കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇരട്ടി മധുരം. അതെ, ധനകാര്യ മന്ത്രാലയം ക്ഷാമബത്ത വർദ്ധിപ്പിച്ചു. ദസറ, ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 3% വർദ്ധിപ്പിച്ചു കൊണ്ട് ക്ഷാമബത്ത 55% നിരക്കിൽ നിന്ന് 58 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഏകദേശം 49.19 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.72 ലക്ഷം പെൻഷൻകാർക്കും ഇതിലൂടെ നേട്ടം ലഭിക്കും.
വിലക്കയറ്റം കാരണം പൊറുതി മുട്ടിയിരിക്കുന്ന സമയത്താണ് ക്ഷാമബത്ത പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത് എല്ലാ ജീവനക്കാർക്കും വലിയ ആശ്വാസം നൽകുന്നു. എട്ടാം ശമ്പള കമ്മീഷൻ ഇനിയും പ്രാബല്യത്തിൽ വരാത്തതിനാൽ ഏഴാം ശമ്പള കമ്മീഷൻ പ്രകാരമാണ് ഈ വർദ്ധനവ്.
ക്ഷാമബത്ത (DA) വർദ്ധിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ക്ഷാമബത്ത (DA) വർദ്ധനവ് 2025 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നടപ്പിലാക്കുന്നത്. ക്ഷാമബത്തയിലും (DA) ക്ഷാമാശ്വാസത്തിലും (DR) ഉണ്ടായ ഈ വർദ്ധനവ് മൂലം സർക്കാരിന് പ്രതിവർഷം 10,083.96 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. എങ്കിലും, ഈ വർദ്ധനവ് വിലക്കയറ്റം മൂലം ജീവനക്കാർക്ക് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സഹായിക്കും.

ജീവനക്കാരുടെയും വിരമിച്ചവരുടെയും ജീവിതച്ചെലവ് പണപ്പെരുപ്പ നിരക്കിന് അനുസരിച്ച് ക്രമീകരിക്കുന്നതിനാണ് ക്ഷാമബത്ത വർദ്ധിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. ഇത് വർഷത്തിൽ രണ്ടു തവണ പുതുക്കാറുണ്ട്. അതായത് ജനുവരി-ജൂൺ കാലയളവിലും, ജൂലൈ-ഡിസംബർ കാലയളവിലുമായിട്ടാണ് നടക്കുന്നത്.
ഇതിനു മുന്നേ ക്ഷാമബത്ത വർദ്ധിപ്പിച്ചത് 2025 മാർച്ചിലായിരുന്നു. അന്ന് 53% ൽ നിന്ന് 55 ശതമാനമായിട്ടാണ് വർദ്ധിപ്പിച്ചത്. ഇപ്പോൾ വർദ്ധിപ്പിച്ചപ്പോൾ അത് 58 ശതമാനമായി ഉയർന്നിരിക്കുന്നു. സത്യത്തിൽ ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളത്തിന്റെ ഒരു ശതമാനമായാണ് ക്ഷാമബത്ത കണക്കാക്കുന്നത്. ഓരോ ജീവനക്കാരൻ്റെയും അടിസ്ഥാന ശമ്പളം വ്യത്യാസപ്പെട്ടേക്കാം, അതിനാൽ ഈ വർദ്ധനവിലും മാറ്റം വന്നേക്കാം.
ക്ഷാമബത്ത നികുതി വിധേയമാണോ?
ക്ഷാമബത്തക്ക് നികുതി ഇളവുകൾ ഇല്ല. ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് ലഭിക്കുന്ന ക്ഷാമബത്തക്ക് നികുതി നൽകേണ്ടതുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ ക്ഷാമബത്തയെ വിരമിക്കൽ ആനുകൂല്യങ്ങൾ കണക്കാക്കുന്ന ശമ്പളത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടാറുണ്ട്. എങ്കിലും ഇത് ശമ്പളത്തിൻ്റെ ഘടകം തന്നെയാണ്.
ക്ഷാമബത്തയുടെ ഫോർമുല
- കേന്ദ്ര സർക്കാർ ജീവനക്കാർ: ((അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയുടെ ശരാശരി (അടിസ്ഥാന വർഷം 2001 = 100) കഴിഞ്ഞ 12 മാസത്തേക്ക് - 115.76) / 115.76) * 100
- കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ: ((അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയുടെ ശരാശരി (അടിസ്ഥാന വർഷം 2001 = 100) കഴിഞ്ഞ 3 മാസത്തേക്ക് - 126.33) / 126.33) * 100
പെൻഷൻകാർക്കും ശമ്പളക്കാർക്കും എത്രത്തോളം പ്രയോജനം?
ഏഴാം ശമ്പള കമ്മീഷൻ പ്രകാരം പ്രകാരം 18,000 രൂപ കുറഞ്ഞ അടിസ്ഥാന ശമ്പളം വാങ്ങുന്ന ജീവനക്കാരന് ക്ഷാമബത്ത 3 ശതമാനം വർദ്ധിച്ചാൽ 540 രൂപ പ്രതിമാസ വരുമാനത്തിലേക്ക് സംഭാവന ചെയ്യും. അതായത് മൊത്തം 28,440 രൂപ ലഭിക്കും. മാത്രമല്ല, 9,000 രൂപ കുറഞ്ഞ പെൻഷൻ വാങ്ങുന്നവർക്ക്, ഈ വർദ്ധനവ് പ്രകാരം 270 രൂപ വർദ്ധിക്കും. അങ്ങനെയെങ്കിൽ മൊത്തം പെൻഷൻ 14,220 രൂപയാവും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications