽ സ്വർണ വായ്പയുടെ തിരിച്ചടവിനെ കുറിച്ച് ആലോചിക്കേണ്ട. ഇ.എം.ഐ ഷെഡ്യൂളുകളൊന്നും പാലിക്കേണ്ടതില്ല.
വായ്പയുടെ കാലാവധി അവസാനിക്കുമ്പോൾ മുഴുവൻ തുകയും തിരിച്ചടക്കാം. വായ്പയുടെ പലിശ പലിശ ഓരോ മാസവും കണക്കാക്കുന്നു. ഒറ്റ ഷോട്ടിൽ തന്നെ വായ്പാ തുക തിരിച്ചടയ്ക്കുന്നതിനാൽ ഇതിനെ സ്വർണ വായ്പയുടെ ബുള്ളറ്റ് റീപേയ്മെന്റ് പ്ലാൻ എന്ന് വിളിക്കുന്നു.
സത്യത്തിൽ ഏത് ബാങ്കാണ് മികച്ച സ്വർണ വായ്പകൾ വാഗ്ദാനം നൽകുന്നത്. കുറഞ്ഞ പലിശയും സുരക്ഷിതമായ നേട്ടവും ഉറപ്പാക്കാൻ എവിടെ വായ്പക്ക് അപേക്ഷിക്കാം? എന്നാൽ പലിശ നിരക്ക് മാത്രം നോക്കി വായ്പ എടുക്കരുത്. പ്രോസസിംഗ് ചാർജ് പോലുള്ള അധിക ചാർജുകളെ കുറിച്ചും മനസിലാക്കിയ ശേഷം വായ്പയ്ക്ക് അപേക്ഷിക്കാം. രാജ്യത്തെ വിവിധ ബാങ്കുകൾ സ്വർണ വായ്പക്ക് നൽകുന്ന പലിശ നിരക്ക് നോക്കാം.
1. കൊട്ടക് മഹീന്ദ്ര ബാങ്ക് : പ്രതിമാസം 0.88% പലിശ ഈടാക്കുന്നു. പ്രോസസിംഗ് ചാർജ്: 2% വരെ + ജി.എസ്.ടി
2. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: വാർഷിക പലിശ 8.40% മുതൽ 9.50% വരെ ഈടാക്കുന്നു. വായ്പ തുകയുടെ 0.50% പ്രോസസിംഗ് ചാർജുണ്ട്.
3. എസ്.ബി.ഐ : 9.00% മുതൽ വാർഷിക പലിശ ഈടാക്കുന്നു. പ്രോസസിംഗ് ചാർജ് : 0.50% + ജി.എസ്.ടി
4. യൂക്കോ ബാങ്ക് : 8.50% വാർഷിക പലിശ ഈടാക്കും. പരമാവധി 250 മുതൽ 5000 രൂപ വരെ പ്രോസസിംഗ് ചാർജുണ്ട്.
5. ഫെഡറൽ ബാങ്ക് : 8.99% മുതൽ വാർഷിക പലിശ ഈടാക്കും. ഇവിടെ പ്രോസസിംഗ് ചാർജില്ല.
6. കാനറ ബാങ്ക് : 9.00% വാർഷിക പലിശ ഈടാക്കും. 500 മുതൽ 5000 രൂപ വരെ പ്രോസസിംഗ് ചാർജുണ്ട്.
7. എച്ച്.ഡി.എഫ്.സി ബാങ്ക്: 9.30% മുതൽ 17.86% വരെ വാർഷിക പലിശയുണ്ട്. വായ്പാ തുകയുടെ 1% പ്രോസസിംഗ് ചാർജുണ്ട്.
8. എ.യു സ്മോൾ ഫിനാൻസ് ബാങ്ക്: 9.50% മുതൽ 24.00% വരെ വാർഷിക പലിശയുണ്ട്. പ്രോസസിംഗ് ചാർജ്: 1%+ ജി.എസ്.ടി
9. പഞ്ചാബ് നാഷണൽ ബാങ്ക്: 12.25% വാർഷിക പലിശ ഈടാക്കും. വായ്പ തുകയുടെ 0.75% പ്രോസസിംഗ് ചാർജ് നൽകണം.
10. ആക്സിസ് ബാങ്ക്: 17.00% വാർഷിക പലിശ നൽകണം. പ്രോസസിംഗ് ചാർജ്: 0.5% + ജി.എസ്.ടി
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും



Click it and Unblock the Notifications