ഡിജിറ്റൽ വിനോദ മാധ്യമ മേഖലയിലെ ഭീമൻമാരായ ഡിസ്നി + ഹോട്ട്സ്റ്റാറും ജിയോ സിനിമയും തമ്മിൽ ലയിക്കുന്ന വാർത്തകൾ മാസങ്ങൾക്ക് മുൻപേ പ്രചരിച്ചു തുടങ്ങിയതാണ്. ഇരു കമ്പനികളും ഔദ്യോഗികമായി ലയനം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ ഒ ടി ടി പ്ലാറ്റ്ഫോമിനായുള്ള കാത്തിരിപ്പിലായിരുന്നു നമ്മൾ. കോടികൾ മൂല്യമുള്ള ഇരു കമ്പനികളുടെ ലയനമായതിനാൽ മാസങ്ങൾ നീണ്ടു നിൽക്കുന്ന നടപടിക്രമങ്ങളായിരുന്നു പൂർത്തീകരിക്കാനുണ്ടായിരുന്നത്. ലയനം അവസാന ഘട്ടത്തിലെത്തിയപ്പോഴായിരുന്നു ഇരു കമ്പനികൾക്കും തലവേദനയായി ഡൽഹിയിൽ നിന്നുള്ള ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർ രംഗപ്രവേശനം നടത്തിയത്. ഏകീകരിച്ചു രൂപം കെള്ളുന്ന പുതിയ കമ്പനിയുടെ വെബ്സൈറ്റ് ഡൊമൈനെ ചൊല്ലിയായിരുന്നു വിവാദം.
റിലയൻസിനു കിട്ടിയ പണി
ഡിസ്നി + ഹോട്ട്സ്റ്റാർ - ജിയോ സിനിമ എന്നീ കമ്പനികൾ ലയിച്ചു രൂപം കൊടുക്കാനിരിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൻ്റെ വെബ്സൈറ്റിനായി തിരഞ്ഞെടുത്തിരുന്ന jiohotstar.com എന്ന ഡൊമൈനിൽ ഉടമസ്ഥാവകാശം ഉന്നയിച്ചു കൊണ്ടായിരുന്നു ഡൽഹി സ്വദേശിയായ യുവാവിൻ്റെ പ്രതികരണം. ഡൊമൈൻ വിട്ട് നൽകണമെങ്കിൽ തൻ്റെ സ്വപ്നമായ ക്യാമ്പ്രിഡ്ജ് സർവകലാശാലയുലെ പഠന ചിലവുകൾക്ക് ഒരു കോടി രൂപ റിലയൻസ് നൽകണമെന്നായിരുന്നു യുവാവിന്റെ ആവിശ്യം. എന്നാൽ റിലയൻസിൽ നിന്ന് അനുകൂല പ്രതികരണം ലഭിക്കാത്തതും തനിക്കെതിരെ നിയമ നടപടിക്ക് സാധ്യതയുള്ളതിനാലും മാതാപിതാക്കളുടെ ആശങ്കയും കണക്കിലെടുത്ത് യുവാവ് ഡൊമൈൻ യു എ ഇയിൽ താമസിക്കുന്ന ഇന്ത്യൻ സഹോദരങ്ങൾക്ക് 10 ലക്ഷം രൂപക്ക് വിറ്റു. യു എ ഇയിൽ നിന്നുള്ള ജയ്നാം, ജീവിക എന്നീ സഹോദരങ്ങളാണ് നിലവിൽ ഡൊമൈൻ്റെ ഉടമസ്ഥർ.

പണം നൽകി ഡൊമൈൻ വാങ്ങിയത് സോഫ്റ്റ്‌വെയർ ഡവലപ്പറെ സഹായിക്കാൻ വേണ്ടിയാണെന്നാന്ന് ജയ്നാമിന്റെയും ജീവികയുടെയും വിശദീകരണം. എന്നാൽ പുതിയ ഉടമകൾ കൂടുതൽ പണം ആവിശ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് ചിലരുടെ വാദം. ഇപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ ചൂടു പിടിച്ച ചർച്ചയായി വിഷയം മാറിയിട്ടുണ്ട്. ഭീഷണികളിൽ വീഴരുതെന്നും മറ്റ് ഡൊമൈനുകൾ സ്വീകരിക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ചിലരുടെ പ്രതികരണം. Jiostar.com എന്ന ഡൊമൈൻ സ്വീകരിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു.
ആരാണ് ജയ്നാമും ജീവികയും?
യു എ ഇയിലെ സ്ഥിരതാമസക്കാരായ സഹോദരങ്ങളാണ് ജയ്നാമും ജീവികയും. 2017 മുതൽ ഇവർ യൂട്യൂബിൽ സജീവമാണ്.
കുടുബവുമായും സുഹൃത്തുക്കളുമായുള്ള വീഡിയോകളും ചില ഉത്പ്പന്നങ്ങളുടെ അൺബോക്സിങ്ങുമാണ് സാധാരണയായി ഇവർ യൂട്യൂബ് വീഡിയോകളാക്കുന്നത്. ഇപ്പോൾ ശാസ്ത്ര അധിഷ്ഠിതമായ വീഡിയോകളും ചാനലിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. TalkFM,Dubai Audio എന്നീ പേരുകളിൽ പ്രശസ്തരായ വ്യക്തികളെ ഉൾപ്പെടുത്തി പുതിയ പോഡ്കാസ്റ്റ് ആരംഭിക്കാനും ഇരുവരും പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയിൽ ഇവർ നടത്തിയ സേവ പ്രൊജക്റ്റ് എന്ന സാമൂഹ്യ പ്രവർത്തന ക്യാമ്പയ്നിലൂടെ സമാഹരിച്ചൽ പണത്തിൽ ഒരു വിഹിതമാണ് സോഫ്റ്റ്‌വെയർ ഡെവലപ്പറായ യുവാവിനു നൽകിയത്. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകട്ടെയെന്നും കുട്ടികൾ സമൂഹമാധ്യമ പോസ്റ്റിലൂടെ ആശംസിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications