അടുത്ത തവണ യു പി ഐ പേയ്‌മെന്റ് ഉപയോഗിക്കും മുൻപ് ഈ പുതിയ ഓഫറുകൾ അറിഞ്ഞിരിക്കണം
രാജ്യം ഡിജിറ്റൽ മണി എന്ന സംവിധാനത്തിലേക്ക് കൂടുതൽ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏറെ പ്രധാനത്തോടെ നോക്കിക്കാണേണ്ട ഒന്നാണ് യു പി ഐ പേയ്മെന്റ്. ഉപയോഗിക്കാനുള്ള എളുപ്പവും സ്വീകാര്യതയും കണക്കിലെടുത്താൽ പണമിടപാടുകളേക്കാൾ കുറേക്കൂടി സുതാര്യമാണ് ഇവ. വസ്തുക്കളുടെ വാങ്ങൽ, സേവനങ്ങൾ, നികുതികൾ, ലോൺ ഇഎംഐകളുടെ പണമടയ്ക്കൽ തുടങ്ങിയതിനുള്ള സൗകര്യപ്രദമായ പണമടയ്ക്കൽ രീതിയാണ് യുപിഐ അഥവാ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്. ഇന്ന് ഏറ്റവും ജനപ്രിയമായ സാമ്പത്തിക ഇടപാട് മാർഗമായി ഇത് മാറിയിരിക്കുന്നു എന്നതാണ് നഗ്നസത്യം. ഉപഭോക്തൃ പരിചയം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങൾ വിപുലീകരിക്കുന്നതിനും വേണ്ടി നിരന്തരം പുതിയ സവിശേഷതകൾ യുപിഐ പരിചയപ്പെടുത്തിക്കൊണ്ടേയിരിക്കാറുണ്ട്.
2024 ൽ യുപിഐ ഡിജിറ്റൽ സേവന രംഗത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവരികയും, അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കൈവരിക്കുകയും ചെയ്തു. 2025 ലും ലോകത്ത് ലഭ്യമാകുന്ന എല്ലാവിധ സംവിധാങ്ങളും പ്രയോജനപ്പെടുത്തി യുപിഐ കുറേക്കൂടി ജനപ്രീതി നേടുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തും ഓൺലൈനായി ഇടപാടുകൾ നടത്തുമ്പോൾ 2025 വർഷത്തിൽ നിങ്ങളെ സഹായിക്കാവുന്ന ചില യുപിഐ സവിശേഷതകൾ അറിയാം.

മെസേജ് മാത്രമല്ല പണവും അയക്കാം വാട്സ്ആപ് വഴി
2024 ഡിസംബറിൽ, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വാട്ട്സ്ആപ്പ്-ൽ യുപിഐ യൂസർ ഓൺബോർഡിംഗ് പരിധി നീക്കിയതോടെ, വാട്ട്സ്ആപ്പ് പ്ലാറ്റ്‌ഫോമിലെ ഇന്ത്യൻ ഉപയോക്താക്കൾക്ക് മുഴുവൻ (2024 ഡിസംബർ അവസാനം ഏകദേശം 596.6 ദശലക്ഷം) പേർക്ക് വാട്ട്സ്ആപ്പ് പേയ് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും. നിലവിലുള്ള ലിമിറ്റ് ഉയർത്തിക്കൊണ്ടായിരിക്കും ഈ സേവനം എല്ലാവരിലേക്കും എത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്തിടയിൽ തന്നെ, എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്കും യുപിഐ ഉപയോഗിച്ച് പേയ്‌മെന്റുകൾ ചെയ്യാനുള്ള സൗകര്യം ലഭ്യമാകുമെന്നാണ് അറിയിപ്പ്.
NPCI ഉപയോക്തൃ പരിധി നിശ്ചയിച്ചതിനാൽ 2024 ൽ കുറച്ച് വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് മാത്രമേ വാട്ട്സ്ആപ്പ് പേയ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പ്രത്യേകിച്ച്, 2020-ൽ NPCI വാട്ട്സ്ആപ്പ് പേയ്-ക്ക് 1 കോടി ഉപയോക്താക്കളുടെ പരിധി നിശ്ചയിച്ചിരുന്നു, പിന്നീട് 2022 നവംബർവരെ അത് 100 കോടി ഉപയോക്താക്കൾ വരെ വർദ്ധിപ്പിക്കപ്പെട്ടു. ഇപ്പോഴിതാ എല്ലാവര്ക്കും ഒരുപോലെ യുപിഐ ഉപയോഗിക്കാം എന്ന പരീക്ഷണമാണ് വാട്സ്ആപ് നടപ്പിലാക്കാൻ പോകുന്നത്.
