ദില്ലി; ആഭ്യന്തര വിമാന യാത്രയ്ക്ക് ചെലവേറും. ടിക്കറ്റ് നിരക്ക് ഉയർത്തിയതായി സിവിൽ ഏവിയേഷൻ വകുപ്പ് അറിയിച്ചു. 13 മുതൽ 16 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. കോവിഡ് രണ്ടാം തരംഗത്തിനിടയിൽ വിമാനക്കമ്പനികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം.
താഴ്ന്ന വിമാന നിരക്കിന്റെ പരിധിയാണ് വർധിപ്പിച്ചത്. നേരത്തേ രണ്ട് മാസത്തെ ലോക്ക് ഡൗണിന് ശേഷം വിമാന സർവ്വീസുകൾ പുനരാരംഭിച്ചപ്പോൾ ഫ്ലൈറ്റ് സമയത്തെ അടിസ്ഥാനമാക്കി വിമാന നിരക്കിൽ താഴ്ന്നതും ഉയർന്നതുമായ പരിധി ഏർപ്പെടുത്തിയിരുന്നു.

40 മിനിറ്റിനുള്ളിൽ കുറഞ്ഞ ദൈർഘ്യമുള്ള യാത്രയ്ക്കുള്ള കുറഞ്ഞ ടിക്കറ്റ് പരിധി നിരക്ക് 2,300 രൂപയിൽ നിന്ന് 2,600 രൂപയാക്കിയാണ് ഉയർത്തിയത്. സമാനരീതിയിൽ 40 നും 60 നും ഇടയിൽ സമയ ദൈർഘ്യമുള്ള യാത്രയുടെ കുറഞ്ഞ ടിക്കറ്റ് പരിധി നിരക്ക് 2900 രൂപയിൽ നിന്ന് 3300 രൂപയാക്കി ഉയർത്തി. 60-90, 90-120, 120-150, 150-180, 180-210 സമയപരിധിയിൽ ഉള്ള യാത്രകൾക്ക് യഥാക്രമം 4,000 രൂപ, 4,700 രൂപ, 6,100 രൂപ, 7,400 രൂപ, 8,700 രൂപ എന്നിങ്ങനെയായിരിക്കും.
നേരത്തേ 60-90, 90-120, 120-150, 150-180, 180-210 സമയപരിധിയിൽ ഉള്ള ആഭ്യന്തര വിമാന സർവീസുകൾക്ക് യഥാക്രമം 3,500 രൂപ, 4,100 രൂപ, 5,300 രൂപ, 6,400 രൂപ, 7,600 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്.ഈ ഫിബ്രുവരിയിലായിരുന്നു ഏറ്റവും അവസാനമായി നിരക്ക് ഉയർത്തിയത്. 10 മുതൽ 30 ശതമാനം വരെയായിരുന്നു അന്ന് വർധിപ്പിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications