ഈ ദീപാവലിയ്ക്ക് ഇനിയും സ്വർണം വാങ്ങിയില്ലേ...? സാധാരണയായി ഐശ്വര്യത്തിനും സമൃദ്ധിക്കുമായി ദീപാവലി കാലത്ത് സ്വർണം വാങ്ങാറുണ്ട്. ഇത്തവണ സ്വർണത്തിന്റെ വില കേൾക്കുമ്പോൾ പലർക്കും പേടി സ്വപ്നമാവും. ഇന്നത്തെ വില പ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 73,750 രൂപ കൊടുക്കേണം. എന്നാൽ അതിലും മികച്ച ഓപ്ഷനാണ് ഗോൾഡ് കോയിനുകൾ വാങ്ങുന്നത്. ഒരു പവൻ വില പോലും വേണ്ട, ഒപ്പം ഇതൊരു മികച്ച നിക്ഷേപവുമായി മാറും.
നിക്ഷേപം നടത്താൻ ഏറ്റവും മികച്ച മാർഗമാണ് ഗോൾഡ് കോയിനുകൾ. വില വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനാൽ നല്ല ലാഭം പ്രതീക്ഷിക്കാം. വിവിധ ബാങ്കുകൾ വഴി ഇത്തരം നേട്ടം കൈവരിക്കാം. സ്വർണ നാണയങ്ങൾ എങ്ങനെ വാങ്ങാം? അതിനായി എങ്ങനെ നിക്ഷേപിക്കാം? പരിശോധിക്കാം;
24K സ്വർണ നാണയം വാങ്ങാം....
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), എച്ച്.ഡി.എഫ്.സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐ.സി.ഐ.സി.ഐ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (യു.ബി.ഐ) എന്നീ ബാങ്കുകൾ വഴി സ്വർണനാണയങ്ങൾ വിൽക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയോടെയാണ് ഈ ബാങ്കുകൾ സ്വർണ്ണ നാണയങ്ങൾ വിൽക്കുന്നത്. നിശ്ചിത ബാങ്കിന്റെ ലോഗോ പതിപ്പിച്ച 2 ഗ്രാം, 5 ഗ്രാം, 8 ഗ്രാം, 10 ഗ്രാം എന്നീ മൂല്യങ്ങളിലുള്ള സ്വർണ നാണയങ്ങളാണ് വിൽക്കുന്നത്.
സ്വർണ നാണയങ്ങളുടെ നേട്ടം
24K സ്വർണ നാണയങ്ങളാണ് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളതാണ് 24K സ്വർണം. നിങ്ങൾക്ക് ബാങ്കിന്റെ ഓൺലൈൻ വഴിയോ അവരുടെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ വഴിയോ വാങ്ങാം. പാൻ കാർഡിൻ്റെ പകർപ്പും ഒരു അപേക്ഷാ ഫോമും സമർപ്പിച്ചാൽ ബാങ്കിൽ നിന്ന് സ്വർണ നാണയം നിങ്ങൾക്കും വാങ്ങാം.
എന്നാൽ നിങ്ങൾ ബാങ്കുകളിൽ നിന്ന് സ്വർണ നാണയങ്ങൾ വാങ്ങുന്നതിന് മുന്നേ ചില പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തെല്ലാമെന്ന് പരിശോധിക്കാം.
1. സ്വർണ്ണ നാണയങ്ങളുടെ വില
ഈ വിലക്കയറ്റത്തിൽ നിക്ഷേപത്തിനായി മാത്രം ബാങ്കുകളിൽ നിന്ന് സ്വർണ നാണയങ്ങൾ വാങ്ങുന്നത് ശരിയായ തീരുമാനം ആവില്ല. നാണയത്തിൻ്റെ പരിശുദ്ധി, ഉറപ്പ്, സുരക്ഷിതത്വം എന്നിവയാണ് ബാങ്കുകൾ സ്വർണ നാണയത്തിന്റെ വിലയിൽ വ്യത്യാസം കൊണ്ടു വരുന്നത്.

2. ബാങ്കുകൾ സ്വർണ്ണ നാണയങ്ങൾ തിരികെ വാങ്ങുന്നില്ല
ബാങ്കുകൾ സ്വർണ നാണയം വിൽക്കും, പക്ഷേ വാങ്ങില്ല. നിക്ഷേപകർക്ക് ഇതൊരു വെല്ലുവിളിയാണ്. ഈ പ്രതിസന്ധിക്കുള്ള മാർഗം ജ്വല്ലറികളിൽ ഈ നാണയം വിൽക്കുന്നതാണ്. എന്നാൽ സാധാരണ വിലയേക്കാൾ കുറവ് വിലയിലാണ് ജ്വല്ലറികൾ ഈ സ്വർണ നാണയം നിക്ഷേപകരിൽ നിന്നും വാങ്ങുന്നത്.
3. സ്വർണ്ണ നാണയത്തെ പണമാക്കാൻ ബുദ്ധിമുട്ടുണ്ട്....
പരിമിതമായ റീസെയിൽ ഓപ്ഷനുകൾ കാരണം ബാങ്കുകളിൽ നിന്ന് വാങ്ങിയ സ്വർണ്ണ നാണയങ്ങൾ വിൽക്കാൻ വലിയ ബുദ്ധിമുട്ടാണ്.
എന്നാൽ നിങ്ങൾക്കറിയാമോ.. സ്വർണത്തിൽ നിക്ഷേപിക്കാൻ മികച്ച മാർഗങ്ങൾ വേറയുണ്ട്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം....
സ്വർണ ഇ.ടി.എഫുകൾ ( എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്)
നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (എൻഎസ്ഇ) ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (ബിഎസ്ഇ) ട്രേഡ് ചെയ്യപ്പെടുന്ന ഒരു തരം മ്യൂച്വൽ ഫണ്ട് സ്‌കീമാണ് ഗോൾഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ട് (ഇടിഎഫ്). നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് വഴി മാർക്കറ്റ് സമയങ്ങളിൽ എപ്പോൾ വേണമെങ്കിലും ഈ സ്വർണ ഇ.ടി.എഫുകൾ വാങ്ങാനും വിൽക്കാനും കഴിയും.
ഡിജിറ്റൽ സ്വർണം
വെറും 1 രൂപ നിക്ഷേപത്തിലൂടെ ഡിജിറ്റൽ സ്വർണം നേടാം. മാത്രമല്ല ഡിജിറ്റൽ സ്വർണ്ണം വെക്കാൻ ഒരു ഫിസിക്കൽ സ്റ്റോറേജിൻ്റെ ആവശ്യകത ഇല്ല എന്നതും ഏറ്റവും പ്രത്യേകതയുള്ളതാണ്. മാത്രമല്ല നിങ്ങൾക്ക് ആവശ്യാനുസരണം പണമായോ ഫിസിക്കൽ സ്വർണ്ണത്തിലേക്കോ സുഖമമായി മാറ്റാൻ സാധിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications