ദീപാവലിയ്ക്ക് ഇനി 1 ദിവസം കൂടി ബാക്കി നിൽക്കെ എല്ലായിടത്തും ആഘോഷങ്ങൾക്ക് തുടക്കമായി. പൊതുവേ ദീപാവലിക്ക് സമൃദ്ധിയും ഐശ്വര്യവും നേടാനായിട്ട് സ്വർണം വാങ്ങുന്നത് പതിവാണ്. എന്നാൽ വർദ്ധിച്ചു വരുന്ന സ്വർണ വില എല്ലാവരേയും ഭയപ്പെടുത്തുന്നു. ഈ കൊടും വിലയിൽ സ്വർണം വാങ്ങുന്നത് എല്ലാവർക്കും സാധ്യമായ കാര്യമല്ല. സാധാരണയായി സ്വർണ്ണ ബാറുകൾ, നാണയങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്കാണ് ഡിമാൻഡ് കൂടുതൽ.
എന്നാൽ ഇന്നത്തെ കാലത്ത് പലരും മാറി ചിന്തിക്കുന്നുണ്ട്. അതായത് സ്വർണത്തിനു പകരം സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്.ജി.ബി), ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇ.ടി.എഫ്), ഗോൾഡ് ഫണ്ട് ഓഫ് ഫണ്ട്സ് (എഫ്.ഒ.എഫ്) എന്നിവ പോലുള്ള നിക്ഷേപങ്ങൾ കൂടുതലായി വർദ്ധിച്ചു വരുന്നു.
സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്.ജി.ബി)
സ്വർണത്തിൽ നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് എസ്.ജി.ബി അഥവാ സോവറിൻ ഗോൾഡ് ബോണ്ടുകൾ. സുരക്ഷിതമായതും, നികുതി രഹിത മെച്യൂരിറ്റി റിട്ടേണുകൾ നൽകുന്നതും, സ്വർണ്ണ വിലയേക്കാൾ 2.5% വാർഷിക വരുമാനം ലഭിക്കുന്നതുമായ നിക്ഷേപമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്.ജി.ബി). നിലവിൽ സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയാണ് ഈ ബോണ്ടുകൾ നിക്ഷേപകർ വാങ്ങുന്നത്. സ്വർണത്തിന് ഗണ്യമായ വിലക്കൂടുതൽ ഉള്ളതിനാൽ ഈ ദീപാവലിക്ക് എല്ലാവരും എസി.ജി.ബി വാങ്ങുവാൻ ശ്രമിക്കുെമന്നാണ് കണക്കുകൾ പറയുന്നത്.
ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇ.ടി.എഫ്)
ഗോൾഡ് ഇ.ടി.എഫ് ഒരു തരം മ്യൂച്വല്‍ഫണ്ട് സ്‌കീമുകളാണ്. 99.5 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിലാണ് ഈ നിക്ഷേപം നടത്തുന്നത്. സ്വര്‍ണത്തിന്റെ ആഭ്യന്തര വിലയുടെ അടിസ്ഥാനത്തിലാണ് ഗോള്‍ഡ് ഇ.ടി.എഫുകളുടെയും മാറ്റം. ഇത് ഓഹരികളും മ്യൂച്വല്‍ഫണ്ടുകളും വാങ്ങുന്നതുപോലെ ഇ.ടി.എഫിൽ നിക്ഷേപം നടത്താം. ഇന്ത്യയിൽ 17 ഗോള്‍ഡ് ഇ.ടി.എഫുകളാണ് ഉള്ളത്. നിപ്പോണ്‍ ഇന്ത്യ ഗോള്‍ഡ് ബീസ്, എച്ച്.ഡി.എഫ്.സി ഗോള്‍ഡ് ഇ.ടി.എഫ്, എസ്.ബി.ഐ ഗോള്‍ഡ് ഇ.ടി.എഫ് എന്നിവയാണ് ഈ ലിസ്റ്റിൽ ഏറ്റവും മുന്നിലുള്ളത്.

ഗോൾഡ് ഫണ്ട് ഓഫ് ഫണ്ട്സ് (എഫ്.ഒ.എഫ്)
ഗോൾഡ് ഇ.ടി.എഫുകളിൽ നിക്ഷേപം നടത്തുന്ന രീതിയാണ് എഫ്.ഒ.എഫ് അഥവാ ഗോൾഡ് ഫണ്ട് ഓഫ് ഫണ്ട്സ്. അതായത് നേരിട്ടല്ലാതെയും എഫ്.ഒ.എഫുകൾ സ്വർണവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇ.ടി.എഫുകളുടെ വില സ്വർണ്ണത്തിൻ്റെ യഥാർത്ഥ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ഗോൾഡ് എഫ്.ഒ.എഫുകളിൽ നിന്നുള്ള ലാഭവും സ്വർണ്ണ വിലയ്ക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. ഇത്തരം നിക്ഷേപത്തിന് ഡീമാറ്റ് അക്കൗണ്ടിന്റെ ആവശ്യകതയില്ല.
നിക്ഷേപകർക്ക് പ്രിയപ്പെട്ടത്.....
നിക്ഷേപകർ കൂടുതലായി ഗോൾഡ് ഇ.ടി.എഫുകളിലേക്കും ഗോൾഡ് എഫ്.ഒ.എഫുകളിലേക്കും നിക്ഷേപിക്കുന്നു. ഫിസിക്കൽ ഗോൾഡ് വാങ്ങുകയും സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഇ.ടി.എഫുകൾ. മാത്രമല്ല നിക്ഷേപകരുടെ യൂണിറ്റുകൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ യൂണിറ്റുകൾ വാങ്ങാൻ അനുവദിക്കുന്നു. നേരിട്ട് സൂക്ഷിക്കാതെ സ്വർണം സുരക്ഷിതമായി വെക്കാൻ ഈ നിക്ഷേപങ്ങളിലൂടെ സാധിക്കുന്നു.
ഇ.ടി.എഫ് - എഫ്.ഒ.എഫ് ഇതിൽ ഏത് തിരഞ്ഞെടുക്കാം...
ഇടക്കിടെ നിക്ഷേപം നടത്തുന്ന ഡീമാറ്റ് അക്കൗണ്ടുള്ളവർക്ക് ഇ.ടി.എഫ് ഒരു മികച്ച ഓപ്ഷനാണ്. എന്നാൽ ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്ത ഒരു പരമ്പരാഗത മ്യൂച്വൽ ഫണ്ടു പോലെ പ്രവർത്തിക്കുന്ന നിക്ഷേപ രീതിയാണ് എഫ്.ഒ.എഫ്. ഇത് പ്രധാനമായും സ്ഥിര നിക്ഷേപകർക്ക് അനുയോജ്യമാണ്.
വരുമാനം
ഗോൾഡ് ഇ.ടി.എഫുകളുടെ ശരാശരി ഒരു വർഷത്തെ വരുമാനം ഏകദേശം 29.12% ആണ്. മൂന്ന് വർഷം കൊണ്ട് ശരാശരി 16.93%, അഞ്ച് വർഷം കൊണ്ട്, 13.59% വരുമാനമാണ് കണക്കാക്കിയത്. ഇന്ത്യയിലെ 17 ഇ.ടി.എഫുകളിൽ ഏറ്റവും ഉയർന്ന ആദായം ലഭിക്കുന്നത് എൽ.ഐ.സി എം.എഫ് ഗോൾഡ് ഇ.ടി.എഫിനാണ്.
കണക്കുകൾ പ്രകാരം നിക്ഷേപകർ അവരുടെ പണലഭ്യത, സുതാര്യത, കുറഞ്ഞ ചിലവ് എന്നിവ അനുസരിച്ച് ഗോൾഡ് ഇ.ടി.എഫുകളാണ് കൂടുതലും ഇഷ്ടപ്പെടുന്നത്. എന്നാൽ എഫ്.ഒ.എഫിൽ നിക്ഷേപിക്കാൻ പൊതുവേ ആളുകൾ തയ്യാറാവില്ല. ഇ.ടി.എഫിനെ അപേക്ഷിച്ച് ചിലവേറിയ നിക്ഷേപമാണ് എഫ്.ഒ.എഫ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
