ദീപാവലി ആഘോഷങ്ങൾക്ക് ഇനി വെറും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പുതിയ അറിയിപ്പുമായി ഇന്ത്യൻ റെയിൽവേ. ഇത്തവണത്തെ ദീപാവലിക്ക് മുന്നോടിയായി നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യാൻ പദ്ധതിയിടുന്നുണ്ടോ? എങ്കിൽ തീർച്ചയായും ചില മുൻകരുതലുകൾ എടുക്കേണ്ടിയിരിക്കുന്നു. ദീപാവലി എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. അതിനാൽ ഈ സമയത്ത് ട്രെയിനുകളിൽ നല്ല തിരക്ക് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്.
വലിയ ലഗേജുകൾ പായ്ക്ക് ചെയ്യുമ്പോൾ അവ സുരക്ഷിതമായി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരത്തിൽ ദീപാവലി സമയത്ത് ട്രെയിൻ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ ലഗേജിൽ ചില സാധനങ്ങൾ ഉൾക്കൊള്ളിക്കരുതെന്ന് ഇന്ത്യൻ റെയിൽവേ യാത്രക്കാരോട് അഭ്യർത്ഥിക്കുന്നു. ഈ ദീപാവലിക്ക് ട്രെയിൻ യാത്ര ചെയ്യുമ്പോൾ എന്തെല്ലാം സാധനങ്ങൾ ഒഴിവാക്കണമെന്ന് അറിയാം;
ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒഴിവാക്കേണ്ട സാധനങ്ങൾ
ദീപാവലി അവധി പ്രമാണിച്ച് ഇന്ത്യയിലുടനീളമുള്ള ആളുകൾ സ്വന്തം നീട്ടിലേക്ക് യാത്ര ചെയ്യും. ദീർഘദൂര യാത്രകൾക്ക് ആളുകൾ കൂടുതലും ട്രെയിൻ മാർഗമായിരിക്കും തിരഞ്ഞെടുക്കുന്നത്. എല്ലാവരും ഇത്തരത്തിൽ ട്രെയിനിൽ യാത്ര ചെയ്താൽ വലിയ തിരക്ക് അനുഭവപ്പെടും. ഈ തിരക്കിനിടയിൽ അപകടങ്ങൾ സംഭവിക്കാതിരിക്കാൻ വേണ്ട് 6 തരം സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ റെയിൽവേ ആവശ്യപ്പെടുന്നു;
- പടക്കങ്ങൾ
- മണ്ണെണ്ണ
- ഗ്യാസ് സിലിണ്ടറുകൾ
- സ്റ്റൗ
- തീപ്പെട്ടികൾ
- സിഗരറ്റുകൾ

ഈ സാധനങ്ങളിൽ പലതും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളവയാണ്. ട്രെയിനിൽ തിരക്ക് വർദ്ധിക്കുന്നതിനാൽ വായു സഞ്ചാരം കുറയാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ഒരു ചെറിയ തീപ്പൊരി പോലും അപകടസാധ്യത വർദ്ധിക്കുന്നു. വടക്കേ ഇന്ത്യയിലും എല്ലാ ട്രെയിനുകളിലും പ്രതീക്ഷിക്കുന്നതിലും വലിയ തിരക്കായിരിക്കും അനുഭവപ്പെടുന്നത്. സൗത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും തിരക്ക് പ്രതീക്ഷിക്കാം.
അപകടം തടയാൻ ലക്ഷ്യം
അപകടങ്ങൾ തടയുകയും ഉത്സവ തിരക്ക് വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നില്ലെന്നും ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇന്ത്യൻ റെയിൽവേ പുതിയ അറിയിപ്പുമായി എത്തിയിരിക്കുന്നത്. ഇത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഉത്സവങ്ങൾ സന്തോഷത്തോടെ ആഘോഷിക്കാനും വഴിയൊരുക്കുന്നു. ചെറിയൊരു തീപ്പൊരി പോലും ആയിരക്കണക്കിന് യാത്രക്കാരുടെ ജീവനെടുക്കാൻ സാധ്യതയുണ്ട്.
ട്രെയിൻ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തോ?
ദീപാവലിക്ക് ട്രെയിനിൽ പോകുമ്പോൾ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിട്ടില്ലെങ്കിൽ പണി കിട്ടും. തത്കാൽ ബുക്ക് ചെയ്ത് പോകാമെന്ന മോഹം വേണ്ട. ഇത്തരം തിരക്കുള്ള സമയങ്ങളിൽ തത്കാൽ ടിക്കറ്റുകൾ ലഭിക്കണമെന്ന് നിർബന്ധമില്ല. ദീപാവലിയുടെ പൂജാ അവധിയും പ്രമാണിച്ച് ആളുകൾ ഒരു മാസം മുന്നേ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ട്.
ആധാർ സ്ഥിരീകരണം പൂർത്തിയാക്കിയോ?
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് അക്കൗണ്ട് ഉടമയുടെ ആധാർ സ്ഥിരീകരണം പൂർത്തിയാക്കണം. ഇല്ലെങ്കിൽ സ്വന്തമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല. ഇനിയും ആധാർ സ്ഥിരീകരിച്ചിട്ടില്ലെങ്കിൽ പെട്ടെന്ന് തന്നെ പൂർത്തിയാക്കൂ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications