ഇന്ത്യയിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്‌ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്‌ഇ) എന്നിവ ശനിയാഴ്ച (നവംബർ 14) ഒരു മണിക്കൂർ പ്രത്യേക ദീപാവലി മുഹൂർത്ത വ്യാപാരം നടത്തും. ഈ ദിവസം പരമ്പരാഗത ഹിന്ദു അക്കൌണ്ടിംഗ് വർഷമായ വിക്രം സംവത് ആരംഭിക്കുന്നതായാണ് കണക്കാക്കുന്നത്. മുഹൂർത്ത വ്യാപാര സമയമായ ഒരു മണിക്കൂറിനുള്ളിൽ നടത്തുന്ന വ്യാപാരം സമൃദ്ധിയും സമ്പത്തും ഭാഗ്യവും നൽകുന്നുവെന്നാണ് നിക്ഷേപകരുടെ വിശ്വാസം.
മുഹൂർത്ത വ്യാപാര സമയം
വൈകുന്നേരം 6:15 മുതൽ ബിഎസ്‌ഇയും എൻഎസ്‌ഇയും ഒരു മണിക്കൂർ വ്യാപാരം അനുവദിക്കും. ഈ പ്രധാന സെഷനും പ്രീ-ഓപ്പൺ സെഷനായി വൈകുന്നേരം 5:45 മുതൽ 6:00 വരെ ബ്ലോക്ക് ഡീൽ സെഷനും ആരംഭിക്കും. നിക്ഷേപകർ വൈകുന്നേരം 5:15 മുതൽ 5:45 വരെ ലോഗിൻ ചെയ്യുന്നതാകും നല്ലത്.
മുഹൂർത്ത വ്യാപാരത്തിന്റെ പ്രാധാന്യം
മുഹൂർത്ത വ്യാപാര സെഷൻ ഒരു പുതിയ സംവത് അല്ലെങ്കിൽ ഹിന്ദു കലണ്ടർ വർഷത്തിന്റെ ആരംഭം കുറിക്കുന്നു. ആൽഗോ ട്രേഡിംഗ്, ഹൈ-ഫ്രീക്വൻസി ട്രേഡിംഗ് മുതലായ എല്ലാ സാങ്കേതിക മുന്നേറ്റങ്ങളും ഉണ്ടായിരുന്നിട്ടും, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ആറ് പതിറ്റാണ്ടിലേറെയായി മുഹൂർത്ത വ്യാപാരം നടത്തുന്നു.
ശുഭം
സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ മുഹൂർത്ത വ്യാപാര സമയത്ത് വ്യാപാരം ചെയ്യുന്നത് ശുഭമായി നിക്ഷേപകർ കരുതുന്നു. ലക്ഷ്മി പൂജയുടെ അന്ന് രാത്രിയിൽ, ലക്ഷ്മി ദേവിയെ സ്വീകരിക്കുന്നതിനായാണ് ആളുകൾ രാത്രി മുഴുവനും ദീപം തെളിക്കുന്നത്.
എന്ന് മുതൽ?
ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്‌ഇ അരനൂറ്റാണ്ടിലേറെയായി മുഹൂർത്ത വ്യാപാരം നടത്തുന്നുണ്ട്. 1957 മുതൽ ബിഎസ്‌ഇ മുഹൂർത്ത വ്യാപാരം നടത്തുന്നുണ്ടെങ്കിലും 1992 മുതലാണ് എൻഎസ്‌ഇയിൽ മുഹൂർത്ത വ്യാപാരം ആരംഭിക്കുന്നത്. ഇലക്ട്രോണിക് വ്യാപാരം ഇല്ലാതിരുന്ന മുൻ കാലങ്ങളിൽ നിക്ഷേപകർ ബിഎസ്‌ഇയിൽ നേരിട്ടെത്തിയാണ് വ്യാപാരം നടത്തിയിരുന്നത്. നവംബർ 16 ന് ദീപാവലി ബലിപ്രതിപാഡ ദിനത്തിൽ എക്സ്ചേഞ്ചുകൾ അടച്ചിടും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