വിദേശ ഷോപ്പിംഗുകൾക്ക് ആകർഷണീയമായ ഓഫർ
റൂപേ ജയിസിബി ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ജപ്പാൻ, സിംഗപ്പൂർ, ഇൻഡോനേഷ്യ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലെ എല്ലാ അന്താരാഷ്ട്ര PoS (പോയിന്റ് ഓഫ് സെയിൽ) ഇടപാടുകൾക്കും 25% ക്യാഷ്ബാക്ക് നല്കാൻ തീരുമാനിച്ചിട്ടുണ്ട്. നിങ്ങളുടെ റൂപേ കാർഡ് അന്താരാഷ്ട്ര ഇടപാടുകൾക്കായി സജീവമാക്കിയിട്ടുണ്ടെങ്കിൽ, ക്യാഷ്ബാക്ക് ലഭിക്കാൻ മിനിമം ഇടപാട് തുക പോലും ആവശ്യമില്ല എന്നതാണ് പുതിയ പ്രത്യേകത.
എങ്കിലും ഇന്ത്യൻ രൂപയിൽ ക്രെഡിറ്റ് ചെയ്യപ്പെടുന്ന ക്യാഷ്ബാക്ക്, ഓരോ ഇടപാടിനും ₹3,000 രൂപ വരെയേ ലഭിക്കുകയുള്ളൂ. ഒരു കാർഡിന് ക്യാഷ്ബാക്ക് കാലയളവിൽ (2024 ഒക്ടോബർ 30 മുതൽ 2025 ജനുവരി 29 വരെ) പരമാവധി ₹15,000 വരെ ക്യാഷ്ബാക്ക് ലഭിക്കുന്നതിനർഹതയുണ്ട്.
യു പി ഐ വഴി കൂടുതൽ രാജ്യങ്ങളിലേക്ക് ഇനി പണമയയ്‌ക്കാം
2025-ൽ വിദേശത്തേക്ക് പോകാനുള്ള പ്ലാൻ ഉണ്ടെങ്കിൽ, UPI ചില രാജ്യങ്ങളിൽ നിങ്ങൾക്ക് വലിയ സഹായമാകും. 2024-ൽ, പാരിസിലെ ഐഫൽ ടവർ UPI സ്വീകരിക്കുന്ന ആദ്യ ഫ്രഞ്ച് വ്യാപാരി ആയി മാറിയിരുന്നു. മറ്റു വ്യാപാരികളും ഇതിനോടൊപ്പം തന്നെ ഉൾപ്പെടുമ്പോൾ, ഇന്ത്യക്കാരായ സന്ദർശകർക്ക് ഫ്രാൻസിലെ ഹോട്ടലുകൾ, മ്യൂസിയം സന്ദർശനങ്ങൾ തുടങ്ങിയവ ഓൺലൈനായി ബുക്ക് ചെയ്യുന്നതിൽ കുറേക്കൂടി എളുപ്പം ഉണ്ടാകും.
ഫ്രാൻസിന്റെ പുറമെ, നേപ്പാൾ 2024-ൽ ഇന്ത്യയിൽ ഇന്നുള്ള UPI പേയ്‌മെന്റ് അനുവദിച്ചിരിക്കുന്നു, ഇതിലൂടെ ഇന്ത്യൻ യാത്രക്കാർക്ക് സ്വദേശ കറൻസിയിലൂടെ തന്നെ വിദേശത്തെ ഹോട്ടലുകൾ ബുക്ക് ചെയ്യാനും മറ്റ് വിനിമയങ്ങൾ നടത്താനും കഴിഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തിൽ, ഭൂട്ടാൻ, മോറീഷസ്, സിംഗപ്പൂർ, ശ്രീലങ്ക, യുഏഇ എന്നിവിടങ്ങളിലും UPI പേയ്‌മെന്റ് സ്വീകരിച്ചിരിക്കുന്നു എന്നത് യാത്രികർക്ക് ഏറെ സന്തോഷമുളവാകുന്ന വാർത്തയാണ്.
ഇന്റർനാഷണൽ നമ്പർ യുപിഐയുമായി ലിങ്ക് ചെയ്യാം
നിങ്ങൾ NRI (Non-Resident Indian) ആണെങ്കിൽ, NRE/NRO അക്കൗണ്ട് ഉപയോഗിച്ച് നടത്തുന്ന UPI ഇടപാടുകൾ ഇനി എളുപ്പത്തിൽ നടത്താം. അന്തർദേശീയ മൊബൈൽ നമ്പറുകൾ പിന്തുണയ്ക്കുന്ന UPI ആപ്ലിക്കേഷനുകളിൽ (ഉദാഹരണത്തിന്: iMobile (ICICI ബാങ്ക്), BHIM, PhonePe) വഴി എളുപ്പത്തിൽ നിങ്ങളുടെ നമ്പർ ഉപയോഗിച്ച് രെജിസ്റ്റർ ചെയ്യാനും അതുവഴി ഇടപാടുകൾ നടത്താനും ഇനി സാധിക്കും.
നിങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും രാജ്യങ്ങളിലെ മൊബൈൽ നമ്പറുകൾ ഉണ്ടെങ്കിൽ അവ യുപിഐയുമായി ലിങ്ക് ചെയ്യാവുന്നതാണ്
ഓസ്‌ട്രേലിയ
കാനഡ
ഫ്രാൻസ്
ഹോംഗ് കോംഗ്
മലേഷ്യ
സിംഗപൂർ
യുണൈറ്റഡ് അറബ് എമിറേറ്റ്സ്
യുണൈറ്റഡ് കിങ്ഡം
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക


Click it and Unblock the Notifications


