നവരാത്രി ആഘോഷങ്ങൾക്ക് പിന്നാലെ ദീപാവലിയും എത്തുന്നു. രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ വിവിധ ആഘോഷങ്ങളാണ് ഇനി വരാനിരിക്കുന്നത്. കേരളത്തിൽ പൊതുവേ ദീപാവലി ആഘോഷങ്ങൾ കുറവാണെങ്കിലും, മറ്റു സംസ്ഥാനങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് നിരവധി ആഘോഷങ്ങൾ നടക്കും. സാധാരണക്കാരായ ജനങ്ങൾക്ക് നിരവധി ആനുകൂല്യങ്ങളും വിവിധ സംസ്ഥാനത്തെ സർക്കാരുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ദീപാവലിക്കു മുന്നേ എല്ലാ ജനങ്ങൾക്കും ഒക്ടോബർ മാസത്തിലേക്കുള്ള റേഷൻ സാധനങ്ങൾ മുൻകൂട്ടി വിതരണം ചെയ്യുമെന്ന് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. ഒക്ടോബർ 10-നകം എല്ലാ അവശ്യവസ്തുക്കളും ഒറ്റത്തവണയായി നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാവും.
തമിഴ്‌നാട്ടിലെ റേഷൻ കാർഡ് കൈവശമുള്ള 2.27 കോടിയിലധികം കുടുംബങ്ങൾക്ക് പൊതുവിതരണ സംവിധാനം വഴി എല്ലാ മാസവും സബ്‌സിഡി നിരക്കിൽ അരി, ഗോതമ്പ്, പഞ്ചസാര, പയർവർഗ്ഗങ്ങൾ, പാം ഓയിൽ, മണ്ണെണ്ണ എന്നിവ ലഭിക്കുന്നുണ്ട്. കേരളത്തിലെ പൊതുവിതരണ സംവിധാനത്തേക്കാൾ കൂടുതൽ സാധനങ്ങളാണ് തമിഴ്നാട് സർക്കാർ വിതരണം ചെയ്യുന്നത്.
ഉത്സവകാലത്ത് അരി, പാം ഓയിൽ തുടങ്ങിയ സാധനങ്ങളുടെ ആവശ്യകത തമിഴ്നാട്ടിൽ വളരെ കൂടുതലാണ്. ഇത്തരം ഘട്ടങ്ങളിൽ ന്യായവില കടകളിലെ തിരക്ക് ഒഴിവാക്കുന്നതിനും മറ്റുമായിട്ടാണ് സർക്കാർ ഇത്തരത്തിൽ പ്രത്യേകം സംവിധാനങ്ങൾ ഉത്സവ കാലത്ത് കൊണ്ടു വരുന്നത്.

ഈ ദീപാവലി കാലത്ത്, തമിഴ്‌നാട് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംസ്ഥാനത്തുടനീളമുള്ള വെയർഹൗസുകളിൽ നിന്ന് പിഡിഎസ് ഔട്ട്‌ലെറ്റുകളിലേക്ക് സ്റ്റോക്കുകൾ മാറ്റുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. വിതരണ സമയപരിധിക്ക് മുമ്പ് പ്രതിമാസ ക്വാട്ടയുടെ 100 ശതമാനവും നിലവിൽ വരുമെന്ന് അധികൃതർ ഉറപ്പാക്കുന്നു.
പൊതുവേ സാധാരണക്കാരായ ജനങ്ങൾക്ക് നിരവധി ഓഫറുകളും ആനുകൂല്യങ്ങളുമാണ് തമിഴ്നാട് സർക്കാർ വാഗ്ദാനം ചെയ്യാറുള്ളത്. മാത്രമല്ല, പ്രായമായവർക്കും പ്രത്യേക ആനുകൂല്യങ്ങൾ സർക്കാർ ഉറപ്പാക്കാറുണ്ട്. പൊതുവിതരണ സംവിധാനത്തിലൂടെ സാധനങ്ങൾ നേരത്തെ എത്തിക്കുന്നതിനൊപ്പം, 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും റേഷൻ കടകളിൽ യാത്ര ചെയ്യാതെ ഒക്ടോബർ 5, 6 തീയതികളിൽ പ്രത്യേക ഡോർ ടു ഡോർ ഡെലിവറി സേവനവും സർക്കാർ നടത്തി. ഇത് മുഖ്യമന്ത്രിയുടെ 'തയുമാനവർ' പദ്ധതിയുടെ ഭാഗമായിട്ടാണ് നടപ്പിലാക്കിയത്.
എല്ലാ ന്യായവില കടകളിലും ഈ പ്രത്യേക ദീപാവലി ഓഫറുകളെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ നോട്ടീസ് പ്രദർശിപ്പിക്കണമെന്ന് സഹകരണ സംഘങ്ങളുടെ അഡീഷണൽ രജിസ്ട്രാർ (ചെന്നൈ സോൺ) നിർദ്ദേശിച്ചു. ഇത് തമിഴ്നാട്ടിലെ എല്ലാ സാധാരണക്കാർക്കും കൃത്യമായി സാധനങ്ങൾ ലഭ്യമാക്കുവാൻ സഹായിച്ചു.
ദീപാവലിക്കു മുന്നേ ഒരു വീട്ടിലേക്ക് വേണ്ട എല്ലാ അവശ്യ സാധനങ്ങളും കൃത്യമായി, ജനങ്ങൾക്ക് ബുദ്ധിമുട്ടുകളില്ലാെതെ എത്തിക്കുകയെന്നതായിരുന്നു തമിഴ്നാട് സർക്കാരിൻ്റെ ലക്ഷ്യം. വിലക്കയറ്റം ഓരോ ദിവസവും വർദ്ധിച്ചു വരുന്ന ഈ ഘട്ടത്തിൽ ബുദ്ധിപരമായ സർക്കാരിൻ്റെ ഇത്തരം ഇടപെടലുകൾ സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാവുന്നു. കേരളത്തിൽ ഓണം ആഘോഷിക്കുന്ന പോലെ തന്നെ തമിഴ്നാട് ഉൾപ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ദീപാവലിക്ക് ഏറെ പ്രാധാന്യം ഉണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications