ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ള തയ്യാറെടുപ്പിലാണ് കായിക ലോകവും വാണിജ്യ ലോകവും. ലോക്ക്ഡൗണിന് ശേഷമുള്ള പ്രധാന ക്രിക്കറ്റ് ടൂര്ണമെന്റായതുകൊണ്ട് കാഴ്ച്ചക്കാരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡും തിരുത്തുമെന്ന് പരസ്യവിപണി കരുതുന്നു. എന്തായാലും യുഎഇയില്‍ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. പതിവുപോലെ ഇക്കുറിയും ഡിസ്നി പ്ലസ് ഹോട്സ്റ്റാര് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ തത്സമയം 'സ്ട്രീം' ചെയ്യും.

എന്നാല്‍ ഇത്തവണ വാര്‍ഷിക വരിക്കാര്‍ക്ക് മാത്രമേ ഐപിഎല്‍ മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുകയുള്ളൂ. ശനിയാഴ്ച്ചയാണ് നിര്‍ണായക തീരുമാനം കമ്പനി അറിയിച്ചത്. ഇതോടെ പ്രതിമാസ വരിക്കാരായ ഡിസ്നി പ്ലസ് ഹോട്സ്റ്റാര് ഉപഭോക്താക്കള്‍ക്ക് ആപ്പ് വഴി ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ സാധിക്കില്ല. നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഈ തീരുമാനം ബാധകമാവും. നിലവില്‍ വിഐപി, പ്രീമിയം മെമ്പര്‍ഷിപ്പുകള്‍ കമ്പനി നല്‍കുന്നുണ്ട്. ഒരുവര്‍ഷത്തേക്ക് 399 രൂപയാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാര് വിഐപി മെമ്പര്‍ഷിപ്പിന് നിരക്ക്. ഇതേസമയം, ഡിസ്നി പ്ലസ് ഹോട്സ്റ്റാര് പ്രീമിയം മെമ്പര്‍ഷിപ്പിനുള്ള വാര്‍ഷിക നിരക്ക് 1,499 രൂപയാണ്.
ക്രിക്കറ്റ് സീസണ് പ്രമാണിച്ച് രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ജിയോയും എയര്‍ടെലുമായും ഡിസ്നി പ്ലസ് ഹോട്സ്റ്റാര് ധാരണയില്‍ എത്തിയിട്ടുണ്ട്. ഒരുവര്‍ഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്സ്റ്റാര് വിഐപി സബ്സ്ക്രിപ്ഷന് ഉള്‍പ്പെടുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ ജിയോയും എയര്‍ടെലും അവതരിപ്പിച്ചു കഴിഞ്ഞു. സെപ്തംബര്‍ 19 മുതലാണ് ഐപിഎല്‍ 2020 പതിപ്പിന് തുടക്കമാവുക. ഈ അവസരത്തില്‍ ഏതെല്ലാം ജിയോ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ഐപിഎല്‍ സൗജന്യമായി കാണാമെന്ന കാര്യം ചുവടെ അറിയാം.
401 രൂപയുടെ റിലയന്‍സ് ജിയോ പ്ലാന്‍
401 രൂപയുടെ ജിയോ പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഈ വര്‍ഷത്തെ ഐപിഎല്‍ സൗജന്യമായി കാണാം. ഈ പ്ലാനിനൊപ്പം ഒരു വര്‍ഷം സൗജന്യമായി ഡിസ്നി പ്ലസ് ഹോട്സ്റ്റാര് വിഐപി സബ്സ്ക്രിപ്ഷന് ഉപയോക്താക്കള്‍ക്ക് കിട്ടും. 90 ജിബി വരെയാണ് 401 രൂപയുടെ പ്ലാനില്‍ കമ്പനി നല്കുന്ന ഡാറ്റ ആനുകൂല്യം. പ്രതിദിനം 3 ജിബി വരെ ഡാറ്റ ഉപയോഗിക്കാം. 28 ദിവസമാണ് പ്ലാന്‍ കാലാവധി. പ്രതിദിനം ഉപയോഗിക്കാവുന്ന ഡാറ്റയ്ക്ക് പുറമെ 6 ജിബിയുടെ അധിക ഡാറ്റ കൂടി ഉപയോക്താക്കള്‍ക്ക് കിട്ടും. ജിയോ-ടു-ജിയോ സൗജന്യ കോള്‍ സൗകര്യം, മറ്റു നെറ്റ്വര്ക്കുകളിലേക്ക് 1,000 മിനിറ്റ് കോള്‍, 100 പ്രതിദിന എസ്എംഎസ് എന്നിവയും പ്ലാനിന്റെ സവിശേഷതയാണ്. ജിയോ സിനിമ, ജിയോ ടിവി, ജിയോ ന്യൂസ് തുടങ്ങിയ പ്രീമിയം ജിയോ ആപ്പ് സേവനങ്ങളും ഉപയോക്താക്കള്‍ക്ക് ലഭിക്കും.
2,599 രൂപയുടെ റിലയന്‍സ് ജിയോ വാര്‍ഷിക പ്ലാന്‍
2,599 രൂപയുടെ വാര്‍ഷിക പ്ലാനിനൊപ്പവും ഡിസ്നി പ്ലസ് ഹോട്സ്റ്റാര് വിഐപി സബ്സ്ക്രിപ്ഷന് ഒരുവര്‍ഷത്തേക്ക് റിലയന്‍സ് ജിയോ നല്‍കുന്നുണ്ട്. പ്രതിദിനം 2 ജിബി കണക്കില്‍ 365 ദിവസത്തേക്കാണ് പ്ലാനിന്റെ കാലാവധി. വാര്‍ഷിക പ്ലാനിന്റെ ഭാഗമായി 10 ജിബി വരെ അധിക ഡാറ്റ ആനുകൂല്യവും കമ്പനി ഉപയോക്താക്കള്‍ക്ക് ഉറപ്പുവരുത്തും. ചുരുക്കത്തില്‍ 12 മാസംകൊണ്ട് 740 ജിബി വരെ ഉപയോക്താക്കള്‍ക്ക് നേടാം. ജിയോ-ടു-ജിയോ സൗജന്യ കോള്‍ സൗകര്യം, മറ്റു നെറ്റ്വര്ക്കുകളിലേക്ക് 12,000 മിനിറ്റ് കോള്‍ സൗകര്യം, 100 പ്രതിദിന എസ്എംഎസ് എന്നിവ വാര്‍ഷിക പ്ലാനിനൊപ്പമുണ്ട്. കൂടാതെ ജിയോ സിനിമ, ജിയോ ടിവി, ജിയോ ന്യൂസ് തുടങ്ങിയ പ്രീമിയം ജിയോ ആപ്പ് സേവനങ്ങളും ഉപയോക്താക്കള്‍ക്ക് ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications