ഉത്സവ കാലമായപ്പോഴേക്കും ഡിസ്കൗണ്ടുകളും ഓഫറുകളും നാടെങ്ങും നിറഞ്ഞു. ഓൺലൈൻ ഉപഭോക്താക്കൾക്കും ആകർഷകമായ ഓഫറുകളാണ് വിവിധ പ്ലാറ്റ്ഫോമുകൾ നൽകുന്നത്. ദീപാവലി ആഘോഷങ്ങൾക്ക് ഇനി 4 ദിവസങ്ങൾ മാത്രമേയുള്ളൂ... ദീപാവലി പർച്ചേസുകൾ ഇനിയും കഴിഞ്ഞില്ലെങ്കിൽ വേഗം തന്നെ തുടങ്ങിക്കോളൂ.. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഏതാണ് എന്ന് മനസിലാക്കിയ ശേഷം ഓഫറുകൾ പരിശോധിക്കുക. ഇത്തവണ 1500 രൂപയുടെ ക്യാഷ് വൗച്ചറുകളാണ് നിങ്ങൾക്ക് സ്വന്തമാക്കാൻ അവസരം.
ഈ വർഷത്തെ ദീപാവലിയോടനുബന്ധിച്ച്, സൗജന്യ ക്രെഡിറ്റ് സ്കോർ പ്ലാറ്റ്‌ഫോമായ പൈസാബസാർ പ്രത്യേക ഉത്സവകാല ഓഫറുകൾ അവർ തിരഞ്ഞെടുത്ത ചില ക്രെഡിറ്റ് കാർഡുകൾക്കായി അവതരിപ്പിച്ചു. ദീപാവലി സീസണിൽ ഈ അതിശയിപ്പിക്കുന്ന ഓഫറുകൾ പൈസാബസാർ പ്ലാറ്റ്‌ഫോമിൽ മാത്രമാണ് ലഭിക്കുക. ഓഫറുകളെ കുറിച്ച് വ്യാഴാഴ്ചയാണ് പ്രഖ്യാപനം നടന്നത്.
എന്താണ് ഓഫർ?
പ്രധാനമായും ക്രെഡിറ്റ് കാർഡുകളിലൂടെയാണ് ഓഫർ നൽകുന്നത്. ചില ക്രെഡിറ്റ് കാർഡുകൾ ആക്ടീവേറ്റ് ചെയ്യുമ്പോൾ പൈസബസാർ പ്രേത്യേക വൗച്ചറുകൾ ഉറപ്പ് നൽകുന്നു. അമേരിക്കൻ എക്സ്പ്രസ്, എച്ച്.എസ്.ബി.സി എന്നിവയിൽ നിന്നും തിരഞ്ഞെടുത്ത കാർഡുകൾക്കും ഓഫറുണ്ട്. അവയിൽ നിന്നും നിങ്ങളുടെ കാർഡ് തിരഞ്ഞെടുത്ത് പൈസാ ബസാറിൽ ആക്ടിവേഷൻ ചെയ്തു കഴിഞ്ഞാൽ 1,500 രൂപയുടെ ആമസോൺ വൗച്ചർ ഉറപ്പായും നേടാം. ഈ ഓഫർ മറ്റു പ്ലാറ്റ്ഫോമുകൾ നൽകാറില്ല.

ക്രെഡിറ്റ് കാർഡുകൾ
പൈസബസാർ തിരഞ്ഞെടുത്ത കാർഡുകൾ ഇതാണ്. ഈ ലിസ്റ്റിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡുണ്ടോ?
- അമേരിക്കൻ എക്സ്പ്രസ് പ്ലാറ്റിനം ട്രാവൽ ക്രെഡിറ്റ് കാർഡ്
- അമേരിക്കൻ എക്സ്പ്രസ് മെമ്പർഷിപ്പ് റിവാർഡ്സ് ക്രെഡിറ്റ് കാർഡ്
- എച്ച്.എസ്.ബി.സി വിസ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്
- എച്ച്.എസ്.ബി.സി ലൈവ് + ക്രെഡിറ്റ് കാർഡ്
1000 രൂപയുടെ വൗച്ചർ
താഴെ പറയുന്ന ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 1000 രൂപ വിലമതിക്കുന്ന ആമസോൺ വൗച്ചർ ഉറപ്പായും നേടാം.
- എച്ച്.ഡി.എഫ്.സി ബാങ്ക് ഡൈനേഴ്സ് ക്ലബ് ബ്ലാക്ക് മെറ്റൽ എഡിഷൻ ക്രെഡിറ്റ് കാർഡ്
- എച്ച്.ഡി.എഫ്.സി ബിസിനസ് റീഗാലിയ
- എച്ച്.ഡി.എഫ്.സി റിഗാലിയ ഗോൾഡ് ക്രെഡിറ്റ് കാർഡ്
- മാരിയറ്റ് ബോൺവോയ് എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡ്
- ആക്സിസ് ബാങ്ക് മാഗ്നസ് ക്രെഡിറ്റ് കാർഡ്
- അറ്റ്ലസ് ക്രെഡിറ്റ് കാർഡ്
ആമസോണിൽ റിഡീം ചെയ്യാവുന്ന വൗച്ചറുകളാണിവ. എന്നാൽ ഇത്തവണ ദീപാവലിക്കുള്ള പ്രത്യേക ഓഫർ മൂലം നിങ്ങളുടെ ഈ കാർഡുകൾ പൈസബസാറിൻ്റെ പ്ലാറ്റ്‌ഫോമിലൂടെ ആക്ടിവേറ്റ് ചെയ്താൽ ഉപഭോക്താക്കൾക്ക് ഈ വൗച്ചറുകൾ നേടാം.
പൈസാബസാർ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രെഡിറ്റ് കാർഡ് സെലക്ട് ചെയ്യുന്ന പ്രക്രിയ ലളിതമാക്കുവാൻ പൈസാബസാർ പ്ലാറ്റ്‌ഫോം കൂടുതൽ ശ്രദ്ധിക്കുന്നുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഇത് പ്രകാരം പൈസാബസാറിൽ ക്രെഡിറ്റ് കാർഡുകളുടെ വൈവിധ്യമാർന്ന ഓപ്‌ഷനുകൾ കാണാം. ക്രെഡിറ്റ് കാർഡുകൾ ലഭിക്കാനുള്ള ഡിജിറ്റൽ പ്രക്രിയകളും, നിങ്ങളുടെ ഇഷ്ടാനുസരണമുള്ള കാർഡുകൾക്കായുള്ള ശുപാർശ നൽകാനും ഇവിടെ സാധിക്കും.
നിലവിൽ 10-ലധികം ബാങ്കുകളുമായും കാർഡ് വിതരണക്കാരുമായും പൈസാബസാറിന് പങ്കാളിത്തമുണ്ട്. ഇപ്പോൾ പൈസാബസാർ പ്ലാറ്റ്‌ഫോമിൽ 60-ലധികം ക്രെഡിറ്റ് കാർഡ് ഓപ്ഷനുകളാണ് ജനങ്ങൾക്കായി നൽകിയിരിക്കുന്നത്. ഈ വൈവിധ്യമാർന്ന ഓപ്ഷൻ ഉള്ളതിനാൽ ഓരോരുത്തരുടേയും താത്പര്യത്തിന് അനുസരിച്ചുള്ള കാർഡുകൾ നൽകാൻ സാധിക്കും.
എല്ലായിടത്തും വമ്പൻ വിൽപ്പനയാണ് നടക്കുന്നത്. ഓൺലൈൻ വിപണി ഇതോടെ സജീവമായിട്ടുണ്ട്. പർച്ചേസുകൾക്കൊപ്പം ജനങ്ങളെ ആകർഷിക്കുന്ന വിവിധ ഓഫറുകളുമാണ് ഉറപ്പ് നൽകുന്നത്. പൈസാബസാറിലെ വൗച്ചറുകളും ജനങ്ങൾക്ക് പ്രതീക്ഷകൾക്കപ്പുറമുള്ള ഓഫറുകളാണ് നൽകുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications