മുംബൈ: പൊതുവേ ഷോപ്പിങ് മാമാങ്കത്തിന് തിരികൊളുത്തിയാണ് ദീപാവലിക്കാലം ഇന്ത്യയിലെത്താറ്. പക്ഷെ പതിവിന് വിപരീതിമായി ഈ ദീപാവലിക്കാലത്ത് ആളുകള്‍ കാര്യമായൊന്നും വാങ്ങിയില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. ബാങ്ക് ഓഫ് അമേരിക്ക നടത്തിയ പഠനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കച്ചവടം കുറവായിരുന്നെന്ന് മുംബൈയിലെ 90 ശതമാനം വ്യാപാരികളും സാക്ഷ്യപ്പെടുത്തി. ഉത്സവ സീസണുകളില്‍ ഡിമാന്‍ഡ് കുറയുന്ന പ്രവണത അടുത്തകാലത്തായി തുടരുകയാണ്.

വിപണി മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ദീപാവലി പുത്തനുണര്‍വേകുമെന്ന് വ്യാപാരികള്‍ കരുതി. പക്ഷെ നടന്നില്ല. ഓരോ വര്‍ഷത്തെയും ഉത്സവസീസണുകളില്‍ വരുമാനം കുറഞ്ഞുവരികയാണെന്ന് 70 ശതമാനം ചില്ലറ വ്യാപാരികള്‍ അഭിപ്രായപ്പെട്ടതായി ബാങ്ക് ഓഫ് അമേരിക്കയുടെ മെറില്‍ ലിഞ്ച് റിപ്പോര്‍ട്ട് പറയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം കുറയുമെന്ന് വ്യാപാരികള്‍ തിരിച്ചറിഞ്ഞിരുന്നു. ഇക്കാരണത്താല്‍ 35 ശതമാനത്തോളം വ്യാപാരികള്‍ വില്‍പ്പനയില്‍ സംതൃപ്തരാണെന്നും ബാങ്ക് ഓഫ് അമേരിക്ക കണ്ടെത്തി.
ഇതേസമയം, ഇ-കൊമേഴ്സ് സൈറ്റുകളുടെ വമ്പന്‍ ഡിസ്കൗണ്ടുകളാണ് വില്‍പ്പന കുറയ്ക്കാന്‍ കാരണമെന്ന് ചില്ലറ വ്യാപാരികള്‍ ആരോപിക്കുന്നുണ്ട്. ചില്ലറ വ്യാപാര മേഖലയില്‍ ഫിള്പ്പ്കാര്ട്ട്, ആമസോണ്‍ മുതലായ ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ വലിയ നഷ്ടങ്ങളാണ് വരുത്തിവെയ്ക്കുന്നത്. ചില്ലറ വില്‍പ്പനയെ പിന്തുണയ്ക്കാന്‍ സാധ്യമായ എല്ലാ വഴികളും ആലോചിക്കുകയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍.
നേരത്തെ അഖിലേന്ത്യാ വ്യാപാരികളുടെ കൂട്ടായ്മ ഉന്നയിച്ച പരാതി പ്രകാരം കൂടുതല്‍ വില്‍പ്പന നടത്തുന്ന വ്യാപാരികളുടെ വിവരങ്ങള്‍ കൈമാറണമെന്ന് കേന്ദ്രം ഫ്ളിപ്പ്കാര്‍ട്ടിനോടും ആമസോണിനും ആവശ്യപ്പെട്ടിരുന്നു. ഉത്സവസീസണ്‍ കാലത്ത് ഓണ്‍ലൈന്‍ കമ്പനികള്‍ ഉത്പന്നങ്ങള്‍ക്ക് പ്രഖ്യാപിക്കുന്ന വന്ഡിസ്കൗണ്ട് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ അടുത്തിടെ അറിയിക്കുകയുണ്ടായി.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
