നിങ്ങൾക്ക് ഇന്ത്യ പോസ്റ്റിന്റെ ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് (പിഒഎസ്ബി) അക്കൗണ്ട് ഉണ്ടോ? ഉണ്ടെങ്കിൽ ഈ അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപ എങ്കിലും ഉണ്ടെന്ന് ഇന്ന് തന്നെ ഉറപ്പു വരുത്തുക. കാരണം 2020 ഡിസംബർ 11 മുതൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപ മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്. അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ 100 രൂപ പിഴ ഈടാക്കുമെന്ന് ഇന്ത്യ പോസ്റ്റ് അറിയിച്ചു.
ഇന്ന് മുതൽ
ഭേദഗതി ഇന്ന് മുതൽ (വ്യാഴാഴ്ച) പ്രാബല്യത്തിൽ വരും. പിഴ ഒഴിവാക്കുന്നതിന് എത്രയും വേഗം പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ഉടമകൾ അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപ ബാലൻസ് സൂക്ഷിക്കുന്നതാണ് നല്ലത്. അക്കൗണ്ടിൽ പണമൊന്നുമില്ലെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും ഇന്ത്യ പോസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ പോസ്റ്റ് വാഗ്ദാനം ചെയ്യുന്ന സേവിംഗ്സ് സ്കീമുകൾ
ഇന്ത്യാ പോസ്റ്റ് നിരവധി ചെറിയ സേവിംഗ്സ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്, അവ സാധാരണയായി പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമുകൾ എന്നറിയപ്പെടുന്നു. ഈ പദ്ധതികളിൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി), 5 വർഷത്തെ കാലാവധിക്കുള്ള പോസ്റ്റ് ഓഫീസ് ടൈം നിക്ഷേപം, കിസാൻ വികാസ് പത്ര (കെവിപി), സീനിയർ സിറ്റിസൺ സേവിംഗ്സ് എന്നിവ ഉൾപ്പെടുന്നു.
അക്കൗണ്ട് എങ്ങനെ തുറക്കാം?
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ഒരു മുതിർന്നയാൾക്ക്, അല്ലെങ്കിൽ രണ്ട് മുതിർന്നവർക്ക് സംയുക്തമായി, അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തയാൾക്ക് വേണ്ടി ഒരു രക്ഷാധികാരിയ്ക്ക് അല്ലെങ്കിൽ 10 വയസ്സിനു മുകളിലുള്ള ഒരു മൈനർക്ക് സ്വന്തം പേരിൽ എന്നിങ്ങനെ തുറക്കാൻ കഴിയും.
ഒരു അക്കൗണ്ട് മാത്രം
ഒരു വ്യക്തിക്ക് ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ. കൂടാതെ, പ്രായപൂർത്തിയാകാത്തവരുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കുന്ന സമയത്ത് നാമനിർദ്ദേശം നിർബന്ധമാണ്.
പലിശ
നിലവിൽ, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ നൽകുന്ന പലിശ നിരക്ക് 4 ശതമാനമാണ്. ഓരോ മാസത്തിലെയും 10-ാം തീയതിയ്ക്കും മാസാവസാനത്തിനുമിടയിലുള്ള ഏറ്റവും കുറഞ്ഞ ബാലൻസിന്റെ അടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുന്നത്. പോസ്റ്റ് ഓഫീസ് വെബ്‌സൈറ്റ് അനുസരിച്ച്, അക്കൗണ്ടിലെ ബാക്കി തുക 10 നും അവസാന ദിവസത്തിനും ഇടയിൽ 500 രൂപയിൽ താഴെയാണെങ്കിൽ പലിശ അനുവദിക്കില്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications