പെൻഷൻ വിതരണം; സംയോജിത ഓട്ടോമാറ്റിക് സംവിധാനം സ്പർശ് പുറത്തിറക്കി പ്രതിരോധ മന്ത്രാലയം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; പെൻഷൻ അനുവദിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സംയോജിത ഓട്ടോമാറ്റിക് സംവിധാനം - സ്പർശ് (സിസ്റ്റം ഫോർ പെൻഷൻ അഡ്മിനിസ്ട്രേഷൻ ) പുറത്തിറക്കി പ്രതിരോധ മന്ത്രാലയം. പുറത്തുനിന്നുള്ള ഇടനിലക്കാരുടെ സഹായമില്ലാതെതന്നെ പ്രതിരോധ പെൻഷൻ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിതരണം ചെയ്യാൻ ഇതിലൂടെ സഹായകമാകും.

 
പെൻഷൻ വിതരണം; സംയോജിത ഓട്ടോമാറ്റിക് സംവിധാനം സ്പർശ് പുറത്തിറക്കി പ്രതിരോധ മന്ത്രാലയം

തങ്ങളുടെ പെൻഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണുന്നതിനും, ലഭ്യമാക്കിയിട്ടുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും, പെൻഷൻ വിഷയങ്ങളിൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും പെൻഷണർ പോർട്ടൽ ലഭ്യമാണ്.എന്തെങ്കിലും കാരണം കൊണ്ട് സ്പർശ് പോർട്ടൽ നേരിട്ട് ഉപയോഗിക്കാൻ കഴിയാത്ത പെൻഷൻ ഗുണഭോക്താക്കൾക്കായി പ്രത്യേക സേവനകേന്ദ്രങ്ങൾ സജ്ജമാക്കാനും സ്പർശ് വിഭാവനം ചെയ്യുന്നുവെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പെൻഷൻ ഗുണഭോക്താക്കൾക്കുള്ള സേവന കേന്ദ്രമായി നിലവിൽ പ്രവർത്തിച്ചുവരുന്ന ഡിഫൻസ് അക്കൗണ്ട്സ് വകുപ്പിന് കീഴിലുള്ള വിവിധ കാര്യാലയങ്ങൾക്ക് പുറമേ, പെൻഷൻ ഗുണഭോക്താക്കളുമായി ഇടപാടുകൾ നടത്തുന്ന ബാങ്കുകളെ കൂടി(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് )സേവന കേന്ദ്രങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട കരാറിൽ നിയുക്ത കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് (CGDA) രജനീഷ് കുമാറും, ബാങ്ക് ഉദ്യോഗസ്ഥരും ദില്ലിയിൽ ഒപ്പുവച്ചു.കരാർപ്രകാരം പെൻഷൻ സംബന്ധിയായ വിഷയങ്ങളിൽ ആവശ്യമായ ഏത് സേവനത്തിനും പെൻഷൻ ഗുണഭോക്താക്കൾക്ക് ഈ രണ്ടു ബാങ്കുകളുടെ ഏത് ശാഖയേയും സമീപിക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

വിവാഹ ശേഷം ആധാര്‍ കാര്‍ഡില്‍ പേര് മാറ്റണോ? എളുപ്പത്തില്‍ ചെയ്യാന്‍ ഇതാണ് വഴി

ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ടോ? എങ്ങനെ അണ്‍ഫ്രീസ് ചെയ്യാമെന്നറിയേണ്ടേ?

Read more about: പെൻഷൻ
English summary

Distribution of pensions; Defence Ministary launches Sparsh

Distribution of pensions; Defence Ministary launches Sparsh
Story first published: Thursday, July 8, 2021, 23:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X