പ്രധാൻ മന്ത്രി ജൻ-ധൻ യോജന (പിഎംജെഡിവൈ) പ്രകാരമുള്ള പകുതിയിലധികം ബാങ്ക് അക്കൌണ്ടുകളും വനിതാ ഗുണഭോക്താക്കളുടേതാണെന്ന് വിവരാവകാശ മറുപടിയിൽ. സ്ത്രീകളും പുരുഷന്മാരും കൈവശം വച്ചിരിക്കുന്ന തുകയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. പിഎംജെഡിവൈ പ്രകാരം 2020 സെപ്റ്റംബർ 9 വരെയുള്ള അക്കൌണ്ടുകളുടെ എണ്ണം 40.63 കോടി ആയിരുന്നു. അതിൽ 22.44 കോടി അക്കൗണ്ടുകൾ സ്ത്രീകളും 18.19 കോടി പുരുഷന്മാരുമാണ് കൈവശം വച്ചിരിക്കുന്നത്.
അക്കൌണ്ടുകളുടെ എണ്ണം
നടപ്പു സാമ്പത്തിക വർഷം സെപ്റ്റംബർ ആദ്യം വരെ 8.5 ശതമാനം വർദ്ധനവാണ് അക്കൌണ്ടുകളിലെ നിക്ഷേപത്തിലുണ്ടായിരിക്കുന്നത്. അതായത് നിക്ഷേപം 1.30 ലക്ഷം കോടി രൂപയായി ഉയർന്നെന്ന് ധനമന്ത്രാലയം അറിയിച്ചു. 2020 ഏപ്രിൽ ഒന്നിന് പിഎംജെഡിവൈ അക്കൗണ്ടുകൾക്ക് കീഴിലുള്ള മൊത്തം ബാലൻസ് 119,680.86 കോടി രൂപയാണ്. ഇത് 2020 സെപ്റ്റംബർ 9 ഓടെ 8.5 ശതമാനം വർധിച്ച് 129,811.06 കോടി രൂപയായി.
ആർടിഐ മറുപടി
എന്നിരുന്നാലും, മന്ത്രാലയം നൽകിയ ഡാറ്റ അനുസരിച്ച്, സ്ത്രീകളും പുരുഷ അക്കൌണ്ട് ഉടമകളും കൈവശം വച്ചിരിക്കുന്ന തുകയുമായി ബന്ധപ്പെട്ട് പ്രത്യേക ഡാറ്റ ലഭ്യമല്ല. സീറോ ബാലൻസുള്ള അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആർടിഐ മറുപടി പ്രകാരം 2020 സെപ്റ്റംബർ 9 ലെ കണക്കനുസരിച്ച് 3.01 കോടി അക്കൗണ്ടുകളിൽ ബാലൻസ് ഇല്ല. സർക്കാർ വെബ്‌സൈറ്റായ pmjdy.gov.in- ൽ ലഭ്യമായ ഏറ്റവും പുതിയ വിവരം അനുസരിച്ച് 2020 ഒക്ടോബർ 7 വരെ 40.98 കോടി ഗുണഭോക്താക്കളാണ് ജൻ ധൻ അക്കൌണ്ടിനുള്ളത്. 130,360.53 കോടി രൂപ ബാലൻസും.
വിവിധ ബാങ്കുകളിൽ
പൊതുമേഖലാ ബാങ്കുകളാണ് (പിഎസ്ബി) പരമാവധി പിഎംജെഡി അക്കൗണ്ടുകൾ തുറന്നിട്ടുള്ളത്. 32 കോടി അക്കൌണ്ടുകളാണ് ഇവിടെയുള്ളത്. പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്ക് 7.24 കോടി ഗുണഭോക്താക്കളുണ്ട് (25,509.05 കോടി രൂപ) സ്വകാര്യമേഖല ബാങ്കുകൾക്ക് 1.27 കോടി അക്കൗണ്ടുകൾ (3,981.83 കോടി രൂപ) ഉണ്ട്. നാഷണൽ മിഷൻ ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ പ്രകാരം 2014 ആഗസ്റ്റിലാണ് പ്രധാൻ മന്ത്രി ജന-ധൻ യോജന ആരംഭിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
