ദീപാവലി ദേ നമ്മുടെ പടി വാതിക്കൽ എത്തിക്കഴിഞ്ഞു അല്ലേ. നമ്മൾ മലയാളികൾക്ക് ആഘോഷങ്ങൾ ഏതായാലും അടിപോളിയാക്കിയാണല്ലോ ശീലം. ഈ കഴിഞ്ഞ ഓണം പോലും നമ്മൾ പല തരത്തിൽ കളറാക്കി. നമ്മുടെ പ്രിയപ്പെട്ടവർക്കൊപ്പം സമയം ചിലവഴിക്കുകയും ഒരുമിച്ചു ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്തു സ്നേഹവും സന്തോഷവും നിറഞ്ഞ ഓർമ്മകൾ ഉണ്ടാക്കുമ്പോഴാണ് ഉത്സവങ്ങളും ആഘോഷങ്ങളും പൂർണ്ണമാകുന്നത്. അതുപോലെ തന്നെ വിശേഷ ദിവസങ്ങളിൽ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ വാങ്ങി നൽകുന്നതും നമ്മുടെ കാലങ്ങളായുള്ള ശീലമാണ്.
ദീപാവലി ഉത്സവകാലത്ത് ഒട്ടേറെ ഓഫറുകളാണ് വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഒരുങ്ങിയിരിക്കുന്നത്. വിലക്കിഴിവു കൂടുതലായതുകൊണ്ട് തന്നെ ഉത്സവകാല ഷോപ്പിങ്ങ് ഇപ്പോൾ മിക്ക ആളുകളും ഓൺലൈനിലേക്ക് മാറ്റിയിട്ടുമുണ്ട്.
പക്ഷേ ഈ ദീപാവലിക്കാലത്തെ ഓൺലൈൻ പർച്ചേസിൽ കുറേയേറെ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണം നഷ്ടമാകാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ എമർജൻസി റെസ്പോൺസ് ടീമിൻ്റെ മുന്നറിയിപ്പ്. ഉത്സവകാലത്തെ ഓൺലൈൻ പർച്ചേസുകാരെ ലക്ഷ്യമിട്ട് ഒട്ടേറെ തട്ടിപ്പുകാർ കഴുകൻ കണ്ണുകളുമായി കാത്തിരിക്കുന്നുണ്ട്. ഇവർ ഉപഭോക്താക്കളിൽ നിന്ന് പണം തട്ടുന്ന പല വഴികൾ ഒന്ന് പരിശോധിക്കാം.
തട്ടിപ്പുകൾ എങ്ങനെയൊക്കെ?
ഇ - മെയിൽ വഴിയും എസ് എം എസ് വഴിയുമുള്ള തട്ടിപ്പ്
ഈ അടുത്ത കാലത്തായി നിരവധി പരാതികൾ ഉയരുന്ന ഒരു തരം തട്ടിപ്പ് രീതിയാണിത്. നമുക്ക് വളരെ പരിചയവും വിശ്വാസവുമുള്ള ഒരു ബ്രാൻ്റിൻ്റെയോ വെബ്സൈറ്റിൻ്റെയോ അതേ പേരിലോ സാമ്യമുള്ള പേരിലോ മെയിലുകളായോ എസ് എം എസ്സുകളായോ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈക്കലാക്കി പണം തട്ടാറുണ്ട്. വിശ്വസനീയമല്ലാത്ത ഒരു സന്ദേശങ്ങളോടും പ്രതികരിക്കാതിരുന്നാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് നമുക്ക് രക്ഷപ്പെടാം.

വ്യാജ ലോട്ടറി, സമ്മാന തട്ടിപ്പുകൾ
ഒരു ലോട്ടറി നറുക്കെടുപ്പിൽ നമ്മൾ വിജയികൾ ആയെന്ന് അറിയിക്കുകയും വലിയ സമ്മാന തുക ലഭിക്കാൻ പ്രൊസസ്സിങ്ങ് ഫീസായി നിശ്ചിത തുക നൽകണമെന്നും ആവിശ്യപ്പെട്ട് നമ്മുടെ ഫോണിൽ കോളോ എസ് എം എസ്സോ സോഷ്യൽ മീഡിയ സന്ദേശമോ അയക്കും, വലിയ സമ്മാനം മോഹിച്ചു അവർ ആവിശ്യപ്പെടുന്ന ചെറിയ തുക നൽകി പറ്റിക്കപ്പെട്ടവരും നിരവധിയാണ്. ഇത്തരം തട്ടിപ്പിനോടും അകന്നു നിൽക്കുക.
ജോലി തട്ടിപ്പ്
പരിചിതമായ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ഒഴിവുണ്ടെന്ന തരത്തിൽ സന്ദേശങ്ങൾ അയച്ച ശേഷം ആപ്ലിക്കേഷൻ ഫീസായും പരിശീലന ഫീസായും പണം ആവിശ്യപ്പെട്ടും തട്ടിപ്പു സംഘങ്ങൾ പൊതുജനങ്ങളെ ഓൺലൈനായി സമീപിക്കാറുണ്ട്.
ടെക്ക് സപ്പോർട്ട്
നമ്മുടെ കമ്പ്യൂട്ടറുകൾ ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ അതുമല്ലെങ്കിൽ നമ്മൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന സോഫ്റ്റ്‌വെയറുകൾ ഇവയിൽ ഏതെങ്കിലും ഒന്നിനു സാങ്കേതിക തകരാർ ഉണ്ടെന്നും ഈ പ്രശ്നം പരിഹരിക്കാൻ തങ്ങളുടെ സേവനം ലഭ്യമാക്കാമെന്നും അതിനായി പണം നൽകണമെന്നും ആവിശ്യപ്പെട്ടും തട്ടിപ്പു സംഘങ്ങൾ നമ്മളെ സമീപിക്കാറുണ്ട്.
നിക്ഷേപത്തട്ടിപ്പുകൾ
നിരവധിയാളുകൾ ഇരയായിട്ടുള്ള ഒരു തട്ടിപ്പു രീതിയാണിത്. നമ്മുടെ കൈവശമുള്ള പണം അവർ പറയുന്ന രീതിയിൽ നിക്ഷേപിച്ചാൽ വളരെ കുറഞ്ഞ കാലയളവിൽ തന്നെ നിക്ഷേപ തുക പല മടങ്ങു വർധിക്കുമെന്ന വ്യാജ വാഗ്ദാനം ഓൺലൈനായി പ്രചരിപ്പിച്ചു പണം തട്ടുന്ന രീതിയാണിത്.
ക്യാഷ് ഓൺ ഡെലിവറി
നമ്മൾ ഓർഡർ ചെയ്യാത്ത സാധനങ്ങൾ വ്യാജ ഷോപ്പിംങ്ങ് സൈറ്റുകൾ ക്യാഷ് ഓൺ ഡെലിവറി വ്യവസ്ഥയിൽ നമ്മുടെ വിലാസത്തിലേക്ക് അയക്കാറുണ്ട്. ഉപയോഗ ശൂന്യമായ ഉത്പന്നങ്ങളാവും പലപ്പോഴും ഈ രീതിയിൽ ലഭിക്കുക.
ഓൺലൈൻ ചാരിറ്റി
വ്യാജ ചാരിറ്റബിൽ സൊസൈറ്റികളുടെ പേരിൽ ഓൺലൈനായി പണം ആവിശ്യപ്പെടുന്ന സംഘങ്ങളും ഇന്ന് സജീവമാണ്. രോഗങ്ങൾ അനുഭവിക്കുന്നവരുടെയും പട്ടിണിയിലായവരുടെയും കുട്ടികളുടെയും ചിത്രങ്ങൾ ഈ തട്ടിപ്പിനായി ഉപയോഗിക്കുന്നു.
വ്യാജ പണം ട്രാൻസ്ഫർ
അബദ്ധത്തിൽ യു പി ഐ വഴിയോ ഓൺലൈൻ ട്രാൻസ്ഫർ വഴിയോ നമ്മുടെ അക്കൗണ്ടിലേക്ക് പണം മാറി അയച്ചിട്ടുണ്ടെന്ന വ്യാജ തെളിവുണ്ടാക്കി വിശ്വസിപ്പിച്ചു പണം തട്ടുന്ന രീതിയാണിത്. ഫോൺ കോളുകളായോ, വീഡിയോ കോളുകളായോ ഇത്തരക്കാർ ഇരകളെ കബളിപ്പിക്കുന്നു.
ഡിജിറ്റൽ അറസ്റ്റ്
ഈ അടുത്ത കാലത്തായി ഏറെ ആളുകൾ വഞ്ചിക്കപ്പെട്ട ഒരു തട്ടിപ്പ് രീതിയാണ് ഡിജിറ്റൽ അറസ്റ്റ്. പോലീസ് ഉദ്യോഗസ്ഥരാണെന്നോ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ആണെന്നോ സ്വയം പരിചയപ്പെടുത്തി നമ്മൾ ഡിജിറ്റൽ അറസ്റ്റിലാണെന്ന് വിഡിയോ കോളിലൂടെ വിശ്വസിപ്പിച്ച ശേഷം പണം ആവിശ്യപ്പെടുന്ന രീതിയാണിത്.
എങ്ങനെ പണം നഷ്ടമാകാതെ രക്ഷപ്പെടാം?
സന്ദേശമായോ ഫോൺ കോളായോ നമ്മളെ സമീപിക്കുന്ന ആളിൻ്റെ വിവരങ്ങൾ മനസ്സിലാക്കി വിശ്വാസ്യത ഉറപ്പു വരുത്താൻ ശ്രദ്ധിക്കുക. വ്യാജ ഭീഷണികളിൽ ഭയപ്പെടാതെ ബുദ്ധിപരമായി കൂടെയുള്ളവരുമായി ആലോചിച്ച ശേഷം ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുക.
വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ പങ്കുവെയ്ക്കരുത്.
ഫോണിലേക്ക് സന്ദേശങ്ങളായി വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
വിശ്വസനീയമല്ലാത്ത ആപ്പുകളും സോഫ്റ്റ്‌വെയറുകളും നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.
പണം ആവിശ്യപ്പെട്ടുള്ള സന്ദേശങ്ങളിലോ കോളുകളിലോ വിശ്വസിച്ച് പണം ട്രാൻസ്ഫർ ചെയ്യാതിരിക്കുക. ആവശ്യമെങ്കിൽ പോലീസിൽ വിവരമറിയിക്കുക. ഇത്തരം മുൻ കരുതലുകളോടെ ഈ ദീപാവലിക്കാലത്തെ ഓൺലൈൻ ഷോപ്പിങ്ങ് നടത്താം, പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ വാങ്ങി നൽകാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications