സ്വർണത്തിന്റെ വില കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്. സ്വർണ വിപണി ഓരോ വർഷം കൂടുന്തോറും മുകളിലോട്ട് ഉയർന്ന് വരുന്നു. മോത്തിലാൽ ഒസ്വാൽ ഫിനാൻഷ്യൽ സർവ്വീസസ് ലിമിറ്റഡ് (MOFSL) സമീപകാല പഠനമനുസരിച്ച്, 2019ലെ ദീപാവലിയ്ക്ക് നിങ്ങൾ സ്വർണം നിക്ഷേപിച്ചാൽ ഇന്ന് നിങ്ങളുടെ റിട്ടേൺ 103% കൂടുതലായിരിക്കും. ഈ ദീപാവലി സീസണിൽ ധന്തേരാസിന് സ്വർണം വാങ്ങാനായി ആളുകൾ ശ്രമിക്കുന്നുണ്ടെങ്കിലും വിലയക്കയറ്റം പലർക്കും ഒരു വലിയ തടസ്സമാവുന്നു. വെള്ളിയ്ക്കും വിലക്കയറ്റം ബാധിച്ചിട്ടുണ്ട്.
നിലവിലുള്ള കണക്ക് പ്രകാരം സ്വർണം എന്ന മഞ്ഞ ലോഹം പോലെ മൂല്യമുള്ളതായി വെള്ളിയും മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോഴുള്ള വിപണിയിലെ മാറ്റങ്ങൾ മൂലം ഇനി അടുത്ത 12-15 മാസത്തിനുള്ളിൽ വെള്ളിയ്ക്ക് സ്വർണത്തേക്കാൾ മൂല്യമുള്ളതായി മാറാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വെള്ളിയ്ക്ക് മികച്ച വളർച്ചയാണ് ഈ അടുത്ത കാലത്തായി കാണാൻ സാധിക്കുന്നത്. 40%ത്തോളം വളർച്ചയാണ് ഇന്ത്യയിൽ ഉണ്ടായത്. ഏകദേശം 1 ലക്ഷത്തിലധികമാണ് വളർച്ചയുണ്ടായത്.
സ്വർണം ഓരോ ദിവസവും വിലയ കൂടിയും കുറഞ്ഞും നേരിയ മാറ്റങ്ങൾ കൊണ്ട് വരുന്നുണ്ട്. ഈ ചെറിയ കാലയളവിൽ 10 ഗ്രാം സ്വർണത്തിന് 80,000 രൂപ വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അത് 86,000 രൂപ വരെയെത്താനും സാധ്യതയുണ്ട്. ഇനിയുള്ള കുറച്ച് ദിവസങ്ങൾ വളരെ ശ്രദ്ധേയമാണ്. ദീപാവലിയായതിനാൽ വിലയിൽ ഇനിയും വർദ്ധനവ് ഉണ്ടായേക്കാം.

സ്വർണവും ദീപാവലിയും....
പൊതുവേ ദീപാവലി സീസണിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം കൂടുതലാണ്. അതിനാൽ തന്നെ ഈ സീസണിൽ സ്വർണത്തിന് ഡിമാൻഡ് കൂടുതലാവും. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ 2015, 2016 വർഷത്തിലെ സീസണിൽ മാത്രം വലിയ ഇടിവായിരുന്നു സ്വർണ വ്യാപാരത്തിൽ നേരിട്ടത്. എന്നിരുന്നാലും സ്വർണം ഒരു മൂല്യമേറിയ ആസ്തിയായതിനാൽ എന്നും വിലമതിക്കുന്ന ഒന്നായി കണക്കാക്കുന്നത്. 2024ലെ വിലക്കയറ്റമാണ് സ്വർണ വിലയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷം.
സ്വർണ വിലയിലെ മാറ്റങ്ങൾ
വിവിധ കാരണങ്ങളാണ് നിലവിൽ സ്വർണ വില വർദ്ധിക്കാൻ കാരണമായത്. അതിൽ മിഡിൽ ഈസ്റ്റിലെ ജിയോ പൊളിറ്റിക്കൽ പ്രതിസന്ധികളും യു.എസിലെ യു.എസിൽ തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയെല്ലാം സ്വർണ വിലയെ സാരമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല രൂപയുടെ മൂല്യത്തകർച്ചയും ഇതിൽ പ്രധാന ഘടകമാണ്. ഇറാനും ഇസ്രയേലും തമ്മിലുള്ള ആക്രമണം മൂലവും സ്വർണം അതിന്റെ അപ്രതീക്ഷിത വിലക്കയറ്റത്തിലേക്ക് എത്തിയിരുന്നു.
എന്നാൽ സ്വർണ വിലയിൽ മാത്രമല്ല, വെള്ളി വിലയിലും കാര്യമായ ചലനങ്ങൾ സംഭവിക്കുന്നുണ്ട്. അതിനാൽ അടുത്ത ഒരു വർഷം കൊണ്ട് തന്നെ വെള്ളിയുടെ മൂല്യം സ്വർണത്തേക്കാൾ മുകളിലേക്ക് എത്തും.
വെള്ളിയുടെ മുന്നേറ്റം....
സ്വർണത്തിന് സ്ഥിരതയാർന്ന വളർച്ചയാണ് കാണാൻ സാധിക്കുന്നത്. നിലവിലെ കണക്ക് പ്രകാരം ഏറെ ഡിമാൻഡുള്ളതും സ്വർണത്തിനാണ്. എന്നാൽ വെള്ളി അതിന്റെ പരിമിധികൾക്കപ്പുറമാണ് വളരുന്നത്. അതിനാൽ തന്നെ വ്യാവസായിക മേഖലയിൽ നിന്നും നിക്ഷേപകരിൽ നിന്നും ഒരുപോലെ ഡിമാൻഡുള്ള ലോഹമായി വെള്ളി മാറുന്നു. സ്വാഭാവികമായും ഈ വളർച്ച സ്വർണ വ്യാപാരത്തെ മറി കടക്കും.
നിലവിൽ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായിട്ടാണ് ആളുകൾ കണക്കാക്കുന്നത്. എന്നാൽ സ്വർണത്തേക്കാൾ മൂല്യമേറിയാൽ വെള്ളിയും അത്തരത്തിൽ ഒരു നിക്ഷേപ മാർഗമായിട്ട് സ്വീകരിക്കാൻ സാധിക്കാവുന്നതാണ്. നിലവിൽ ഇന്ന് കേരളത്തിലെ വില പ്രകാരം സ്വർണത്തിന് വില കുറഞ്ഞിട്ടുണ്ട്. ദീപാവലിയ്ക്ക് ഇത്തവണം വാങ്ങുവാൻ പ്ലാനുണ്ടെങ്കിൽ ഉടൻ തന്നെ വാങ്ങിക്കോളൂ....
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications